ഇതിന്‍റെ ശരീരത്തിന് മങ്ങിയ കാവിനിറം ആണ്. മുതുകിലും ചിറകിലും വെളുത്തതും കറുത്തതുമായ വലയങ്ങള്‍ കാണാം.തലയില്‍ കുറുകെ കാണുന്ന കറുപ്പും വെള്ളയും വരകളുള്ള പുവ് മടക്കാനും നിവര്‍ത്തിപ്പിടിക്കാനും കഴിയുന്നു. ഒരു വിശറിയുടെ ആകൃതിയാണ് ഇവയുടെ തലയിലെ പുവിനുള്ളത്. തിളക്കമുള്ള കണ്ണുകളാണ് ഹുപ്പു പക്ഷിക്കുള്ളത്.നിലത്തു നടന്നു ഇര തേടുന്ന സമയത്ത് പുവ് മടക്കി വച്ചിരിക്കും. ഇതിന്‍റെ കൊക്ക് തവിട്ടു നിറത്തിലാണ്.
ഇവയുടെ ഭക്ഷണം മണ്ണിരകളും പുഴുക്കളും കൃമി കീടങ്ങളും ആണ്. തുറസ്സായ മണല്‍ പ്രദേശങ്ങളും പുല്‍ത്തകിടികളും ആണ് ഈ പക്ഷിക്ക് കുടുതല്‍ ഇഷ്ടം.ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഈ പക്ഷി മുട്ട ഇടുന്നത്. പാറകളിലെ വിള്ളലുകളും മറ പൊത്തുകളും ആണ് ഇവ കുട് ഉണ്ടാക്കാന്‍ തിരഞ്ഞു എടുക്കുന്നത്. ഒരു തവണ മുട്ട ഇടാറുണ്ട്. പിടയും പുവനും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുനത്. ഈ പക്ഷികള്‍ ഇടയ്ക്കിടയ്ക്ക് ഉപ്പുപ്പു എന്ന് തുടരെ മൂന്നു പ്രാവശ്യം പ്രത്യേക രീതിയില്‍ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. .
Subscribe to കിളിചെപ്പ് by Email
2 Comments
ഇവനെ ഞാന്‍ അറിയും
ReplyDeleteഞാനും അറിയും ..എന്നും കാണും.
ReplyDelete