മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഐ.സി.ആര്‍ ഫോം പ്രിന്റൌട്ടില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഫോട്ടോ പതിയാത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഐ.സി.ആര്‍.ഫോമിന്റെ മാതൃക ഡൌണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിപ്പിച്ച് രജിസ്റര്‍ നമ്പര്‍, അഡ്മിഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ക്ളാസ് ടീച്ചര്‍, പ്രഥമാദ്ധ്യാപകന്‍ എന്നിവരുടെ ഒപ്പ് സഹിതം മാര്‍ച്ച് ഒന്നിന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണം.
ഒരു സ്കൂളിലെ SSLC IT Practical പരീക്ഷ പൂര്‍ത്തിയാക്കി പരീക്ഷാഭവനിലേക്കുള്ള CD റൈറ്റ് ചെയ്യുമ്പേള്‍, PBhavan എന്ന ഫോള്‍ഡറും, എല്ലാകുട്ടികളുടേയും വിവരങ്ങളുള്ള txp ഫയലും CD യിലേക്ക് റൈറ്റ് ചെയ്യണം. പരീക്ഷയെഴുതുന്ന എല്ലാ റെഗുലര്‍ വിദ്യാര്‍ത്ഥികളുടേയും ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 8 നകം തീര്‍ക്കേണ്ടതാണ്. പരീക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റിസല്‍ട്ട് സീഡിയും സ്കോര്‍ഷീറ്റിന്റെ പ്രിന്റൌട്ടും മറ്റ് അനുബന്ധ രേഖകള്‍ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണം. 2010 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. ഐ.ടി പ്രായോഗിക പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന/പരാജയപ്പെട്ട കുട്ടികള്‍ക്ക് മാര്‍ച്ച് 28 ന് ഓരോ വിദ്യാഭ്യാസ ജില്ലയിലെയും തിരഞ്ഞെടുത്ത സ്കൂളില്‍ പരീക്ഷ നടത്തും. ഐ.ടി പ്രായോഗിക പരീക്ഷയുടെ സംസ്ഥാന ഹെല്‍പ്ഡെസ്ക് നമ്പര്‍ 9400569954
Subscribe to കിളിചെപ്പ് by Email
0 Comments