Header Ads Widget

മലയാളക്കര

"ഭുവിലില്ലിതിന്‍ മിതെയായൊരു
ഭുവിഭാഗവും കാണുവാന്‍ 
വാനിലമ്പിളിപോലെയുണ്ടൊരു 
തെനുലാവിന ഭാഷയും "
കേരളം-പാലാ നാരായണന്‍ നായര്‍  
മലയാളക്കരയുടെ മഹത്വവും മലയാളം  എന്ന മധുര ഭാഷയുടെ ഔനിത്യവും വെളിവാക്കുന്ന ഈ വരികള്‍ ഇന്ന് ഒരു ഓര്മ പെടുത്തല്‍ ആണ്. ഉചി വച്ച കൈ കൊണ്ടുതന്നെ 'മലയാളിത്തത്തിന്റെ ' ഉദകക്രിയ ചെയ്യാന്‍ ഒരിമ്പിടുന്ന ഹേ, മലയാളി .....അറിയുക , നീ ജീവിക്കുനത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ജന്മസിദ്ധമായി നിനക്ക് ലഭിച്ച ഈ പൈതൃക സമ്പത്തിനെ ഒരു വരദാനമായി കരുതി കാത്തുകൊള്ളുക. കേരളപ്പിറവിയുടെ ഓര്‍മകളുമായി എത്തുന്ന നവംബറിലെ നാളുകള്‍ അതിനു പ്രചോദനം ആകട്ടെ....

നവംബര്‍ ഒന്ന് - കേരളപ്പിറവി 
ഭാരത ഭുമിയുടെ തെക്ക് പടിഞ്ഞാറു , ആരെയും ആകര്‍ഷിക്കുന്ന വശ്യ സൌന്ദര്യത്തിന്റെ പച്ചത്തുരുത്തു - ദൈവത്തിന്റെ സ്വന്തം നാട് - കേരളം. ഇവിടെ മണ്ണും മനുഷ്യനും ഭാഷയും സംസ്കാരവും കാലാവസ്ഥയും ഒക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വത്യസ്തം ആക്കുന്നു. തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍ എന്നിങ്ങനെ മുന് പ്രദേശങ്ങളായി വേറിട്ട്‌ കിടന്നിരുന്ന ഈ ഭുവിഭാഗം കേരള സംസ്ഥാനമായി രുപപെട്ടത്‌ 1956 നവംബര്‍ ഒന്നിനാണ് .കേരളപ്പിറവിയുടെ ആ സുദിനം മലയാളിക്ക് മലയാള ദിനം കുടിയാണ്.

ചരിത്ര വഴിയിലെ കെടാവിളക്കുകള്‍
പുരാതന കേരളത്തിന്റെ ചരിത്ര പുനര്‍ നിര്മാണത്തെ സഹായിച്ചിട്ടുള്ളത് പുരാവസ്തു ഖനന അവശിഷ്ടങ്ങള്‍, ശാസനങ്ങള്‍ , നാണയങ്ങള്‍, വിദേശവിവരണങ്ങള്‍, സ്മാരകങ്ങള്‍, സാഹിത്യ കൃതികള്‍ തുടങ്ങിയവയാണ്.  

ശാസനങ്ങള്‍
വഴാപ്പള്ളി ശാസനം :- കേരള ചരിത്രത്തിലേക്ക് കണ്ടുകിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ലിഖിത ശാസനം.റോമന്‍ നാണയമായ ദിനാറിനെ കുറിച്ച് ഇതില്‍ സുചന ഉണ്ട്.
തരിസാപ്പള്ളി ശാസനം :- കൊല്ലത്ത് മരുവാന്‍ സ്പിര്‍ ഈശോ പണി കഴിച്ച തരിസാപ്പിള്ളിക്ക് ഭുമിയും പള്ളിക്കാര്‍ക്ക് അവകാശങ്ങളും നല്‍കുന്നതായി പറയുന്നു.
അശോക ശാസനം :- അശോകന്റെ രണ്ടാം ശില ശാസനത്തില്‍ 'കേരളപുത്ര' എന്ന പരാമര്‍ശം .
മട്ടാഞ്ചേരി ജൂത പള്ളിയില്‍ കാണുന്ന ശാസനം.കരുനണ്ടാകടന്റെ ഹജൂര്‍ ശാസനം, വിക്രമാദിത്യ വരഗുനന്റെ പാലിയം ശാസനം, സ്ഥാനു രവിവര്‍മന്റെയും കോതരരവിവര്‍മന്റെയും മറ്റു ശാസനങ്ങള്‍.

സാഹിത്യ കേരളം
രാമായണത്തിലും മഹാഭാരതത്തിലും കേരള പരാമര്‍ശം ഉണ്ട്. ചില പുരാണങ്ങളിലും കൌടില്യന്റെ  അര്ഥശാസ്ത്രം, കാളിദാസന്റെ രഘുവംശം , ശങ്കരാചാര്യരുടെ ശിവനാന്തലഹരി ,അതുലന്റെ മുഷകവംശം തുടങ്ങിയ കൃതികളിലും വിലപ്പെട്ട സുചനകള്‍ കണ്ടെത്താന്‍ സാധിക്കും. 
എ.ഡി.ഒന്ന് മുതല്‍ അഞ്ചു വരെയുള്ള സംഘകാലത്തെ ചേര സാമ്രാജ്യ വര്‍ണനകള്‍  സംഘം കൃതികളില്‍ കാണാം . അകന്നാനുരു, പുരനാന്നുരു, പതിറ്റുപ്പത്, ചിലപ്പതികാരം തുടങ്ങിയ കൃതികള്‍ ഉദാഹരണങ്ങള്‍ ആണ്. പത്തു ചേര രാജാക്കന്മാരെ കുറിച്ച് പത്തു കവികള്‍ എഴുതിയ പാട്ടാണ് പത്തു പാട്ടുകള്‍ വിതമുള്ള പത്തു ഭാഗങ്ങളുടെ സമാഹാരമായ 'പതിറ്റുപ്പത്'. കേരളോല്പത്തി (സംസ്കൃതം), ഉണ്ണുനീലി സന്ദേശം , ഉണ്ണിയാടി ചരിതം, ഉണ്ണിചിരുതേവി ചരിതം , രാമചരിതം (ഭാഷ കൃതികള്‍), വസന്തോത്സവം , ചന്ദ്രോത്സവം (മണിപ്രവാളം) സുലൈമാന്റെയും ഇബന്‍ ബത്തുത്തയുടെയും മാര്‍ക്കോപോളോയുടെയും സഞ്ചര കുറിപ്പുകള്‍ തുടങ്ങിയവയില്‍ കേരള വര്‍ണനകള്‍ ധാരാളമുണ്ട്.
Subscribe to കിളിചെപ്പ് by Email

Post a Comment

1 Comments