ആന്ദ്രപ്രദേശ് , ഹരിയാന,പഞ്ചാബ് എന്നിവിടങ്ങളിലെ സംസ്ഥാന മൃഗമാണ് കൃഷ്ണമൃഗം . വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ മാന്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ ഉണ്ട്. എങ്കിലും തെക്കേ ഇന്ത്യയില്‍ ഇവ വളരെ കുറച്ചേ കാണപ്പെടുന്നുള്ളൂ.
ആഫ്രിക്കയില്‍ ഇരുപത്തി നാലോളം ഇനം കൃഷ്ണമൃഗങ്ങള്‍ ഉണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഒന്നോ രണ്ടോ ഇനം മാത്രമേ ഉള്ളു.. ഇതില്‍ പ്രധാനം 'ആന്റി ലോപ് സെര്‍വികാപ്ര' എന്നാ ശാസ്ത്രിയ നാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണമൃഗമാണ് . ഇവയെ 'കരിമാന്‍' അഥവാ 'കാലാ ഹിരന്‍' എന്നും വിളിക്കാറുണ്ട്. പുള്ളിമാന്‍ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷകമായ മാനാണ് കൃഷ്ണമൃഗം . ബോവിടെ ജന്തു കുടുംബത്തിലെ ഉപ വിഭാഗമായ ആന്റിറിലോപ്പിനെയില്‍ ഉള്പ്പെട്ടവയാണ് ഇവ.
നേര്‍ത്ത ചെമ്പ് നിറവും വെള്ളയും ചേര്‍ന്ന ഉടലും ശാഖകള്‍ ഇല്ലാത്ത പിരിയാന്‍ കൊമ്പുകളാണ് കൃഷ്ണമൃഗത്തിന്റെ എടുത്തുപറയേണ്ട സവിശേഷത . കൊമ്പിന് രണ്ടടിയോളം നീട്ടം വയ്ക്കാറുണ്ട്. ഇവയുടെ കൊമ്പ് ഒരിക്കലും പൊഴിഞ്ഞു പോകാറില്ല.
കരിമാണ് രണ്ടടിയോളം ഉയരവും ഏതാണ്ട് കിലോ ഭാരവും ഉണ്ടാകും.പുര്‍ണമായും സസ്യഭുക്കായ കരിമാന്റെ പ്രധാന ഭക്ഷണം പുല്ലും ഇലയും കായും പഴാങ്ങളുമാണ്. പകലാണ് ഇവയുടെ സഞ്ചാരം . മറ്റു മാനുകളെപ്പോലെ കുട്ടത്തോടെ കസിയനാണ് ഇവക്കും ഇഷ്ടം . എന്നാല്‍ കരിമാനുകളുടെ എണ്ണം വല്ലാതെ കുറഞ്ഞുവരികയാണ്. വംശനാശത്തിന്റെ വക്കിലായതുകൊണ്ട് കാടുകളില്‍ ഇവയെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ് .
Subscribe to കിളിചെപ്പ് by Email
0 Comments