ഐസോണിന് ദുരന്തപര്യവസാനം. നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രത്തെ സൗരവികിരണങ്ങള്‍ തകര്‍ത്തു&ാറമവെ;തരിപ്പണമാക്കി. ഛിന്നഭിന്നമായ ഭൗതികാവശിഷ്ടങ്ങള്‍ ഇനി ബഹിരാകാശ മാലിന്യങ്ങളുടെ ഭഭാഗം. എന്നാല്‍, ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് ആശ്വാസമേകി, ക്രിസ്മസ് സമ്മാനവുമായി ഇതാ ലവ്ജോയ്&ൃെൂൗീ; വാല്‍നക്ഷത്രം അവതരിക്കുന്നു. നവംബര്‍ ഒന്നുമുതല്‍ ഭൂമിയില്‍നിന്ന് സൂക്ഷിച്ചുനോക്കിയാല്‍ നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയുന്ന വടക്കുകിഴക്കന്‍ ചക്രവാളത്തിലെ മങ്ങിയ നക്ഷത്രശോഭ, ലവ് ജോയ് വാല്‍നക്ഷത്രം (ഇ/2013ഞ1), നവംബര്‍ 19ന് ഭൂമിയുടെ ഏറ്റവും അടുത്തെത്തി. ഈ സമയത്ത് ലവ് ജോയ് ഭൂമിയില്‍നിന്ന് അഞ്ചുകോടി 90 ലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു.
ഡിസംബര്‍ 22ന് ലവ്ജോയ് സൂര്യന്റെ ഏറ്റവും അടുത്തെത്തും (ജലൃശവലഹശീി). അപ്പോള്‍ സൂര്യനും ധൂമകേതുവും തമ്മിലുള്ള അകലം 13 കോടി കിലോമീറ്ററാകും. ഐസോണിന്റെ ദുരന്തം എന്തായാലും ലവ് ജോയ്ക്ക് ഉണ്ടാകില്ല. കാരണം ഐസോണിനെ അപേക്ഷിച്ച് സൂര്യനില്‍നിന്ന് വളരെ അകന്നാണ് ഈ ധൂമകേതു സഞ്ചരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 28ന് ഐസോണ്‍ സൗരവികിരണങ്ങളേറ്റ് ചിതറിത്തെറിക്കുമ്പോള്‍ ആ ധൂമകേതു സൂര്യമുഖത്തുനിന്ന് കേവലം 11 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു (10,88,000 കിലോമീറ്റര്‍). ഭൂമിയില്‍നിന്ന് ഉത്തരാര്‍ധ ഗോളത്തിലുള്ളവര്‍ക്കാണ് ലവ് ജോയ്&ാറമവെ;കൂടുതല്‍ വ്യക്തമായി കാണാന്‍കഴിയുന്നത്. ഇപ്പോള്‍ 4.5 കാന്തിക മാനമുള്ള ഈ ധൂമകേതുവിനെ ഒരു ബൈനോക്കുലറിന്റെയോ ചെറിയൊരു ടെലസ്കോപ്പിന്റെയോ സഹായത്തോടെ സൂര്യോദയത്തിനു തൊട്ടുമുമ്പ് വടക്കുകിഴക്കന്‍ ചക്രവാളത്തില്‍ കാണാന്‍കഴിയും. &ഹറൂൗീ;ആര്‍ക്ടറിസ് നക്ഷത്രത്തിനു സമീപം പുലര്‍ച്ചെ അഞ്ചുമുതല്‍ 5.30 വരെയുള്ള സമയത്താണ് ലവ് ജോയ്&ാറമവെ;കാണാനാവുക.
ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രുക് സര്‍വകലാശാലയിലെയും ജപ്പാനിലെ നാഷണല്‍ അസ്ട്രോണമിക്കല്‍ സര്‍വകലാശാലയിലെയും ജ്യോതിശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഈ ധൂമകേതുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളില്‍ ധൂമകേതുവിന്റെ അയണീകൃതവാലിന്റെ വ്യക്തമായ രൂപം ലഭിക്കുന്നുണ്ട്. ധൂളിപടലങ്ങള്‍ ചീറ്റിത്തെറിക്കുന്നതും കാണാം. ഇപ്പോള്‍ ലഭ്യമായ വിവരം അനുസരിച്ച് ധൂമകേതുവിന്റെ കോമ വലുതായിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ശോഭയും വര്‍ധിക്കുന്നുണ്ട്. ഓസ്ട്രേലിയക്കാരനായ അമച്വര്‍ അസ്ട്രോണമര്‍ ടെറിലവ് ജോയ്, 0.2 മീറ്റര്‍ ഷ്മിഡ്റ്റ്-കാസഗ്രെയ്ന്‍ ടെലസ്കോപ്പ് ഉപയോഗിച്ചു കണ്ടെത്തിയ നാല് ധൂമകേതുക്കളിലൊന്നാണ് ഇ/2013ഞ1. ഇതൊരു ദീര്‍ഘകാല ധൂമകേതുവാണ്. ഐസോണിനെപ്പോലെത്തന്നെ സൗരയൂഥത്തിന്റെ അതിര്‍ത്തികളില്‍നിന്നാണ് ഈ ധൂമകേതുവും യാത്ര ആരംഭിച്ചത്. 2013 സെപ്തംബര്‍ ഏഴിനാണ് ധൂമകേതുവിനെ കണ്ടെത്തിയത്. അതേദിവസംതന്നെ ഇറ്റലിയിലെ റെമന്‍സാകോ ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഈ ധൂമകേതുവിന്റെ അസ്തിത്വം അംഗീകരിക്കുകയും ചെയ്തു. ധൂമകേതുക്കള്‍ പൊതുവെ അവയെ കണ്ടെത്തിയ വാനനിരീക്ഷകരുടെ പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഈ ധൂമകേതുവിന് ലവ് ജോയ് എന്ന പേരു ലഭിച്ചത്.
കടപ്പാട് :- ദേശാഭിമാനി കിളിവാതിൽ
Subscribe to കിളിചെപ്പ് by Email
0 Comments