വിളവെടുക്കാം വെള്ളവും - 2

Share it:
ഐസിനെ വെള്ളമാക്കുന്ന 'കൂൾ'
ഹിമാചൽ പ്രദേശിലെ കാങ്ക്റാ പോലുള്ള ഉയർന്ന സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. മഞ്ഞ് മൂടിയ ഹിമാനികളാണ് (Glacier) ജലത്തിന്റെ സ്രോതസ്സ്. എന്നാൽ പകലുള്ള നേരിയ വെയിലേററ് മഞ്ഞ് ഉരുകാൻ വൈകുന്നേരമാകും.പിന്നെ വിളകളെ നനയ്ക്കാനുമാവില്ല. ഇതിന് പരിഹാരമായാണ് പണ്ടുള്ളവർ 'കൂൾ' ജലസേചനത്തിലേയ്ക്ക് തിരിത്തെത്. പരമ്പരാഗതമായി ഇത് ചെയ്തു വരുന്ന കുടുംബങ്ങളുണ്ട്. കോളി (Kohli) എന്നാണ് ഇവർ അറിയപ്പെടുന്നത്. ഹിമാനികളിൽ വൈകുന്നേരത്തോടെ മഞ്ഞുരുകിവെള്ളമാകുമ്പോൾ കൂൾ ചാനലുകളിലൂടെ ഈ വെള്ളത്തെ വൃത്താകൃതിയിലുള്ള ടാങ്കുകളിലെത്തിക്കും. ടാങ്കുകളിലെ വെള്ളം പിറ്റേന്ന് രാവിലെ വിളകൾ നനയ്ക്കാനുപയോഗിക്കുന്നു. കോളി, കർഷകർക്ക് ഊഴം വെച്ച് ഇതിലെ വെള്ളം നൽകും.
കാസർകോടിന്റെ 'സുരംഗ'
കാസർകോടിന്റെ ചില ഭാഗങ്ങളിലും ദക്ഷിണ കർണാടകത്തിലും കാണുന്ന വലിയ കിണറുകളാണ് സുരംഗകൾ. ചുവന്ന കൽക്കുന്നു കളിലാണ് ഇവയുണ്ടാക്കുന്നത്. മഴവെള്ള സംഭരണികളാണ് ഇത്തരം കുന്നുകൾ. 40 - 50 മീററർ  മുതൽ 250 മീററർ വരെ നീളത്തിൽ കുന്നുകളിൽ ലംബമായി തുരന്നാണ് സു രംഗയുണ്ടാക്കുന്നത്. ഇവയുടെ വീതി ഇടത്തരം വലുപ്പമുള്ള ഒരാൾക്ക് കടന്നു പോകാൻ പര്യാപ്തമാണ്. സുരംഗത്തിനുള്ളിലെ ചുവരുകളിലൂടെ ഊറിയിറങ്ങുന്ന വെള്ളത്തെ കുഴലുകളിലൂടെ കുളത്തിലും അവിടെ നിന്ന് പൈപ്പുകളിലും കൃഷിയിടത്തിലുമൊക്കെ എത്തിക്കുന്നു. വേനലിൽ പോലും ധാരാളം വെള്ളം തരുന്നവയാണ്ഡുരംഗകൾ. കുടിവെള്ളം മുതൽ എല്ലാ ആവശ്യത്തിനും സുരംഗത്തിലെ വെള്ളം ഉപയോഗിക്കാറുണ്ട്. വളരെ ശുദ്ധമെന്നു മാത്രമല്ല പ്രത്യേക രുചിയുള്ളതുമത്രെ ഈ വെള്ളം.
തുടരും .....
Share it:

മഴ

മഴവെള്ള സംഭരണം

Post A Comment:

0 comments: