വൈദ്യുതോർജം ആദ്യമായി കണ്ടെത്തിയത് ഏത് കാലത്താണെന്ന് കൃത്യമായി പറയുക പ്രയാസമാണ്. കമ്പിളി കൊണ്ട് ഉരസിയ ആംബർ എന്ന ഒരിനം പശയ്ക്ക് വൈക്കോൽത്തരികളേയും മറ്റും ആകർഷിക്കാനുള്ള ശക്തിയുണ്ടെന്ന് ഗ്രീക്കുകാർ മനസ്സിലാക്കിയിരുന്നു. ആംബറിന് ഗ്രീക്ക് ഭാഷയിൽ ഇലക്ട്രോൺ എന്നാണ് പേര്. അതിനാൽ ഈ പ്രഭാവത്തെ പിൽക്കാലത്ത് ഇലക്ട്രിസിറ്റി എന്നു വിളിച്ചു.
1820-ൽ ഡാനിഷ് ശാസ്ത്രജ്ഞനായ ഹാൻസ് കൃസ്റ്റ്യൻ ഓസ്റ്റെഡ് മേശപ്പുറത്തെ വടക്കുനോക്കിയന്ത്രത്തിൽ ഉണ്ടായിരുന്ന കാന്തസൂചി വടക്കോട്ട് തിരിഞ്ഞു നിൽക്കാതിരുന്നത് ശ്രദ്ധിച്ചു. സൂക്ഷ്മനിരീക്ഷണത്തിനുശേഷം അദ്ദേഹത്തിന് കാര്യം ബോധ്യപ്പെട്ടു. വൈദ്യുതി കടന്നു പോകുന്ന ഒരു കമ്പിയിൻമേലാണ് വടക്കുനോക്കിയന്ത്രം വെച്ചിരുന്നത്. അത് മാറ്റിവെച്ചപ്പോൾ കാന്തസൂചി വടക്കോട്ടുതന്നെ തിരിഞ്ഞു നിന്നു. വടക്കുനോക്കിയന്ത്രത്തെ വീണ്ടും വൈദ്യുതകമ്പിയിലേക്ക് വെച്ചപ്പോൾ സൂചി പിന്നെയും വെട്ടിത്തിരിഞ്ഞു. അങ്ങനെ വൈദ്യുതിയും കാന്തവും തമ്മിലുള്ള ബന്ധം ആദ്യം കണ്ടെത്തിയത് ഓസ്റ്റെഡാണ്.
കറന്റ് കടന്നു പോകുന്ന കമ്പിക്ക് ചുററും കാന്തികമണ്ഡലമുണ്ടാകുമെങ്കിൽ കാന്തശക്തി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിക്കൂടെ എന്ന് മൈക്കൽ ഫാരഡെ എന്ന ശാസ്ത്രജ്ഞൻ പിന്നീട് ചിന്തിച്ചു. പ്രഗത്ഭ ശാസ്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയുടെ ലബോറട്ടറി അസിസ്റ്റൻറായി ചേരാൻ ഭാഗ്യം ലഭിച്ചതോടെയാണ് ഫാരഡെയിലെ അന്വേഷണത്വര വിജയത്തിലെത്തിയത്.
മിന്നലും ഇടിയും ഉണ്ടാവുന്ന കഥ
ശക്തിയായി കാററും മഴയുമുള്ളപ്പോൾ ഉരസൽ പ്രക്രിയ വഴി മേഘങ്ങളിൽ വൻതോതിൽ വൈദ്യുത ചാർജ് സംഭരിക്കപ്പെടാറുണ്ട്. ഇത്തരം മേഘങ്ങളിൽ നിന്നും വിദ്യുത് രോധിയായ വായുവിൽക്കൂടി ഡിസ്ചാർജ് ഉണ്ടാകുമ്പോൾ വായു അത്യുഗ്രമായി ചൂടാകുകയും തീവ്രതയേറിയ പ്രകാശം ഉണ്ടാകുകയും ചെയ്യുന്നതാണ് മിന്നൽ. ചൂടുപിടിച്ച വായു പെട്ടെന്ന് വികസിക്കുന്നതിനാൽ അവിടെ മർദ്ദം കുറയുന്നു. ഈ ഭാഗത്തേക്ക് ദൂരെയുള്ള തണുത്ത വായു തള്ളിക്കയറുന്നു. ഇതിന്റെ ഫലമായി വായുവിൽ സൃഷ്ടിക്കപ്പെടുന്ന ശക്തമായ അലകളാണ് 'ഇടി' വെട്ടുന്നതിന് കാരണം.

ഉരസുമ്പോഴും വൈദ്യുതി
എല്ലാ പദാർത്ഥങ്ങൾക്കും ഉരസൽമൂലം വൈദ്യുത ചാർജ് ലഭിക്കുന്നുണ്ട്. ഈ ചാർജ് ചലിക്കാതെ, ആ വസ്തുവിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ ഇതിനെ സ്ഥിത വൈദ്യുതി എന്നു പറയുന്നു. സിൽക്കു കൊണ്ട് ഗ്ലാസിനെ ഉരസുമ്പോൾ ഗ്ലാസിലെ ആറ്റങ്ങളിൽ നിന്നും കുറേ ഇലക്ട്രോണുകൾ കൂടുതലായി ലഭിച്ച സിൽക്കിന് നെഗറ്റീവ് ചാർജും ലഭിക്കുന്നു. കൂടുതലുള്ള ചാർജ് വൈദ്യുത ചാലകം മുഖേന മണ്ണിലേക്ക് കടത്തിവിടാറുണ്ട്. ചാർജ് പ്രവഹിക്കത്തക്ക രീതിയിൽ ഭൂമിയുമായി സമ്പർക്കം ഉണ്ടാക്കുന്നതിനെ എർത്തിങ് എന്നു പറയുന്നു.

എനർജി മീററർ
എത്ര വൈദ്യുതി ഉപയോഗിച്ചു എന്നറിയാനുള്ള ഉപകരണമാണ് കിലോവാട്ട് അവർ അഥവാ എനർജി മീറ്റർ.ഇപ്പോൾ ഇലക്ട്രോണിക് മീറററാണ് വ്യാപകമായി ഉള്ളത്.

0 Comments