Header Ads Widget

ചെറുതല്ല ഈ ചെറുധാന്യം

നാം ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകളിൽ പ്രധാനപ്പെട്ടതാണ് ചെറുധാന്യങ്ങാ. എന്നാൽ ഉപയോഗത്തിന്റെ കാര്യത്തിൽ നാം ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. പോഷകസമ്പുഷ്ടമായ ചെറുധാന്യങ്ങളെപ്പറ്റി കൂടുതൽ വായിച്ചോളു..
ർണാടകത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഭക്ഷണത്തോടൊപ്പം ആ നാട്ടുകാർ 'റാഗി മുസൈഡ്ഡ" കഴിക്കുന്ന ശീലമുണ്ട്. നമ്മുടെ കൊഴുക്കട്ടയെപ്പോലെ ഉരുണ്ടിരിക്കുന്ന ഈ വിഭവം. റാഗി (കൂവരഗ് / മുത്താറി) എന്ന ചെറുധാന്യത്തിന്റെ പൊടി വെള്ളം ചേർത്ത് കുഴച്ചുരുട്ടി വേവിച്ചുണ്ടാക്കുന്നതാണ്. ചെറുധാന്യം (Millet) എന്ന വിഭാഗത്തിൽപ്പെടുന്നതാണ് റാഗി നമുക്ക് ഇത്തരം ചെറുധാന്യങ്ങൾ അത്ര പരിചിതമല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിലുള്ളവർ ഇവ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഭാരതമാണ് ഇവയുടെ ഉത്പാദനത്തിൽ ലോകത്ത് ഒന്നാമത്, പോഷകസമ്പുഷ്ടമായ ഈ ചെറുധാന്യങ്ങളെക്കുറിച്ച് കൂടുതലറിയാം.


ഇനങ്ങളേറെ 
ലോകത്ത് ആറായിരത്തോളം ഇനം ചെറുധാന്യങ്ങൾ കൃഷിചെയ്യുന്നുണ്ട്. ക്രീം മുതൽ ചുവപ്പുവരെയുള്ള പലനിറങ്ങളിൽ ഇവ കാണപ്പെടുന്നു. ഒരടിമു മുതൽ 15 അടിവരെ ഉയരമുള്ളവയാണ്  ഈ ഇനങ്ങൾ.
ജോവർ (ശീമച്ചോളം / Sorghum) ബജ്റ (Pearl Millet) റാഗി (മുത്താറി / കൂവരക്ക് (Finger Millet), തിന (Foxtail Millet), കോദ്ര(Kodo-Millet), ബാരി (പനിവരഗ് / Proso Millet), കുഡ്ഗി / ചാമ (Little Millet) എന്നിവയൊക്കെ ചില പ്രധാന ചെറു ധാന്യങ്ങളാണ്. ഭാരതത്തിൽ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഇവയുടെ ഉത്പാദനത്തിൽ മുൻപന്തിയിലുള്ളത്. വെള്ളവും വളകൂറും കുറഞ്ഞ മണ്ണിൽ വളരാനുള്ള ശേഷി, കൂടൂതൽ നാൾ കേടാകാത്തിരിക്കുന്ന ധാന്യങ്ങൾ എന്നിവയൊക്കെ ചെറുധാന്യങ്ങളുടെ നേട്ടങ്ങളിൽ പ്രധാനമാണ്.

ശിലായുഗത്തിലെ ഭക്ഷണം
അരി, ഗോതമ്പ്, ചോളം(Maze), ബാർ ലി എന്നിവയൊഴിച്ചുള്ള ധാന്യവർഗ വിളകളെയാണ് ചെറുധാന്യങ്ങൾ(Millets) എന്ന് വിശേഷിപ്പിക്കുന്നത്. ശിലായു ഗത്തിൽ സ്വിറ്റ്സർലൻഡിലെ നദീതീര വാസികൾ ചെറുധാന്യങ്ങൾ ഭക്ഷിച്ചി രുന്നുവെന്നാണ് ചരിത്രാവശിഷ്ടങ്ങൾ വെളിപ്പെടുത്തിയത്.

നവീനശിലായുഗത്തിൽ ഭാരതത്തിലും ആഫ്രിക്കയിലും ചൈനയിലും ഇത് കൃഷിചെയ്തിരുന്നു. ഭാരതം, ചൈന, കൊറിയ എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്ന ജനങ്ങൾ ഇക്കാലത്തു നെല്ലരിയല്ല. മറിച്ച് ചെറുധാന്യങ്ങളാണ് മുഖ്യഭക്ഷണമായി കഴിച്ചിരുന്നത്. വേദകാല ഗ്രന്ഥമായ'ശത്പഥ് ബ്രാഹ്മണ'യിലും കാളിദാസന്റെ ശാകുന്തളത്തിലുമൊക്കെ ചെറുധാന്യങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ചൈനയിൽ ക്രിസ്ത്യബ്ദം 2800-ൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലും ചെറുധാന്യങ്ങളെക്കുറിച്ച് പരാമർശം കാണാം. ഹീബ്രു ബൈബിളിലും ചെറുധാന്യങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ ദൃശ്യമാണ്. ഇന്നു ലോകത്തെമ്പാടും ഇവ ഭക്ഷിക്കപ്പെടുന്നു.

പോഷക കലവറകൾ 
ഭക്ഷ്യവിഭവങ്ങൾ, പ്രത്യേകിച്ച് പ്രാതൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിന് ചെറു ധാന്യങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ധാതുക്കൾ, ഭക്ഷ്യനാരുകൾ എന്നിവയൊക്കെ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളേക്കാൾ കൂടിയ അളവിൽ ചെറുധാന്യങ്ങളിൽ കാണപ്പെടുന്നു. ഉദാഹരണമായി റാഗിയിൽ അരിയിലുള്ളതിന്റെ 30-ഇരട്ടി കാൽസ്യമാണുള്ളത്. തിനയിലുള്ളത് ഇരുമ്പിന്റെ തോത് ഒരു ധാന്യത്തിലുമില്ല. ബി. കോംപ്ലക്സ് വിറ്റാമിൻ-എ തുടങ്ങിയ വിറ്റാമിനുകളും നല്ല തോതിൽ ഇവയിലുണ്ട്. പ്രമേഹരോഗികൾക്ക് ഉത്തമ ഭക്ഷണമാണ് ചെറുധാന്യങ്ങൾ, ഊർജദായകമായ ഫോസ്ഫറസ്. രക്തയോട്ടത്തിനു ഗുണകരമായ മഗ്നീഷ്യം, അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ലിഗ്നിനുകൾ എന്നിവയും ഇവയിൽ കാണപ്പെടുന്നു.

നമ്മുക്കും വേണം ഈ ധാന്യം 
കേരളത്തിൽ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമായി ചെറുധാന്യങ്ങളുടെ കൃഷി ചുരുങ്ങിയിട്ടുണ്ട്. ഇവയടങ്ങിയ ബേബി ഫുഡുകളും പ്രാതൽ വിഭവങ്ങളും കഴിക്കുന്നുണ്ടെങ്കിലും അർഹിക്കുന്ന പ്രാധാന്യം ചെറുധാന്യങ്ങൾക്കു നാം നൽകുന്നില്ല.

Post a Comment

0 Comments