ചന്ദ്രഗുപ്തനിൽ തുടങ്ങി ഹർഷവർദ്ധനൻ വരെയുള്ള ഭാരതീയ ചക്രവർത്തിമാരെപ്പറ്റി അറിയേണ്ടേ? എട്ടാം ക്ലാസ് സമൂഹ്യശാസ്ത്രത്തിലെ 'മഗധ മുതൽ താനേശ്വരം വരെ' എന്ന പാഠഭാഗത്തിനുള്ള സഹായി
ചന്ദ്രഗുപ്തമൗര്യൻ ചാണക്യന്റെ അർത്ഥശാസ്ത്രം
ചന്ദ്രഗുപ്ത മൗര്യനെ ഒരു മാതൃകാ ഭരണാധികാരിയായി രൂപപ്പെടുത്തിയ രാജ്യതന്ത്രജ്ഞനാണ് ചാണക്യൻ. കൗടില്യൻ, വിഷ്ണുഗുപ്തൻ, ഭാമിളൻ, അംഗുലൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. തക്ഷശിലയാണ് ജന്മദേശം. ചാണക്യൻ രചിച്ച രാഷ്ടീയ-സാമ്പത്തിക ഗ്രന്ഥമാണ് "അർത്ഥശാസ്ത്രം', 15 വിഭാഗങ്ങളും 150 അധ്യായങ്ങളും 180 ഉപാധ്യായങ്ങളും 6,000 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന ബൃഹത്തായ സംസ്കൃത ഗ്രന്ഥമാണിത്.
ധർമ്മ വിജയം
ലോകചരിത്രത്തിലെ തന്നെ മഹാന്മാരായ ചക്രവർത്തിമാരിൽ പ്രധാനി യാണ് അശോകൻ (ക്രി.മു. 274-237) അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച സംഭവമായിരുന്നു കലിംഗയുദ്ധം. ആ യുദ്ധത്തിൽ അശോകൻ പൂർണ വിജയം നേടി. എന്നാൽ യുദ്ധക്കെടുതികൾ ഭീകരമായിരുന്നു. ഒരു ലക്ഷത്തോളം ജനങ്ങൾ കൊല്ലപ്പെട്ടു. ഒന്നരലക്ഷം ആൾക്കാർ തടവുകാരുമായി. വിജയത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് അദ്ദേഹം മേലിൽ യുദ്ധം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു. "ദിഗ്വിജയം" അങ്ങനെ "ധർമ്മവിജയ'ത്തിന് വഴിമാറി. പ്രസിദ്ധ ചരിത്രകാരനായ എച്ച്.ജി. വെൽസ് അശോകനെപ്പറ്റി പരാമർശിച്ചതിങ്ങനെ. "ചരിത്രത്തിന്റെ ഏടുകളിൽ നിറഞ്ഞുനിൽക്കുന്ന പതിനായിരക്കണക്കിന് രാജാക്കന്മാരുടെ കൂട്ടത്തിൽ, തമ്പുരാക്കന്മാരുടെയും തിരുമേനിമാരുടെയും തിരുവുള്ളങ്ങളുടെയും മഹാമഹിമശ്രീകളുടെയും ഇടയിൽ, അശോകന്റെ നാമം ഏകാന്തോജജ്വലമായ ഒരു നക്ഷത്രം പോലെ പ്രശോഭിക്കുന്നു.....'
0 Comments