കരിമ്പുലി എന്നും കൊലയാളി സ്ട്രൈക്കർ എന്നും അറിയപ്പെടുന്ന യൂസേബിയോ ഡാ സിൽവ ഫെരീര ആഫ്രിക്ക കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരമാണ്. പോർച്ചുഗലിന്റെ കോളനിയായിരുന്ന മൊസാംബിക്കിന്റെ തലസ്ഥാനമായ മാപ്പുട്ടോയിൽ ജനനം. എട്ടാം വയസിൽ പിതാവിന്റെ മരണത്തോടെ കുടുംബം പട്ടിണിയിലായി. 15ാം വയസിൽ സ്പോർട്ടിങ് ക്ലബ് ഡി ലോറൻ കോ മാർക്വസിൽ ചേർന്നു. 1961 ൽ ബെൻഫിക്കയിൽ, അക്കൊല്ലം തന്നെ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറ്റം. 1985 ൽ യൂറോപ്പിലെ മികച്ച ഫുട്ബോൾ താരം. 1966 ഇംഗ്ലണ്ട് ലോകകപ്പിൽ കളിക്കാൻ പോർച്ചുഗലിനു യോഗ്യത നേടിക്കൊടുത്തു. ഒൻപതു ഗോളുകൾ നേടി 1966ലോകകപ്പിലെ ടോപ്സ്കോറർ. അക്കുറി ഉത്തര കൊറിയയ്ക്കെതിരെ നേടിയ നാലു ഗോളുകളും ചരിതമായിരുന്നു.
എവർട്ടണിൽ നടന്ന പോർച്ചുഗൽ - ഉത്തര കൊറിയ മൽസരത്തിൽ ഉത്തരകൊറിയ ആദ്യം3-0 ന് ലീഡ് നേടിയെങ്കിലും തുടർച്ചയായി നാലു ഗോളുകൾ അടിച്ചുകയറ്റി യൂസേബിയോ തന്റെ ടീമിനു വിജയം നേടിക്കൊടുത്തു. 1964 മുതൽ 88വരെ തുടർച്ചയായും 1970ലും 1973ലും പോർച്ചുഗീസ് ലീഗിലെ ടോപ് സ്കോറർ യൂസേബിയോ ആയിരുന്നു. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ അദ്ദേഹം 46 ഗോളുകൾ നേടിയിട്ടുണ്ട്. 84 രാജ്യാന്തര മൽസ രങ്ങളിൽനിന്ന് യൂസേബിയോ സമ്പാദിച്ചത് 41 ഗോളുകൾ.745 പ്രഫഷനൽ മൽസരങ്ങളിൽനി ന്ന്733ഗോളുകൾ നേടി.1968ലും1973ലും യൂറോപ്യൻ ഗോൾഡൻ ബുട്ട്. അമേരിക്കയിലും കാനഡയിലുമടക്കം പല ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2014 ജനുവരി 5ന് മരണം.

0 Comments