Header Ads Widget

Child Sexual Abuse (Satyamev Jayate)

സത്യമേവ ജയതേ എന്ന പ്രോഗ്രാം എല്ലാവരും കണ്ടിരിക്കും. എന്നാൽ പലർക്കും ചില ഭാഗങ്ങൾ കാണാൻ സാധിച്ചിരിക്കില്ല. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ കൂടുന്ന ഈ അവസരത്തിൽ ആണ് ഈ വിഡിയോ ഒരു ബോധവത്കരണ മാർഗ്ഗമെന്ന നിലയ്ക്ക് ഇവിടെ ഉപയോഗിക്കുന്നത്.
ഒരോവര്‍ഷവും കേസുകളുടെ എണ്ണം കൂടിവരികയാണ്. 2013ല്‍ 1002 കേസുകളായിരുന്നു രജിസ്റ്റര്‍ചെയ്തത്. 2014ല്‍ ഇത് 1380 ആയി ഉയര്‍ന്നു. കുട്ടികള്‍ക്കു നേരെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കു പുറമെയാണ് ലൈംഗികാതിക്രമങ്ങളും കൂടുന്നത്. കുട്ടികളുമായി അടുപ്പമുള്ളവരില്‍നിന്നാണ് കൂടുതലും പീഡനമേറ്റുവാങ്ങേണ്ടി വരുന്നത്. ആണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്കു വിധേയരാക്കുന്ന ഒരുസംഘം തന്നെ മലപ്പുറത്തുണ്ടെന്നാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറയുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ആദ്യം ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. പിന്നീട് അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. മറ്റുകുട്ടികളെ വലയില്‍പ്പെടുത്താനും സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നുണ്ട്.
കുട്ടികളെ ബോധവത്ക്കരിക്കാൻ അമീർഖാൻ തന്നെ ഇതിൽ ഒരു workshop കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്. അതും കാണുക കുട്ടികളെ ബോധവത്കരിക്കുക.
 

Post a Comment

0 Comments