ഹിമാലയന്‍ മോണാല്‍

Share it:

കാശ്മീരിലും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് ഹിമാലയന്‍ മോണാല്‍. മനോഹരമായ പക്ഷിയാണ് ഇത്. ഒറ്റനോട്ടത്തില്‍ വാലില്ലാത്ത മയിലാണെന്നു തോന്നിപോക്കും.
സാമാന്യം വലിപ്പമുള്ള പക്ഷിയാണ് ഇവ. ആണ്‍ പക്ഷികള്‍ക്കാണ് വലിപ്പകുടുതല്‍. ആണ്‍ പക്ഷികള്‍ക്ക് ഉം പെണ്‍ പക്ഷികള്‍ക്ക് ഉം വലിപ്പമുണ്ട്‌. തലയില്‍ പ്രത്യേക ഉച്ചിപ്പുവ് ഉണ്ട്. നീല നിറത്തിലുള്ള നാലോ അന്ജോ തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്.
കടുത്ത നീല നിറമുള്ള തുവല്‍ ശരീരം പൊതിഞ്ഞിരിക്കുന്നു. അടിവശം താരതമ്യേന കറുപ്പ് നിറമാണ്‌. പുറത്തു വെളുത്ത നിറമുണ്ട്. പറക്കുമ്പോഴെ ഇത് കാണാന്‍ സാധിക്കു.
വാലില്‍ മഞ്ഞയും ചുവപ്പും നിറങ്ങളുണ്ട്. കഴുത്തില്‍ മനോഹരമായ ചുവന്ന വലയങ്ങള്‍ ഉണ്ട്. ഇതിനോട് ചേര്‍ന്നും മഞ്ഞ നിറവും പച്ച നിറവും കാണാം.
വേരുകളും വിത്തുകളും കായ്കനികളും ചെറിയ ജീവികളും ഒക്കെ ഇവ ഭക്ഷിക്കാറുണ്ട്. കട്ടിയുള്ള കായ്കളും മറ്റും പൊട്ടിച്ചു തിന്നാന്‍ തക്ക കരുത്തുള്ള കൊക്കുകളാണ് ഈ പക്ഷിക്കുള്ളത്.
ഹിമാലയന്‍ മോണാല്‍ ഫാസിയാനിടെ കുടുംബത്തിലെ അംഗമാണ് 
 

Subscribe to കിളിചെപ്പ് by Email
Share it:

India

ഇന്ത്യയിലെ പക്ഷികള്‍

Post A Comment:

0 comments: