വിപുലമായ പാട്ടുശേഖരമാണ് പടേനിക്കുള്ളത്. നാടൻപാട്ടുകൾക്കുള്ള പല സവിശേഷതകളും പടേനിപ്പാട്ടുകൾക്കുമുണ്ട്. എന്നാൽ നാടൻപാട്ടിന് അവകാശപ്പെടാൻ കഴിയാത്ത പലതും പടേനിപ്പാട്ടുകളിലുണ്ടുതാനും, പടേനിയിലെ ഭാവവൈവിധ്വങ്ങൾക്ക് ആധാരമായി നിലകൊള്ളുന്നത് അതിന്റെ താളത്തെവൈചിത്രങ്ങളാണ്. ഇതാ പടയണിപ്പാട്ടുകളുടെ ഏതാനും ചില വരികൾ.
( ക്രൂരനായൊരു ദാരികാസുരനെ കൊന്ന് പാരിടത്തിനു രക്ഷയരുളുന' ദ(ഭകാളിയുടെ രൂപം വർണിച്ചിരിക്കുന്നത് ഇപ്രകാരമാണ്)
വാളുമുണ്ടൊരു കൈയിൽ വട്ടകയും
വെള്ളകീറും തൃക്കാലിലിട്ട് ചിലമ്പൂമരമണിയും
വട്ടമായ മുടിക്കുമീതണിയും-നാഗങ്ങൾ നല്ല
പട്ടുടുപ്പുടയാട പാമ്പുകളും
ചന്ദനക്കുറിയിട്ടതിൻ നടുവേ-ചാന്തുമമ്മാറിൽ
കുനുപോലിളകുന്ന പോർമുലയും
മുട്ടുകുത്തി നടന്നു മേധാളി-മേഘജാലേ തല-
മുട്ടുമെന്നു നിനച്ചവൾ പൊണ്ണി
(ദാരികനോടുള്ള യുദ്ധത്തിന് പുറപ്പാട് )
നീല പർവതമിളകി വരണതുപോൽ വേതാളമേറി
കാളി ദാരികനോടു പോരിടുവാൻ
വനു വന്നു നിറഞ്ഞു കുളികളും കൂട്ടമിട്ടാർത്തു
നിരനു ഭൂതഗണങ്ങളും കടൽ പോൽ
വട്ടമൊത്തു നിരന്നു കുളികളും കൂട്ടമിട്ടാർത്തവർ
കോട്ടപുക്കു വിളിച്ചു ദാരികനെ
കേട്ടു ദാരികനും പെരുമ്പടയും കൂടി വനങ്ങെതി-
രിട്ടു തമ്മിലടുത്തു പൊരുതളവിൽ,
(ഭദ്രകാളിയുടെ ജനനം (ശി പരമേശ്വരന്റെ തൃക്കണ്ണിൽ നിന്നാണ്)
കാളുത്തീയെരിന്തകണ്ണിൽ
കാലാകാലൻ പെറ്റെടുത്ത
കാളിയെന്നു പേരമർന്ന
കാമാക്ഷിയമ്മേ-ത-തികിത്തെയ്
മേളന്തങ്കും വേതാളത്തിൻ
ചുമലേറിയാർത്തുകൊണ്ടേ
ഈശനാണേ ദാരികനേ
കൊന്നുറുപ്പോളെ-ത-തികി-തെയ്..
മറുതക്കോലം
കാഞ്ഞിരമാലയണിഞ്ഞവൾ നീയേ
കാഞ്ഞിരത്തേൽക്കുടി കൊൾവവൾ നിയേ
നെറ്റീച്ചന്ദനം തൊടുവവൾ നീയേ
യവ്വരിയാടയുടുപ്പവൾ നീയേ
കുത്തിയുതിരം കൂടിപ്പവൾ നിയേ
കൂടൽ കൊണ്ടു മാലയണിന്തവൾ നീയേ
വാളു വലങ്കയ്യിൽ കൊൾവവൾ നീയേ
കോളിയിടങ്കയ്യിൽ കൊൾവവൾ നീയേ...
(കാലം കോലത്തുള്ളലിൽ പന്തത്തെ-അഗ്നിയെ വർണിക്കുന്നു)
അർണ്ണോജ മുലപ്പൊരുളായ പന്തം
എണ്ണ രണ്ടായിപ്പിരിഞ്ഞോരു പന്തം
രണ്ടിലുമേകമായ്നിനോരു പന്തം
കണ്ടീലയാഞ്ഞു തിരഞ്ഞോരു പന്തം
മൂലമതിങ്കേനുദിച്ചോരു പന്തം
മുക്കണ്ണൻ താനിങ്ങ് തനോരു പന്തം
നാലായ വേദപ്പൊരുളായ പന്തം
നാൻമുഖൻ താൻ തെളിഞ്ഞാടുന്ന പന്തം.
യക്ഷിക്കോലം
ഒരു കാതം വഴിവിട്ടിട്ടിടം തനേതാവെരക്ഷിമാർക്ക്
ഒരു ബലി മാലതരാം വന്നു തുള്ളോയിക്കളത്തിൽ
ഇരു കാതം വഴിവിട്ടിട്ടിടം തരേന്താരെക്ഷിമാർക്ക്
ഇരു ബലി മാല തരാം വന്നു തുള്ളായിക്കളത്തിൽ
മൂക്കാതം വഴിവിട്ടിട്ടിടം തന്തോരെക്ഷിമാർക്ക്
മുല്ലപ്പൂമണമുണ്ടെന്നറിയാകുന്നേ
നാക്കാതം വഴിവിട്ടിട്ടിടം തന്തോരെക്ഷിമാർക്ക്
ആമ്പൽപ്പൂമാല തരാം വന്നുതുള്ളോയിക്കളത്തിൽ
ഓരോരോ മണം കേട്ട് ബാധിച്ചോരെക്ഷിമാർക്ക്
ഒാരോരോ മണമുണ്ടെനറിയാകുനേ...
ഈ പാട്ടുകൾ എങ്ങനെ താളത്തിൽ ചൊല്ലണമെന്ന് കേൾക്കണ്ടേ.. കടപ്പാട് : വിദ്യ
സമ്പാദകൻ: വള്ളിക്കോട് രമേശൻ

0 Comments