ഡ്രോസിറ

  
വട്ടത്തിലുള്ള ഇലകള്‍, അതില്‍ നിറയെ സ്പര്‍ശനികള്‍. അതിന്‍റെ അറ്റത് ആകട്ടെ മധുരമുള്ള പശത്തുള്ളികളും. സുര്യ പ്രകാശത്തില്‍  ഇത് മഞ്ഞു തുള്ളി പോലെ തിളങ്ങും. ഡ്രോസിറ എന്ന ഇരപിടിയന്‍ സസ്യത്തെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.ഡ്രോസിറക്ക് Sundew എന്നും പേരുണ്ട്. സുര്യ പ്രകാശത്തില്‍  തിളങ്ങി നില്‍ക്കുന്ന ഡ്രോസിറയിലെ തേന്‍ നുകരാന്‍ പ്രാണികള്‍ കൊതിയോടെ പറന്നെത്തും. ഇതൊരു കെണി ആണെന്ന് പാവം പ്രാണികള്‍ ഉണ്ടോ അറിയുന്നു! തേന്‍ തുള്ളികള്‍ പോലെ കാണപ്പെടുന്ന പശയില്‍ സ്പര്‍ശിക്കേണ്ട താമസം പ്രാണികള്‍ അതില്‍ ഒട്ടിപിടിച്ചു പോകും! അതോടെ ഇലയിലെ സ്പര്‍ശനികളും ഉദ്ദിപിപ്പിക്കപ്പെടും. തിര്‍ന്നില്ല ഡ്രോസിറയുടെ സുത്രം. തുടര്‍ന്ന് ഇലയുടെ അരികുകള്‍ ചുരുണ്ട് ഒരു കപ്പു പോലെയാകും. അതോടെ ഇരയുടെ എല്ലാ രക്ഷാവാതിലുകളും അടയും. ആ കപ്പിലേക്ക് പ്രത്യേക ദഹനരസങ്ങള്‍  കുടി എത്തുന്നതോടെ പാവം പ്രനിയുടെ കഥ കഴിയും. ഈ ദഹന രസങ്ങള്‍ ഇരയുടെ ശരീര ഭാഗങ്ങളെ ദഹിപ്പിക്കും. അങ്ങനെ ഡ്രോസിറ പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കും. പ്രാണികളെ ശാപ്പിട്ടു കഴിയുന്നതോടെ ഇല വീണ്ടും പഴയ പടിയാവും.
ഓസ്ട്രെലിയ, യുറോപ്പ് , വടക്കേ അമേരിക്ക,തെക്കേ അമേരിക്ക, ഇന്ത്യ,ചൈന എനിവിടങ്ങളില്‍ ഒക്കെ ഈ ഇരപിടിയന്‍ സസ്യത്തെ കാണാന്‍ കഴിയും. ഇതില്‍ ഭുരി ഭാഗവും നിലം പറ്റി വളരുന്നവയാണ്. വൈവിധ്യം ആര്‍ന്നതാണ് ഡ്രോസിറ ചെടികളുടെ ലോകം. സാധാരണ കാണപ്പെടുന്ന വട്ടത്തിലുള്ള ഇലകളോട് കുടിയ  ഡ്രോസിറയുടെ ശാസ്ത്രിയ നാമമാണ് ഡ്രോസിറ റോട്ടന്‍ഡിഫോളിയാ    


Subscribe to കിളിചെപ്പ് by Email
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.