എന്റെ കുട്ടിക്കാലം

ങ്ങളുടേതുപോലുള്ള താഴ്ന്ന ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ സാധാരണഗതിയില്‍, ഭാഷാരീതികളേയും പ്രയോഗങ്ങളെയും കുറിച്ച് ആരും ചിന്തിക്കാറേയില്ല. പക്ഷേ, ഞങ്ങള്‍ ശുദ്ധമായ ഭാഷ സംസാരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അമ്മ ഇടയ്ക്കിടെ ഞങ്ങളുടെ വാക്യങ്ങള്‍ തിരുത്തിത്തരും.
കടുത്ത ദാരിദ്ര്യത്തിലുഴലുമ്പോള്‍, എന്റെ അറിവില്ലായ്മകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോവാത്തതിന് ചിലപ്പോഴൊക്കെ ഞാനമ്മയെ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ, അത്തരം ജീവിതം വ്യര്‍ഥവും കൃത്രിമവുമാണെന്നും ആ അവസ്ഥയില്‍ നമ്മള്‍ ദൈവത്തെ എളുപ്പം മറന്നുപോവുമെന്നും ഒരു പുഞ്ചിരിയോടെ അമ്മ പറയും. ഇതൊക്കെയാണെങ്കിലും നാടകശാലയെക്കുറിച്ച് വല്ലതും പറയാന്‍ തുടങ്ങിയാല്‍ അമ്മ സ്വയം മറന്ന് ആവേശഭരിതയാവും. ഈ ഓര്‍മ്മ പുതുക്കല്‍ കഴിഞ്ഞാല്‍ പിന്നെ അല്‍പദിവസത്തേക്ക് അമ്മ തുന്നല്‍ ജോലികളില്‍ മുഴുകി നിശ്ശബ്ദയായിരിക്കും. ആ മായാലോകത്തുനിന്ന് വളരെ അകലെയാണ് ഞങ്ങളെന്നോര്‍ത്ത് നിരുത്സാഹത്തോടെ ഞാനും ഒരു മൂലയ്ക്കിരിക്കും. അല്പം കഴിയുമ്പോള്‍ എന്റെ ഇരിപ്പുകണ്ട് അമ്മ അടുത്തുവന്ന് ആശ്വസിപ്പിക്കും.
മഞ്ഞുകാലം ആരംഭിക്കാറായി. സിഡ്‌നിക്ക് വസ്ത്രങ്ങള്‍ തീരെയില്ലാതായിരിക്കുന്നു. തന്റെ പഴയൊരു വെല്‍വെറ്റ് ഉടുപ്പുകൊണ്ട് അമ്മ സിഡ്‌നിക്കൊരു കോട്ടുണ്ടാക്കി. അതിന്റെ കൈകളില്‍ ചുവപ്പും കറുപ്പം നീളന്‍ വരകളുണ്ടായിരുന്നു. തോള്‍ഭാഗത്തുള്ള ഞൊറിവുകള്‍ മാറ്റാന്‍ അമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിട്ടുകൊടുത്തപ്പോള്‍ സിഡ്‌നി സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു: 'കുട്ടികള്‍ എന്താണ് കരുതുക?'

'ആളുകള്‍ എന്തു കരുതിയാല്‍ നമുക്കെന്താ? മാത്രവുമല്ല ഇത് വളരെ വ്യത്യസ്തമായി തോന്നുന്നു.' എന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവില്‍ സിഡ്‌നി അതിട്ടുകൊണ്ടുതന്നെ സ്‌കൂളില്‍ പോയി. അവന്റെ ഷൂസും അമ്മയുടേതുതന്നെയായിരുന്നു. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം ചുറ്റും കൂടി ബഹളമായി. 'ജോസഫും അവന്റെ ബഹുവര്‍ണ്ണക്കുപ്പായവും' അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെതന്നെ ഇറുക്കമുള്ള കാലുറ മുറിച്ചെടുത്ത് സ്റ്റോക്കിങ്ങ്‌സ് ആയി ഇട്ടുനടക്കുന്ന എന്നെ 'സര്‍ ഫ്രാന്‍സിസ് ഡ്രേക്ക്' എന്നാണ് കുട്ടികള്‍ കളിയാക്കി വിളിച്ചത്.

ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ അമ്മയ്ക്ക് പൊടുന്നനെ ഒരു തലവേദന ആരംഭിച്ചു. അതുകാരണം തുന്നല്‍പ്പണി ഉപേക്ഷിച്ച്, ദിവസങ്ങളോളം കണ്ണിനുമുകളില്‍ തേയില ബാന്‍ഡേജ് കേട്ടിവച്ച് ഇരുട്ടുമുറിയില്‍ കിടക്കാന്‍ അമ്മ നിര്‍ബന്ധിതയായി. അക്കാലത്ത് സൂപ്പു ടിക്കറ്റുകളും ഭക്ഷണപ്പൊതികളും തന്ന് ഇടവകക്കാര്‍ ഞങ്ങളെ കുറച്ചൊക്കെ സഹായിച്ചു. സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ദിനപത്രങ്ങള്‍ വിതരണം ചെയ്ത് സിഡ്‌നിയും നേരിയ തോതില്‍ വരുമാനമുണ്ടാക്കി. എല്ലാ വിഷമഘട്ടങ്ങള്‍ക്കും ഒരു മൂര്‍ധന്യാവസ്ഥ ഉണ്ടാവുമല്ലോ. ഞങ്ങളുടെ കാര്യത്തില്‍ ഈ മൂര്‍ധന്യാവസ്ഥ സന്തോഷകരമായ ഒന്നായിരുന്നു.

അമ്മയുടെ അസുഖം ഭേദമായിവരുന്ന സമയം. പത്രവില്‍പനയ്ക്ക് പോയ സിഡ്‌നി അന്ന് തിരിച്ചുവന്നത് ആര്‍ത്തുവിളിച്ചുകൊണ്ടാണ്. 'എനിക്കൊരു പേഴ്‌സ് കിട്ടി.' പത്രക്കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവന്‍ കൂവിവിളിച്ചു. എന്നിട്ട്, പേഴ്‌സ് അമ്മയുടെ കൈയില്‍ കൊടുത്തു. അമ്മ അത് പതുക്കെ തുറന്നു. അതിനകത്ത് നിറയെ വെള്ളിയുടേയും ചെമ്പിന്റേയും നാണയങ്ങള്‍. പെട്ടെന്നതടച്ചുകൊണ്ട് അമ്മ കിടക്കയിലേക്ക് ചാഞ്ഞു.
സിഡ്‌നി ബസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി പത്രവില്‍പന നടത്തുകയായിരുന്നു. അതിനിടയിലാണ് ഒരു ബസ്സിലെ ഒഴിഞ്ഞ സീറ്റില്‍ അവനാ പേഴ്‌സ് കണ്ടത്. ഉടനെ അതിനു മുകളിലേക്കൊരു പത്രമിട്ട്, പത്രത്തോടൊപ്പം പേഴ്‌സുമെടുത്ത് ബസ്സില്‍ നിന്നിറങ്ങി. ഒഴിഞ്ഞ ഒരിടത്തുചെന്ന് പേഴ്‌സ് തുറന്നുനോക്കിയപ്പോഴാണ് ഇത്രയധികം പണം അതിനുള്ളിലുണ്ടെന്ന് അവന്‍ കണ്ടത്. സന്തോഷംകൊണ്ട് അതെണ്ണി നോക്കാനൊന്നും മിനക്കെടാതെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നത്രെ.

അസുഖം ഭേദമായപ്പോള്‍ അമ്മ എഴുന്നേറ്റ് ആ പേഴ്‌സിലുള്ള നാണയങ്ങളൊക്കെ കിടക്കയിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും പേഴ്‌സിന്റെ കനം കുറഞ്ഞില്ല. അതിന് മധ്യഭാഗത്ത് ഒരു പോക്കറ്റുകൂടി ഉണ്ടായിരുന്നു. അതു തുറന്നപ്പോള്‍ ഞങ്ങളുടെ കണ്ണു മഞ്ഞളിച്ചുപോയി. അതിനുള്ളില്‍ ഏഴു സ്വര്‍ണ്ണനാണയങ്ങള്‍. ദൈവത്തിനു സ്തുതി; പേഴ്‌സിനുള്ളില്‍ മേല്‍വിലാസമൊന്നുമില്ലായിരുന്നു. അതിനാല്‍ അമ്മയുടെ ധാര്‍മികബോധം അധികമൊന്നും ഉപദ്രവിച്ചില്ല. അതിന്റെ ഉടമസ്ഥന്റെ നിര്‍ഭാഗ്യത്തില്‍ അല്പം സഹതപിച്ചെങ്കിലും ഇത് സ്വര്‍ഗത്തില്‍നിന്ന് ദൈവംതന്നെ തന്നയച്ചതാവാമെന്ന് ഉടന്‍തന്നെ അമ്മ തിരുത്തിപ്പറഞ്ഞു.
അമ്മയുടെ അസുഖം മാനസികമായിരുന്നോ, അതോ ശാരീരികം തന്നെയായിരുന്നോ എന്നെനിക്കുറപ്പില്ല. ഏതായാലും ഒരാഴ്ചകൊണ്ട് അമ്മ പൂര്‍ണസുഖം പ്രാപിച്ചു. അമ്മ ഞങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തന്നു. ഒഴിവുദിവസമാഘോഷിക്കാന്‍ ഞങ്ങള്‍ സൗത്ത് എന്‍ഡിലെ ബീച്ചിലേക്കാണ് പോയത്.

Share:

Kerala LPSA Helper

കേരളത്തിലെ ലോവേര്‍ പ്രൈമറി അധ്യാപകരുടെ ഒരു കുട്ടായിമക്കായി ഞാന്‍ ഒരു ബ്ലോഗിന് രൂപം നല്‍കുകയാണ്. ആദ്യപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സഹായകമായ ഈ ബ്ലോഗിന്റെ പേര്  കേരള എല്‍ പി എസ് എ ഹെല്പേര്‍ എന്നാണ്. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കു. സന്ദര്ശിക്കു   കേരള എല്‍ പി എസ് എ ഹെല്പേര്‍
Subscribe to കിളിചെപ്പ് by Email
Share:

പരീക്ഷകളെ നേരിടാന്‍
പരീക്ഷക്കാലം തുടങ്ങിക്കഴിഞ്ഞു. ഇനി ഏതാണ്ട് ഒരു മാസക്കാലം എല്ലാവരും പരീക്ഷച്ചൂടിലായിരിക്കും.എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ കഴിഞ്ഞാലും മറ്റു ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ തീരുകയില്ല. പരീക്ഷയോ അതൊക്കെ വരും പോകും എന്ന മട്ടില്‍ ഒന്നും മൈന്‍ഡ് ചെയ്യാതെ നടന്നിരുന്ന കുസൃതികളും പക്ഷേ, പരീക്ഷ വന്നു തലയില്‍ കയറുന്ന ഈ വേളയില്‍ ശരിക്കും ടെന്‍ഷനിലാകാറുണ്ട്. എന്തൊക്കെയായാലും പരീക്ഷ പരീക്ഷ തന്നെയാണല്ലോ!

പരീക്ഷക്കാലമാകുന്നതോടെ ഉറക്കമൊഴിച്ച് കുത്തിയിരുന്നു പഠിക്കുന്നതാണ് ചിലരുടെ ശീലം. അത്രയൊക്കെ മതി എന്നാണ് പലരും കരുതുന്നതും. ഇതു വരെ ഒന്നും പഠിക്കാതെ നടന്നവര്‍ക്ക് ഇനി അതല്ലേ കഴിയൂ. അപ്പോഴും പക്ഷേ, ഉറക്കമിളച്ച് കുത്തിയിരുന്നു പഠിക്കുന്നതല്ല നല്ലത് എന്നതാണ് വസ്തുത. ശരിയായ വിശ്രമവും മതിയായ ഉറക്കവും ആരോഗ്യകരമായ ഭക്ഷണ പാനീയച്ചിട്ടകളുമുണ്ടെങ്കിലേ പരീക്ഷകളെ കൂളായി നേരിടാന്‍ കഴിയൂ. വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് വളരെയധികം പഠിക്കുകയും ഓര്‍മ പുതുക്കുകയും വേണം ഈ പരീക്ഷക്കാലത്ത്.

അതിന് ശാരീരികമായും മാനസികമായും വേണ്ടത്ര ഒരുക്കങ്ങള്‍ കൂടിയേ തീരൂ. പഠിക്കുന്നതിന് വളരെയേറെ ഊര്‍ജം വേണം. ഒരു മണിക്കൂര്‍ ശാരീരികാധ്വാനം ചെയ്യാന്‍ വേണ്ടതിനെക്കാള്‍ ഊര്‍ജം ആവശ്യമുണ്ട് ഒരു മണിക്കൂര്‍ പഠിക്കാന്‍. നമുക്കാകട്ടെ, വേനലിന് കടുപ്പം കൂടി വരുന്ന സമയത്താണ് പരീക്ഷകള്‍ വരുന്നത്. വേനലിന്റെ രൂക്ഷതകളെ നേരിടാന്‍ തന്നെ വേണം പ്രത്യേക ജാഗ്രതകള്‍. അതിനൊപ്പം പരീക്ഷകള്‍ കൂടി വരുമ്പോള്‍ വളരെ കരുതലുള്ള ജീവിതച്ചിട്ടകളും ഭക്ഷണ ക്രമങ്ങളും കൂടിയേ തീരൂ. ഭക്ഷണക്രമം എന്നാണ് പറയുന്നതെങ്കിലും പാനീയങ്ങളുടെ കാര്യം കൂടുതല്‍ ഗൗരവമായെടുക്കേണ്ടതാണ്.

പാനീയങ്ങള്‍

വേണ്ടത്ര വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനലും പരീക്ഷപ്പനിയും ഒരുമിച്ചു നേരിടാന്‍ മാത്രം വെള്ളം കുടിക്കണം. ജ്യൂസുകള്‍, മോരുംവെള്ളം തുടങ്ങിയവ കൂടുതല്‍ നല്ലതാണ്. ചായയും കാപ്പിയും കൂടുതല്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യമെന്നു തോന്നിയാല്‍ രാവിലെയും വൈകിട്ടും ഓരോ ചായ അല്ലെങ്കില്‍, കാപ്പിയാവാം. നേരത്തേയുള്ള പതിവാണെങ്കില്‍ ഒഴിവാക്കേണ്ട കാര്യമില്ല. അധികം തണുപ്പില്ലാത്ത പാനീയങ്ങള്‍ തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം, ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം, തഴുതാമ, ഇഞ്ചി എന്നിവയിട്ടു തിളപ്പിച്ച വെള്ളം തുടങ്ങിയവയൊക്കെ നല്ലതാണ്. താത്പര്യമുള്ളവര്‍ക്ക് നല്ല ആരോഗ്യപാനീയങ്ങളും പാലും കുടിക്കാം.

വാഴപ്പഴം, ആപ്പിള്‍ തുടങ്ങി പുളിയില്ലാത്ത പഴങ്ങളും പാലും ചേര്‍ത്ത് അടിച്ചെടുക്കുന്ന ഷെയ്ക്കുകളും നല്ലതു തന്നെ. സൂക്ഷ്മപോഷകങ്ങള്‍ ചേര്‍ന്ന പാനീയങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. വളരെ നേരം ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചവയും അധികം ഐസിട്ടവയും കുടിക്കുമ്പോള്‍ രസമായിരിക്കുമെങ്കിലും അധികം തണുപ്പ് നമ്മുടെ വേനലില്‍ അത്ര നന്നല്ല. മിതമായ തണുപ്പ് ആകാം.

ഭക്ഷണം

വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഭക്ഷണം. പരീക്ഷാസമ്മര്‍ദത്തെ മറികടക്കുന്നതില്‍ ഭക്ഷണത്തിന് വളരെയധികം പങ്കുണ്ടെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യുട്രീഷ്യന്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എളുപ്പം ദഹിക്കുന്നതും നാരുകള്‍ ധാരാളമുള്ളതുമായ ഭക്ഷണമാണ് വേണ്ടത്. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവ നല്ലതാണ്. ഇഷ്ടമുള്ളവര്‍ക്ക് ഓട്‌സ് പോലുള്ളവ കഴിക്കാം.

വറുത്തതും പൊരിച്ചതുമായ ഇനങ്ങള്‍, മാംസം തുടങ്ങിയവ പരമാവധി കുറയ്ക്കുക. സസ്യേതര ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മീന്‍കറിക്ക് പ്രാധാന്യം നല്‍കാം. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയവ കൊറിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. ഒറ്റയടിക്ക് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ നല്ലത് കുറേശ്ശേ ഭക്ഷണം കൂടുതല്‍ തവണകളായി കഴിക്കുന്നതാണ്.

ഉറക്കം

പഠന ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഉറക്കം,വിശ്രമം, ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവ. കടുത്ത ചൂടുള്ള ഉച്ചനേരങ്ങളില്‍ ഇരുന്നു പഠിക്കുന്നത് കൂടുതല്‍ ക്ഷീണമുണ്ടാക്കും. ഉച്ചയ്ക്ക് അരമണിക്കൂര്‍ ഉറങ്ങുന്നത് ആശ്വാസകരമാവും. പരമാവധി ഒരു മണിക്കൂര്‍ വരെയേ ഉറങ്ങാവൂ. അധികം ഉറങ്ങിയാല്‍ ക്ഷീണം കൂടുകയേ ഉള്ളൂ. രാത്രി അല്പം കൂടുതല്‍ നേരം ഇരിക്കാനും രാവിലെ നേരത്തേ എഴുന്നേല്‍ക്കാനും ഈ ഉച്ചയുറക്കം സഹായിക്കും. പരീക്ഷക്കാലത്ത് അല്പം കൂടുതല്‍ നേരം ഇരിക്കാം. അതിനപ്പുറം വളരെയധികം ഉറക്കം കളയുന്നത് ആരോഗ്യകരമാവില്ല. ചുരുങ്ങിയത് ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം.

വിശ്രമം

ഒറ്റയടിക്ക് മണിക്കൂറുകളോളം ഇരുന്നു പഠിക്കുന്നതിനെക്കാള്‍ നല്ലത് ചെറിയ ചെറിയ ഇടവേളകള്‍ നല്‍കി പഠിക്കുന്നതാണ്. ഒന്നോ ഒന്നരയോ മണിക്കൂറിന്റെ ഇടവേളയില്‍ അഞ്ചുമിനിറ്റു വീതം പഠനമുറിയില്‍ നിന്ന് പുറത്തിറങ്ങി വിശ്രമിക്കാം. അല്പനേരം നടക്കുകയോ ശരീരമനങ്ങിയുള്ള എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഈ ചെറു വിശ്രമവേളയില്‍ ടി.വി. കാണാന്‍ പോകരുത്.

ടെന്‍ഷന്‍ വേണ്ട

പരീക്ഷകളെ കൂളായി നേരിടാനുള്ള മാനസികാവസ്ഥ വളരെ പ്രധാനമാണ്. വളരെയധികം ടെന്‍ഷനടിക്കുന്നത് പഠനത്തെ മോശമായി ബാധിക്കും. മാത്രമല്ല, പഠിച്ചത് യഥാസമയം ഓര്‍ത്തെടുക്കാന്‍ കഴിയാതെയും വരും. കുട്ടികളെ അനാവശ്യ പരിഭ്രാന്തികളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് അച്ഛനമ്മമാര്‍ശ്രദ്ധിക്കേണ്ടത്.

Subscribe to കിളിചെപ്പ് by Email
Share:

ആത്രേയന്റെ സ്വര്‍ല്ലോകം!
ആത്രേയമുനിയുടെ കഥ കേട്ടിട്ടുണ്ടോ? ഇന്ദ്രന്റെ സ്വര്‍ഗ്ഗം കണ്ട് കൊതി തോന്നി മറ്റൊരു സ്വര്‍ഗ്ഗം പണികഴിപ്പിച്ച മഹാമുനിയായിരുന്നു ആത്രേയന്‍. ആ കഥ കേള്‍ക്കൂ-

വളരെയേറെ തപശക്തിയുണ്ടായിരുന്ന ഒരു മുനിയായിരുന്നു ആത്രേയന്‍. ഇദ്ദേഹം ഒരു ഗ്രഹത്തില്‍ നിന്നും മറ്റൊരു ഗ്രഹത്തിലേക്ക് സഞ്ചരിക്കാനുള്ള കഴിവ് നേടിയിരുന്നത്രേ!

ഒരിക്കല്‍ ഇങ്ങനെ ആകാശമാര്‍ഗേ പറന്നു രസിക്കുമ്പോള്‍ ആത്രേയനെ ദേവേന്ദ്രന്‍ ദേവലോകത്തേക്ക് ക്ഷണിച്ചു. അങ്ങനെ അദ്ദേഹം ഇന്ദ്രന്റെ അതിഥിയായി സ്വര്‍ഗം സന്ദര്‍ശിച്ചു. ആത്രേയമുനി സ്വര്‍ഗത്തില്‍ ചെന്നുനോക്കുമ്പോള്‍ എന്താ കഥ! ഇഷ്ടംപോലെ അമൃത് കഴിച്ച് നടക്കാം. അതിസുന്ദരികളായ അപ്‌സരസ്ത്രീകളുടെ നൃത്തം കണ്ട് രസിക്കാം. എവിടെ നോക്കിയാലും കണ്ണിന് കുളിര്‍മതരുന്ന കാഴ്ചകള്‍ മാത്രം!

ചുരുക്കപ്പറഞ്ഞാല്‍, ആത്രേയമുനിക്ക് സ്വര്‍ഗ്ഗലോകം വളരെ ഇഷ്ടമായി. തനിക്കും അതുപോലത്തെ ഒരു സ്വര്‍ഗ്ഗം സ്വന്തമായി വേണമെന്ന് അദ്ദേഹത്തിന് കൊതിതോന്നി. അങ്ങനെ, ആത്രേയമുനി ദേവശില്‍പിയായ വിശ്വകര്‍മ്മാവിനെ ചെന്നുകണ്ട് കാര്യം പറഞ്ഞു.

വിശ്വകര്‍മ്മാവ് അതിമനോഹരമായ ഒരു സ്വര്‍ഗ്ഗം പണികഴിപ്പിച്ച് ആത്രേയമുനിക്ക് നല്‍കി. ഈ രണ്ടാം സ്വര്‍ഗത്തിന്റെ പ്രശസ്തി മൂന്നു ലോകങ്ങളിലും പരന്നുതുടങ്ങി. കണ്ടവര്‍ കണ്ടവര്‍ ആ സുന്ദരലോകത്തെ സ്വന്തമാക്കാന്‍ കൊതിച്ചു. ഇന്ദ്രന്റെ സ്വര്‍ഗത്തേക്കാള്‍ ഭംഗി ആത്രേയന്റെ സ്വര്‍ഗ്ഗത്തിനാണെന്നുവരെ പലര്‍ക്കും തോന്നി.

ഇതുകൊണ്ട് ഒരു ദോഷവും ഉണ്ടായി. ദേവന്മാര്‍ക്ക് ഒരു സ്വര്‍ഗ്ഗമുള്ളതുപോലെ തങ്ങള്‍ക്കും ഒരു സ്വര്‍ഗ്ഗം വേണമെന്ന് അസുരന്മാര്‍ക്ക് എല്ലാ കാലത്തും ആഗ്രഹമുണ്ടായിരുന്നു. ആത്രേയമുനിയുടെ സ്വര്‍ഗ്ഗലോകത്തെപ്പറ്റി കേട്ടപ്പോള്‍ അസുരന്മാര്‍ ഒന്നു തീരുമാനിച്ചു. 'ആ സ്വര്‍ഗം നമുക്ക് സ്വന്തമാക്കണം.' അങ്ങനെ അധികം താമസിയാതെ അസുരന്മാര്‍ ആത്രേയമുനിയുടെ സ്വര്‍ഗം പിടിച്ചടക്കി.

അപ്പോഴേക്കും ആത്രേയമുനിക്ക് സ്വര്‍ഗവാസം മടുത്തിരുന്നു. വിശ്വകര്‍മ്മാവ് അസുരന്മാരില്‍ നിന്നും തന്റെ സ്വര്‍ഗം വീണ്ടെടുത്തതായി അറിഞ്ഞെങ്കിലും ആത്രേയമുനി അതിലത്ര താല്‍പര്യം കാണിച്ചില്ല. അദ്ദേഹം ഗൗതമീനദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തില്‍ തന്നെ കഴിയാനായിരുന്നു ഇഷ്ടപ്പെട്ടത്. അവിടെ വളരെനാള്‍ തപസ്സുചെയ്തശേഷം ആത്രേയമുനി സായൂജ്യം പ്രാപിച്ചു.
Subscribe to കിളിചെപ്പ് by Email
Share:

S.S.L.C Chemistry

പദാര്‍ത്ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം. അതുപോലെ വിദ്യാര്‍ത്ഥികളുടെ ഗുണവും അവരുടെ പഠനനിലവാരവുമെല്ലാം മനസ്സിലാക്കി എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ അല്പം രസവും തന്ത്രവും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഒരു കയ്യെഴുത്തു പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പാണ് ഇതോടൊപ്പമുള്ളത്. ജി.വി.എച്ച്.എസ് എസ് ചോറ്റാനിക്കരയില്‍ നിന്നും കിരണ്‍ബേബി എന്ന അധ്യാപകനാണ് ഇത് മാത്​സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. ശാസ്ത്രവിഭാഗം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ അംഗമായ പി.പി.ബെന്നി സാറാണ് ഈ പി.ഡി.എഫ് പുസ്തകത്തിന്റെ രചയിതാവ്. തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ 21 പേജുള്ള കയ്യെഴുത്ത് പ്രതിയിലുള്ളത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ ടിപ്സു് പരീക്ഷയ്ക്കു തയ്യാറെടുത്ത കുട്ടികള്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലിന് സഹായകമാകും. അതൊടൊപ്പം തന്നെ ഇതു വരെ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ഗണിതചോദ്യപേപ്പറുകളെല്ലാം സമാഹരിച്ചു കൊണ്ട് ജോണ്‍ സാര്‍ തയ്യാറാക്കിയ ഒരു സിപ്പ് ഫയലും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

Click here to Download the Chemistry Notes
Prepared by P.P Benny


Click here to download the Mathematics Questions
Prepared by John. P. A
രാജേന്ദ്രന്‍ സാര്‍ തയ്യാറാക്കിയ സംസ്കൃതപേപ്പര്‍
Subscribe to കിളിചെപ്പ് by Email
Share:

sslc english sahayi

പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് തുടക്കം എന്നതില്‍ തുടങ്ങുന്നു ഈ സഹായിയുടെ വ്യത്യസ്തത. പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങള്‍ ഓരോ പാഠത്തില്‍ നിന്നും തെരഞ്ഞെടുത്ത് അതിനെ നേരിടേണ്ടതെങ്ങിനെ എന്നു വിശദീകരിച്ചിരിക്കുകയാണ് ഇതില്‍ ആദ്യം. Essay, Paragraph questions - എന്നിവയെ നേരിടേണ്ടതെങ്ങിനെ, ചോദ്യങ്ങള്‍ എങ്ങിനെയെല്ലാമാണ് വരുന്നത്, അവയ്ക്ക് പ്രതീക്ഷിക്കുന്ന ഉത്തരങ്ങളുടെ മാതൃക എങ്ങിനെയാണ് എന്നതും ചേര്‍ത്തിരിക്കുന്നു.

ആദ്യം ഗദ്യ ഭാഗവും പിന്നീട് പദ്യഭാഗവുമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഹെല്‍പ്പ് ബോക്സില്‍ പദ്യഭാഗത്തു നിന്നും ചോദിക്കാവുന്ന Figures of Speech, Rhyme Scheme, Alliteration, Assonance എന്നിവയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

ഓരോ തരത്തിലുമുള്ള ചോദ്യങ്ങളെ നേരിടേണ്ട രീതികളെ കുറിച്ചു വിശദീകരിച്ചിരിക്കുന്നു എന്നിടത്താണ് ഈ സഹായി വ്യത്യസ്തമാകുന്നത്. മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍, ഒരുക്കം, തുടങ്ങി വിവിധ ശ്രോതസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.

ഗ്രാമറിലെ Preposition, Articles, Error correction, Phrasal verbs തുടങ്ങിയവയെ കുറിച്ചും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ Conversation, Speech, Letter, Notice, Diary, Report, Placard/Slogan, Profile..തുടങ്ങിയ ‍Discourse കളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഇതൊരു റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രയോജനമാണ് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന ഈ മികച്ച പഠനസഹായി തയാറാക്കിയത് ലക്ഷദ്വീപിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്റെറി സ്കൂള്‍, മിനിക്കോയിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ അബ്ദുള്‍ ഹക്കീം മാഷാണ്.

മിനിക്കോയിയിലെ ഡെപ്യൂട്ടി കളക്ടറായ രജനീഷ് കുമാര്‍ സിംഗ് 'ഇംഗ്ലീഷ് ഡോസിയര്‍' എന്ന ഈ 38 പേജുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രമാണ് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

Click here to download English Dossier

 
Subscribe to കിളിചെപ്പ് by Email
Share:

S.S.L.C SocialScience

പത്താംക്ലാസ് സാമൂഹ്യശാസ്ത്രപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ചോദ്യങ്ങള്‍ തയ്യാറാക്കിയത് നോര്‍ത്ത് പറവൂര്‍ സമൂഹം സ്ക്കൂളിലെ വസന്തലക്ഷ്മിടീച്ചറാണ്.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള DRG അംഗമാണ് .പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ തീര്‍ച്ചയായും ഉപകരിക്കും.സാമൂഹ്യശാസ്ത്രം പോലുള്ള വിഷയങ്ങള്‍ പ​​ഠിക്കുമ്പോള്‍ വിവിധ ചിന്താഗതികള്‍ വിലയിരുത്തുന്ന പലതരം ചോദ്യങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് പരന്നവായന മാത്രം മതിയായിരുന്ന ഈ വിഷയം പുതിയ സമീപനത്തില്‍ വിശകലനത്തിനും,വിചിന്തനത്തിനും,അപഗ്രഥനത്തിനും ഇടമുള്ള ഒരു ശാസ്ത്രവിഷയമായി മാറി.എന്നാല്‍ ഭൗതീകശാസ്ത്രത്തിന്റെ,ഗണിതത്തിന്റെ തരത്തിലുള്ള പ​ഠനം പോരാതെവരുന്നു ഈ വിഷയത്തിന് .സാമൂഹ്യാപഗ്രഥനം,വായിച്ചുണ്ടാക്കിയ അറിവിന്റെ സ്വയം വിമര്‍ശനം,സ്വന്തമായ ഒരു അഭിപ്രായം രൂപീകരിക്കല്‍ എന്നിവ ആവശ്യമാണ്.ആ അര്‍ഥത്തില്‍ ഭാഷാപഠനത്തിന്റെ ആസ്വാദനതലത്തോടാണ് സാമൂഹ്യശാസ്ത്രത്തിന് കൂടുതല്‍ അടുപ്പം.കുട്ടികളെ രാജ്യസ്നേഹികളും,മാറുന്നലോകത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയുന്നവരുമാക്കുന്ന ക്ലാസ് മുറികളാണ് പുതിയ പഠനസമീപനം
പ്രതീക്ഷിക്കുന്നത് .

സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പാഠഭാഗങ്ങളുമായി ചേര്‍ത്തുനിറുത്തി ചോദ്യങ്ങളാക്കുന്നത് സാധാരണമാണ്. പുതിയ വികസനചിന്തകള്‍ രാജ്യപുരോഗതിക്ക് എത്രമാത്രം പ്രയോജനംചെയ്യുമെന്ന് പത്താംക്ലാസുകാരനോട് ചോദ്യരൂപത്തില്‍ ചോദിക്കുമ്പോള്‍ അവന്റെ ചിന്താഗതികള്‍ സ്വതന്ത്രവും സ്വാഭാവികവുമായ തനിമയോടെ അവതരിപ്പിക്കാനുള്ള അവസരമാണ് കിട്ടുന്നത്. വെറുതെ എന്തെങ്കിലുമൊക്കെ വായിച്ചുപോകുന്ന കുട്ടികള്‍ക്ക് പരീക്ഷാസമയത്ത് കൃത്യതയുള്ള ഉത്തരങ്ങള്‍ എഴുതാന്‍ കഴിയാതെ പോകുന്നു. വായിക്കുന്ന കാര്യങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും , സൂചനകള്‍ ഒന്നൊന്നായി ഓര്‍ത്തുവെയ്ത്തുകയും , അവ മനസിലിട്ട് പാകപ്പെടുത്തി ഉത്തരങ്ങളാക്കുകയും ചെയ്യണം. താഴെ ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നപേപ്പറിന് ഉത്തരമെഴുതിനോക്കുമല്ലോ? ആ ഉത്തരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ച് നന്നാക്കുമല്ലോ?Subscribe to കിളിചെപ്പ് by Email

© Maths Blog 
Share:

Malayalam

 ഓരോ പാഠവും ആവര്‍ത്തിച്ച് പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമല്ലേ സമാന സ്വഭാവമുള്ള പാഠങ്ങള്‍ താരതമ്യപ്പെടുത്തി പഠിക്കുന്നത്. ഒന്നു പരീക്ഷിച്ചാലോ. രാവണന്‍, മൂന്നു പണ്ഡിതന്മാര്‍, മഗ്ദലന മറിയം, ജോഗി, ഇന്ദ്രദ്യുമ്‌നന്‍ എന്നിവരെല്ലാം ആപത്തില്‍ പെട്ടവരല്ലേ. ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. ആരോടെല്ലാമാണ് നമുക്ക് അനുകമ്പ തോന്നുന്നത്.? ആരോടെല്ലാം ദേഷ്യം തോന്നുന്നു.? മരണത്തെ മുന്നില്‍കാണുന്ന ജോഗിയുടെയും, ഇന്ദ്രദ്യുമ്‌നന്റെയും പ്രതികരണങ്ങളെങ്ങനെയാണ് ? സമാനമായ അവസ്ഥയില്‍ പെട്ട രാവണനോ ? ഒന്നു കുറിച്ചു നോക്കുക. ജോഗിയെയും മഗ്ദലനമറിയത്തെയും അപകടത്തില്‍ പെടുത്തിയതാരാണ്?

കാവലും ലോകാവസാനവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.? അവതരണരീതി, ഭാഷ, കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയില്‍ സാമ്യമുണ്ടോ? മുണ്ടശ്ശേരിയുടെ ഹിമാലയവും, അഴീക്കോടിന്റെ ഹിമാലയവും ഒന്നാണോ.? വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍, അന്നത്തെ നാടകം, പിന്‍നിലാവില്‍ എന്നിവ അനുഭവക്കുറിപ്പുകളാണ്. ആദ്യത്തേത് യാത്രാനുഭവക്കുറിപ്പ്. മറ്റു രണ്ടും ജീവിതാനുഭവ കുറിപ്പകള്‍. ഇവ ഏതെല്ലാം കാര്യങ്ങളിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.?

അന്നും ഇന്നും പഴയ കാലത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന കവിതയാണ്. ഓര്‍മ്മയുടെ മാധുര്യത്തില്‍ പഴയതിന്റെ തുടര്‍ച്ചയായി തന്റെ ജീവിതം തുടരണമെന്ന് ആഗ്രഹിക്കുന്ന നളിനിയുടെ ചിന്തകളും വാക്കുകളുമാണ്. പഴയകാലം തെറ്റായിരുന്നു,അതൊരിക്കലും തിരിച്ചുവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന മഗ്ദലന മറിയത്തെയാണ് നാം കാണുന്നത്. മൂന്നു കവിതകളും താരതമ്യപ്പെടുത്തിയാല്‍ എളുപ്പമാവില്ലേ. നമ്മുടെ ജീവിതത്തിലും ഈ മൂന്നു കാര്യങ്ങളല്ലേയുള്ളൂ. അഭിമാനം തോന്നുന്ന ഇന്നലെകള്‍.! ആവര്‍ത്തിക്കണമെന്നാഗ്രഹിക്കുന്ന ഇന്നെലകള്‍ !. ഒരിക്കലും ആവര്‍ത്തിക്കരുതെന്നാഗ്രഹിക്കുന്ന ഇന്നലെകള്‍.!.

മൂന്നു പണ്ഡിതന്മാരിലെ വിദൂഷകനും, അന്നത്തെ നാടകത്തിലെ വിദൂഷകനും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ പോരേ നാടകവേദിയുടെ വളര്‍ച്ചയും വികാസവും ബോധ്യപ്പെടാന്‍? എഴുത്തച്ഛന്‍, എം ആര്‍ ബി, വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍ എന്നിവ ഒരുമിച്ചു വിലയിരുത്തിയാല്‍ പഠിക്കാനും ഓര്‍ത്തിരിക്കാനും എളുപ്പമാവും.

പുതപ്പാട്ടിലെ പൂതവും, കലിയും തമ്മില്‍ ഏതെല്ലാം കാര്യങ്ങളിലാണ് സാമ്യമുള്ളത് ?. പൂതവും കലിയും മൂന്നു പണ്ഡിതന്മാരും ചേര്‍ന്നാണോ പഥികന്റെ പാട്ടിലെ അവസ്ഥ നാട്ടിലുണ്ടാക്കിയത്? ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ വിഷുക്കണിയിലെ സന്ദേശം നമ്മെ സഹായിക്കുമോ? വിഷുക്കണിയും ഗജേന്ദ്രമോക്ഷവും തമ്മില്‍ എന്താണ് ബന്ധം? ഗജേന്ദ്രമോക്ഷം എങ്ങനെയാണ് ആധുനിക കവിതയായത്. പരിസ്ഥിതിക്കവിതയെന്ന നിലയില്‍ അതിനെ വിലയിരുത്താന്‍ കഴിയുമോ ?

നോവലിന്റെ ചരിത്രവും കവിതയുടെ ചരിത്രവും തമ്മില്‍ താരതമ്യപ്പെടുത്താനാവുമോ. ഇനി ബാക്കി രണ്ടു മൂന്നു പാഠങ്ങളല്ലേയുള്ളൂ. ചന്ദനം നേരായിത്തീര്‍ന്ന കിനാവുകള്‍, വെണ്ണക്കല്ലിന്റെ കഥ, പ്രലോഭനം, മേഘരൂപന്‍, എന്നിവ. പാഠങ്ങള്‍ ശരിയായി മനസ്സിലാക്കിയ ശേഷം ഈ രീതിയില്‍ റിവിഷന്‍ നടത്തിയാല്‍ പരീക്ഷ വളരെയെളുപ്പമാകും. ശ്രമിച്ചു നോക്കൂ. പാഠങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാനും ഈ രീതി പ്രയോജനപ്പെട്ടേക്കും. ഇനിയൊരു ചോദ്യപേപ്പര്‍ മാതൃക കൂടിയാവാം അല്ലേ.! താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.

Click here to download the steps to answer a question


Click here to download the SSLC Malayalam Model Question Paper


Subscribe to കിളിചെപ്പ് by Email

Thanks to  © Maths Blog
Share:

S.S.L.C English

എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് വേണ്ടി തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ പോസ്റ്റുകളില്‍ അടുത്തതായി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പോസ്റ്റാണ്. ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഒരുമിച്ച് ചേര്‍ത്ത് നല്‍കിയിരിക്കുകയാണ് ഇവിടെ. 2008, 2009, 2010, 2011 വര്‍ഷങ്ങളിലെ ഒരുക്കം, പടവുകള്‍ എന്ന അതിനു മുന്‍പുണ്ടായിരുന്ന പഠനസഹായി എന്നിവയും ചേര്‍ത്തിരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നു ലഭിച്ച മാതൃകാ ചോദ്യങ്ങളും ഒപ്പം ഉത്തരസൂചികകളും കൂടി ചേര്‍ത്തിരിക്കുന്നു.കൂടാതെ പാലക്കാട്ടു നിന്നുള്ള വിജയശ്രീയുടെ പഠനസഹായിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിന് ഒരുക്കുന്ന അധ്യാപകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.

1. ഒരുക്കം 2008

2. ഒരുക്കം 2009

3. ഒരുക്കം 2010

4. ഒരുക്കം 2011

5. പടവുകള്‍

6. വിജയശ്രീ പഠനസഹായി

7. പാഠഭാഗങ്ങളുടെ സംഗ്രഹം.

English Course Book (All Units)

Supplimentary Reader


Unit 1 : The Merchant of Venice
Unit 2 : The Tempest
Unit 3 : King Lear
Unit 4 : Julious Ceaser

7. മാതൃകാ ചോദ്യപ്പേപ്പറുകള്‍

1. Part 1 (with first 4 Units)
2. Part 2 (With last 3 Units)
3. Model Question Paper

8. Model Question Papers with Answer key (old)

9. Video based on the lesson The Hero Part 1 Part 2 Part 3

10. Niravu from DIET Idukki Part 1 Part 2


Subscribe to കിളിചെപ്പ് by Email

Thanks to  Maths Blog 
Share:

രൂപയുടെ ചിഹ്നവുമായി നാണയങ്ങള്‍ വരുന്നു

രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. 150 രൂപയുടെ നാണയങ്ങള്‍ ഇറക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ ചിഹ്നം ഇപ്പോള്‍ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ യൂണിക്കോഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. യുണീക്കോഡ് സ്റ്റാന്‍ഡേഡ്സിന്റെ അംഗീകാരം ലഭിക്കാത്തതു കൊണ്ടുതന്നെ ഇതിനായി തയ്യാറാക്കിയ പ്രത്യേക ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ക്ക് ഈ ചിഹ്നം ദൃശ്യമാവുകയില്ല. ഇപ്പോള്‍ പല വെബ്സൈറ്റുകളിലും ഈ ചിഹ്നം കാണാന്‍ കഴിയുമെങ്കിലും അതിനെ ഒരു ചിത്രമാക്കി മാറ്റിയാണ് വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ഡോളര്‍ ചിഹ്നത്തെ ഉപയോഗിക്കുന്നതു പോലെ കമ്പ്യൂട്ടറില്‍ രൂപയുടെ ചിഹ്നത്തെ ഫോണ്ട് രൂപത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. യൂണിക്കോഡ് സ്റ്റാന്റേഡ്സ് അതോറിറ്റി അംഗീകരിച്ച് യുണീക്കോഡ് ലിസ്റ്റില്‍പ്പെടുത്തുന്നതോടെ കീബോര്‍ഡിലെ കീകള്‍ ഉപയോഗിച്ചു തന്നെ സാധാരണപോലെ ഈ ചിഹ്നം ഉപയോഗിക്കാനും സാധിക്കും. ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും ധനമന്ത്ര ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. രൂപയുടെ ചിഹ്നത്തെക്കുറിച്ച് ഒരല്പം കൂടി പറയട്ടെ.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കിയത്.യു.എസ് ഡോളര്‍($), യൂറോപ്യന്‍ യൂറോ(€), ബ്രിട്ടീഷ് പൌണ്ട് സ്‌റ്റര്‍ലിംഗ്(£), ജാപ്പനീസ് യെന്‍(¥) എന്നിവയ്‌ക്കാണ് ഇപ്പോള്‍ ചിഹ്നമുള്ളത്. ഇവയുള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യന്‍ രൂപയും എത്തുകയാണ്. ഇതില്‍ പൗണ്ട് സ്‌റ്റെര്‍ലിങ് മാത്രമാണ് നോട്ടുകളില്‍ അച്ചടിക്കുന്നത്. ഇന്ത്യന്‍ രൂപയ്‌ക്ക് സ്വന്തമായി ചിഹ്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദേവനാഗരി ലിപിയിലെ र യും റോമന്‍ ലിപിയിലെ 'R' ഉം ചേര്‍ന്നതാണ് ഈ പുതിയ ചിഹ്നം.

ബോംബെ ഐ.ഐ.ടി യില്‍ നിന്നും പോസ്‌റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്ത ഈ ചിഹ്നം കഴിഞ്ഞ ജൂലൈയിലാണ് ക്യാബിനറ്റ് അംഗീകരിച്ചത്. ഐ.ഐ.ടി ഗുവഹാത്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്. മൂവായിരത്തോളം ഡിസൈനുകള്‍ കിട്ടിയതില്‍ നിന്നും അഞ്ചെണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ നിന്നും അദ്ദേഹത്തിന്റെ ചിഹ്നം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ദേശീയ പതാകയെ അടിസ്ഥാനമാക്കിയാണ് ഈ ചിഹ്നത്തിനു രൂപം കൊടുത്തതെന്നു അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുകളിലും താഴെയുമുള്ള വരകളും നടുക്കുള്ള വെള്ളഭാഗവും ത്രിവര്‍ണ്ണ പതാകയെ സൂചിപ്പിക്കുന്നു. സമാന്തരമായ രേഖകള്‍ ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായുള്ള സമ്പദ് വ്യവസ്ഥയില്‍ തുലനം (balance) നിലനിര്‍ത്തുന്നതിനെ സൂചിപ്പികുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു ആഗോള മുഖം നല്‍കാന്‍ ഇതിനു കഴിയുമെന്നു കരുതപ്പെടുന്നു.എന്നാല്‍ ഇന്ത്യന്‍ നോട്ടിലോ നാണയങ്ങളിലോ ഈ ചിഹ്നം പതിപ്പിക്കാന്‍ ഇതു വരെ തീരുമാനിച്ചില്ല.

ഇലക്‌ട്രോണിക്ക് അച്ചടി മാധ്യമങ്ങളില്‍ അച്ചടിക്കാനും പ്രദര്‍ശിപ്പിക്കാനും ഉള്ള സൌകര്യം കണക്കിലെടുത്ത് യൂണീകോഡ് നിലവാരത്തിലായിരിക്കും ഇത് പുറത്തിറങ്ങുക. അന്താരാഷ്‌ട്ര തലത്തില്‍ വിനിമയം ചെയ്യുന്നതിന് ഈ യൂണികോഡ് നിലവാരം ഏറെ സഹായകമാവും. കംപ്യൂട്ടര്‍ കീബോര്‍ഡിലും മറ്റും സ്ഥാനം പിടിക്കുന്നതോടെ ഇന്ത്യന്‍ സംസ്‌കാരവും തനതു സവിശേഷതകളും ആഗോള തലത്തില്‍ പ്രതിഫലിപ്പികാന്‍ ഈ ചിഹ്നത്തിനു കഴിയും. അതിനു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തീര്‍ച്ചയായും നമുക്ക് അഭിമാനാര്‍ഹം തന്നെ.

ഡോളര്‍ ചിഹ്നം കീബോര്‍ഡില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. മറ്റ് ചിഹ്നങ്ങള്‍ക്കുള്ള എച്ച്.ടി.എം.എല്‍ കോഡുകള്‍ യുണീക്കോഡില്‍ ലഭ്യമാണ് താനും. അവയിങ്ങനെ
British Pound (£)- £ or £
Japanese Yen (¥) - ¥ or ¥
EURO (€)- € or €
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.