അഗ്നിപരീക്ഷ (Agni Missile)

Share it:

ഇന്ത്യയുടെ സുരക്ഷക്ക് ഇനി അഗ്നിക്കരുത്ത്്. 2012 ഏപ്രില്‍ 19ന് ഒഡിഷയിലെ(Orissa) വീലര്‍ ദ്വീപില്‍നിന്ന് (Wheeler Island)വിക്ഷേപിച്ച അഗ്നി-5 എന്ന ബാലിസ്റ്റിക് മിസൈല്‍ രാജ്യത്തിന്‍െറ ആണവക്കരുത്തില്‍ എഴതിച്ചേര്‍ത്തത് പുതിയ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്നി-5. നിലവില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (Balistic Missiles) [Wiki Link:http://en.wikipedia.org/wiki/Ballistic_missile ]സ്വന്തമായുള്ള അമേരിക്ക(U.S.A), റഷ്യ (Russia) , ചൈന(China) , ബ്രിട്ടന്‍(Britton), ഫ്രാന്‍സ്(France) , ഇസ്രായേല്‍ (Israel)എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന എലൈറ്റ് ക്ളബില്‍ ഇതോടെ ഇന്ത്യയും സ്ഥാനംപിടിച്ചു.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 5000 കിലോമീറ്ററിനുമേല്‍ പ്രഹരപരിധിയുള്ളതാണ്. ഒരു ടണ്ണിലേറെ ആണവായുധം വഹിക്കാനുള്ള ശേഷിയുമുണ്ട്. നാലോ അഞ്ചോ തുടര്‍ പരീക്ഷണങ്ങള്‍ക്കുശേഷം 2014-2015ഓടെ മിസൈല്‍ സൈന്യത്തിന്‍െറ ഭാഗമാകുമെന്നാണ് കരുതുന്നത്.
പരിധി
5000 കിലോമീറ്ററിനുമേല്‍ പ്രഹരപരിധിയുള്ളതാണ് അഗ്നി-5. ബെയ്ജിങ് ഉള്‍പ്പെടെ ചൈനയിലും കിഴക്കന്‍ യൂറോപ്പിലും കിഴക്കന്‍ ആഫ്രിക്കയിലും ആസ്ട്രേലിയന്‍ തീരത്തുമുള്ള ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കാന്‍ മിസൈലിന് കഴിയും.
സാങ്കേതിക കാര്യങ്ങള്‍
ഭാരം: 50000 കിലോഗ്രാം. നീളം: 17.5 മീറ്റര്‍. വ്യാസം: രണ്ടു മീറ്റര്‍. ദിശാനിയന്ത്രണ സംവിധാനം: റിങ് ലേസര്‍ ജൈറോസ്കോപ്, ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം എന്നിവ ഉപയോഗിച്ച്. ജി.പി.എസ് സംവിധാനവും കൂട്ടിച്ചേര്‍ക്കാം.
ഇന്ധനം
മൂന്നു ഘട്ടങ്ങളിലായി ഘന ഇന്ധനമാണ് മിസൈലിന് ഉപയോഗിക്കുന്നത്. ഭൂമിയില്‍നിന്ന് ശൂന്യാകാശം വരെ പറന്നെത്താന്‍ കഴിയുന്നതാണ് ആദ്യഘട്ടം. ശൂന്യാകാശത്തില്‍ പ്രവേശിച്ച് കഴിഞ്ഞതിനുശേഷമുള്ള കുതിപ്പാണ് രണ്ടാംഘട്ടം. മിസൈല്‍ വീണ്ടും ഭൗമാന്തരീക്ഷത്തില്‍ കടന്ന് പ്രഹരസ്ഥാനത്തേക്കുള്ള കുതിപ്പിന് മൂന്നാം ഘട്ട ഇന്ധന ഭാഗവും ഉപയോഗിക്കുന്നു.


അഗ്നി മിസൈലുകള്‍ (Agni Missiles) Wiki Link: http://en.wikipedia.org/wiki/Agni_(missile)
ഒരു ടണ്‍ ഭാരമുള്ള പോര്‍മുനയുമായി 700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന അഗ്നി-1 ആണ് ഇന്ത്യയുടെ ആദ്യത്തെ ആണവ മിസൈല്‍. ഇതേ ഭാരമുള്ള പോര്‍മുനയുമായി 2000 കിലോമീറ്റര്‍ പറക്കാവുന്ന അഗ്നി-2 ആണ് അടുത്തത്. ഇതിനുശേഷം വന്ന അഗ്നി-3 മിസൈലിന് ഒന്നര ടണ്‍ ഭാരമുമുള്ള ആണവായുധവുമായി 3500 കിലോമീറ്റര്‍ പറക്കാനാകും. എന്നാല്‍, അഗ്നി-4ല്‍ പോര്‍മുനയുടെ ഭാരം 700 കിലോഗ്രാമായി കുറഞ്ഞു. ദൂരപരിധി 3000 കിലോമീറ്ററായും കുറഞ്ഞു. ശത്രു നീക്കത്തെ ഭൂമിയില്‍വെച്ചുതന്നെ തകര്‍ക്കുന്നതിനുള്ള ഹ്രസ്വദൂര മിസൈലായാണ് ഇത് വിഭാവനം ചെയ്തത്.
അഗ്നി മിസൈലുകളില്‍ ഏറ്റവും പുതിയതാണ് അഗ്നി-6. നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തിലിരിക്കുന്ന ഈ മിസൈല്‍ കരയില്‍നിന്നും അന്തര്‍വാഹിനികളില്‍നിന്നും വിക്ഷേപിക്കാവുന്നതാണ്. 6000-10000 കിലോമീറ്റര്‍ പ്രഹര പരിധിയാണ് ഈ മിസൈലിനുണ്ടാവുക.
ബാലിസ്റ്റിക് മിസൈല്‍ എന്നാല്‍ ആണവായുധം ഉള്‍പ്പെടെ അതിപ്രഹര ശേഷിയുള്ള ആയുധങ്ങള്‍ അതിവേഗം ലക്ഷ്യത്തിലെത്തിക്കാനുള്ള ഉപകരണമാണ് ബാലിസ്റ്റിക് മിസൈല്‍. ശബ്ദത്തിന്‍െറ പതിന്‍മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ മിസൈലുകള്‍ ഭൂമിയില്‍നിന്ന് കുതിച്ച് ശൂന്യാകാശത്തില്‍ പ്രവേശിച്ച് ദീര്‍ഘദൂരം പറന്ന് വീണ്ടും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയാണ് ചെയ്യുക.
5000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം) എന്ന് പറയുന്നു. ഇത്തരം മിസൈലുകളെ തടുക്കാന്‍ ഏറെക്കുറെ അസാധ്യമാണ്.
ഭൂമിയിലെ ചലിക്കുന്നതോ അല്ലാത്തതോ ആയ പ്രതലത്തില്‍നിന്നും സമുദ്രത്തിന്‍െറ അടിത്തട്ടില്‍ അന്തര്‍വാഹിനികളില്‍നിന്നും ഈ മിസൈലുകള്‍ വിക്ഷേപിക്കാം. അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കുന്നവയെ സബ്മറീന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ (എസ്.എല്‍.ബി.എം) എന്ന് പറയുന്നു. ഇന്ത്യയുടെ എസ്.എല്‍.ബി.എം വികസന ഘട്ടത്തിലാണ്.
മിസൈലും ബോംബും തമ്മിലെ വ്യത്യാസം (difference between a bomb and a missile?)
ലളിതമായി പറഞ്ഞാല്‍ ബോംബിന്‍െറ കൂടുതല്‍ നവീകരിച്ച രൂപമാണ് മിസൈല്‍. ഒരിക്കല്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ ബാലിസ്റ്റിക് നിയമമനുസരിച്ചാണ് ബോംബിന്‍െറ ദിശ നിയന്ത്രിക്കപ്പെടുക. അതായത്, നിക്ഷേപിച്ച ശേഷം ബോംബിനെ നയിക്കുന്ന ഏക ശക്തി ഗുരുത്വാകര്‍ഷണ ബലമാണ്. മുന്നോട്ടുള്ള കുതിപ്പിന് സഹായിക്കുന്ന ഒരു പ്രൊപ്പല്‍ഷന്‍ സംവിധാനംകൂടി ഇതിനോട് ഘടിപ്പിച്ചാല്‍ ദിശ കൂടുതല്‍ കൃത്യവും വേഗത്തിലുമാകും. പ്രൊപ്പല്‍ഷന്‍ സംവിധാനത്തോടെയുള്ള ബോംബിനെ റോക്കറ്റ് എന്ന് പറയുന്നു. റോക്കറ്റിനെ നിയന്ത്രിക്കാനും വഴികാട്ടാനും കഴിയുകയാണെങ്കില്‍ അത് കുടുതല്‍ വിനാശകരമാകും. അതാണ് മിസൈല്‍. മിസൈലുകളെ പലതായി തരംതിരിക്കാം. ലക്ഷ്യസ്ഥാനത്തെ അടിസ്ഥാനമാക്കി അവയെ ഭൂതല-ഭൂതല മിസൈലുകള്‍, ആകാശ-ഭൂതല മിസൈലുകള്‍ തുടങ്ങിയ രീതിയില്‍ തരംതിരിക്കാം. പ്രവര്‍ത്തന തത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ ബാലിസ്റ്റിക് മിസൈല്‍, ക്രൂസ് മിസൈല്‍ എന്നിങ്ങനെ തരംതിരിക്കാം.

Subscribe to കിളിചെപ്പ് by Email
Share it:

അഗ്നിപരീക്ഷ

Post A Comment:

0 comments: