കടലതിര്‍ത്തികള്‍

Share it:
1982 ഡിസംബര്‍ 10ന് ഒപ്പുവെച്ച ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമുദ്രനിയമ കണ്‍വെന്‍ഷന്‍ കരാറാണ് (United Nations Convention on the Law of the Sea ) കപ്പല്‍ ഗതാഗതം സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളും വ്യവസ്ഥകളും നിശ്ചയിക്കുന്നത.് ഇന്ത്യയുള്‍പ്പെടെ 162 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്റെ 30ാം വാര്‍ഷികവുമാണ് ഈ വര്‍ഷം.1973 മുതല്‍ 1982 വരെ നടന്ന യു.എന്നിന്റെ മൂന്നാം സമുദ്ര നിയമ കണ്‍വെന്‍ഷനൊടുവിലാണ് ഉടമ്പടിക്ക് രൂപംനല്‍കിയത്. സമുദ്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഓരോ രാജ്യത്തിനുമുള്ള അവകാശവും ഉത്തരവാദിത്തങ്ങളും ഉടമ്പടി നിര്‍വചിക്കുന്നു. സമുദ്ര വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വ്യാപാരത്തിലും മറ്റുമുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇത് മുന്നോട്ടുവെക്കുന്നു. 1958ലെ നാലു കരാറുകള്‍ റദ്ദാക്കിക്കൊണ്ടാണ് 1982ല്‍ പുതിയ ഉടമ്പടി നിലവില്‍ വന്നത്. ജമൈക്കയിലെ മോണ്ടിഗോ ബേയിലാണ് ഉടമ്പടി ഒപ്പുവെച്ചത്. 1994ലാണ് ഉടമ്പടി പ്രാബല്യത്തില്‍ വന്നത്.യു.എന്നിന്റെ മേല്‍നോട്ടത്തിലാണ് കണ്‍വെന്‍ഷന്‍ ചേര്‍ന്നതെങ്കിലും കരാര്‍ നടപ്പാക്കുന്നതില്‍ അതിന് നേരിട്ട് പങ്കാളിത്തമില്ല. ഇന്റര്‍നാഷനല്‍ മാരി ടൈം ഓര്‍ഗനൈസേഷന്‍ (International Maritime Organization), ഇന്റര്‍നാഷനല്‍ വേലിങ് കമീഷന്‍  International Whaling Commission (IWC) , ഇന്റര്‍നാഷനല്‍ സീബെഡ് അതോറിറ്റി (  International Seabed Authority)   എന്നിവയാണ് ഇക്കാര്യത്തില്‍ പങ്കുവഹിക്കുന്നത്.
IMO പ്രകാരമുള്ള സമുദ്രാതിര്‍ത്തികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.
1.ബേസ്ലൈന്‍ 



രാജ്യത്തിന്റെ തീരത്തോട് ചേര്‍ന്ന സമുദ്രഭാഗമാണ് ബേസ് ലൈന്‍. ഇതിനെ അടിസ്ഥാനമാക്കിയാണ് മറ്റ് സമുദ്രാതിര്‍ത്തികള്‍ നിശ്ചയിക്കുന്നത്.
2. ഉള്‍നാടന്‍ സമുദ്രമേഖല
ബേസ്ലൈനിനോട് ചേര്‍ന്ന സമുദ്രഭാഗമാണ് കിലേrിമഹ ണമലേr െഎന്നറിയപ്പെടുന്നത്. ഈ ഭാഗത്തിനുമേല്‍ അതത് രാജ്യങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും. വിദേശകപ്പലുകള്‍ക്ക് ഈ ഭാഗത്തുകൂടി സഞ്ചാരം നടത്താന്‍ അവകാശമില്ല. കായലുകളും നദികളും ഈ ഭാഗത്ത് വരുന്നവയാണ്.
3. പ്രാദേശിക സമുദ്രാതിര്‍ത്തി
ബേസ്ലൈനില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) ദൂരം വരെയാണ് പ്രാദേശിക സമുദ്രാതിര്‍ത്തി. ഈ ഭാഗം സംബന്ധിച്ച് പല രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാവാറുണ്ട്. ഇവിടെയും സ്വന്തം നിയമങ്ങളുണ്ടാക്കാനും ഉപയോഗം നിയന്ത്രിക്കാനും വിഭവങ്ങള്‍ ഉപയോഗിക്കാനും അതത് രാജ്യങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. ഈ ഭാഗത്തുകൂടി നിരുപദ്രവകരമായി സഞ്ചരിക്കാന്‍ വിദേശ കപ്പലുകള്‍ക്ക് അനുമതിയുണ്ട്.
4. പാര്‍ശ്വമേഖല 
പ്രാദേശിക സമുദ്രാതിര്‍ത്തിയുടെ അപ്പുറമുള്ളതും ബേസ് ലൈനില്‍നിന്ന് 24 നോട്ടിക്കല്‍ മൈല്‍ (44 കിലോമീറ്റര്‍) വരെ ദൂരെയുള്ളതുമായ സമുദ്രഭാഗമാണ് പാര്‍ശ്വമേഖല . കസ്റ്റംസ്, കുടിയേറ്റ, ധനകാര്യ നിയമങ്ങളുടെ ലംഘനം തടയാന്‍ അതത് രാജ്യങ്ങള്‍ക്ക് ഈ ഭാഗത്ത് നിയന്ത്രിത അധികാരങ്ങളാണുള്ളത്. പാര്‍ശ്വമേഖല സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പ്രാദേശിക സമുദ്രാതിര്‍ത്തിയുടേതുപോലെ പ്രത്യേക മാനദണ്ഡങ്ങളില്ല. ഇരുരാജ്യങ്ങളും കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കണം.
5. സവിശേഷ സാമ്പത്തികമേഖല
പ്രാദേശിക സമുദ്രാതിര്‍ത്തിയില്‍നിന്ന് 200 നോട്ടിക്കല്‍ മൈല്‍ (370 കിലോമീറ്റര്‍) വരെ അകലത്തിലുള്ള സമുദ്രഭാഗമാണ് സവിശേഷ സാമ്പത്തിക മേഖലയായി അറിയപ്പെടുന്നത്. ഈ ഭാഗത്തെ മത്സ്യബന്ധനം, ഖനനം, എണ്ണ പര്യവേക്ഷണം തുടങ്ങി എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും അതത് രാജ്യങ്ങള്‍ക്ക് നിയന്ത്രണാധികാരമുണ്ടായിരിക്കും. മത്സ്യബന്ധനാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാണ് പ്രധാനമായും ഇത്തരമൊരു മേഖല നിശ്ചയിച്ചത്. അതേസമയം, എണ്ണ പര്യവേക്ഷണവും പ്രധാനമാണ്. യു.എന്‍ കണ്‍വെന്‍ഷനിലെ വകുപ്പുകള്‍ക്കനുസൃതമായ അതത് തീരരാജ്യങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായി ഈ ഭാഗത്തുകൂടി വിദേശ കപ്പലുകള്‍ക്ക് സഞ്ചരിക്കാം.

Subscribe to കിളിചെപ്പ് by Email
Share it:

കടലതിര്‍ത്തികള്‍

Post A Comment:

0 comments: