കാണാത്തീരം തേടി - 02

Share it:
ഹാനോയുടെ സഞ്ചാരം 
ടക്കൻ ആഫ്രിക്കയിലെ കാർത്തേജ് എന്ന പട്ട ണത്തിൽ ജീവിച്ചിരുന്ന യാത്രികനായ ഹാനോ കോളനി കൾ സ്ഥാപിക്കാനായിരുന്നുവത്രേ പര്യവേക്ഷണങ്ങൾ നടത്തിയത്. ഒന്നും രണ്ടുമ ല്ല. അറുപതു വള്ളങ്ങളിലായി മൂവായിരത്തോളം ആളുകളുമായിട്ടായിരുന്നു ഹാനോ യുടെ പര്യടനം. ലക്ഷ്യമാക ട്ടെ, ആഫ്രിക്കയുടെ വടക്കുപ ടിഞ്ഞാറൻ തീരവും. ഈ യാത്രയിൽ മനുഷ്യൻ അതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും കണ്ടുവെന്നു യാത്രക്കുറിപ്പുകളിൽ സൂചി പ്പിക്കുന്നുണ്ട്. ആൾക്കുരങ്ങു കളെ (ഗൊറില്ല) ആദ്യമായി പു റംലോകത്തിനുപരിചയപ്പെടുത്തിയത് ഹാനോ ആയിരുന്നു.

യാത്രകളിൽ തങ്ങൾ കണ്ട കാര്യങ്ങൾ അക്കാലത്തെ മി ക്ക യാത്രക്കാരും കുറിച്ചുവച്ചി ട്ടുണ്ട്. അന്നു. പക്ഷേ, കടലാസും പേ നയുമൊന്നും കണ്ടുപിടിച്ചിരുന്നില്ലല്ലോ. കളിമൺ ഫല കങ്ങളിൽ ഫിനി ഷ്യൻ ഭാഷയിലാണു ഹാനോ തന്റെ അനുഭവങ്ങൾ രേഖടുത്തിയിട്ടുള്ളത്.

യാത്രാവിവരണങ്ങളിൽ ഏറ്റവും പഴക്കമുള്ളതും ഹാനോയുടേതാണത്രേ. ഇവ പി ന്നീട് ഗ്രീക്ക് ഭാഷയിലേക്കു വി വർത്തനം ചെയ്തതു സൂക്ഷിച്ചി ട്ടുണ്ട്.

അഹ്മദ് ബിൻ മാജിദ്. കടലിലെ രാജകുമാരൻ
ന്ത്യയിലേക്കുള്ള വഴിയറിയാതെ നടുക്കടലിൽ നട്ടംതിരിഞ്ഞ വാസ്കോഡ ഗാമയെയും കൂട്ടാളികളെയും സുരക്ഷിതമായി കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്തേക്കു വഴികാണിച്ച അഹ്മദ് ബിൻ മാജിദ്ദ് ചരിത്രം മറന്ന കപ്പലോട്ടക്കാരനാണ് വിവിധ വൻകരകളും തുറമുഖനഗരങ്ങളും കടലിൽ അപായമില്ലാത്ത കപ്പൽചാലുകളും കാണാപ്പാഠമായിരുന്ന അദ്ദേഹത്തെ അമീറുൽ ബഹർ, അൽമുഅമി, ക്യാപ്റ്റൻ മാജിദ് എന്നിങ്ങനെയെല്ലാം ലോകം പരിചയപ്പെടുത്തുന്നു. നാവികസേനയിലെ അഡ്മിറൽ എന്ന റാങ്കുതന്നെ 'അമീറുൽ ബഹർ ലോപിച്ചുണ്ടായതാ ണെന്ന് നിരീക്ഷണം ഓർക്കുക.

1497 ജൂലൈ എട്ടിന് ലിസ്ബണിൽനിന്നു യാത്രതിരിച്ച ഗാമയ്ക്കക്കൊപ്പം 170 ആളുകളുണ്ടായിരുന്നു. പായ്ക്കപ്പലിൽ ഇന്ത്യൻ സമു ദ്രത്തിലൂടെ ആഫ്രിക്കയുടെ തെക്കേ മുന്നമ്പു ചുറ്റി ഇന്ത്യയനേഷിച്ചു സഞ്ചരിക്കുകയായിരുന്നു ആ സംഘം. അങ്ങനെയാണവർ കെനിയയിലെ 'മൊംപാസ്' തുറമുഖം കടന്നു മാലിന്തി തുറമുഖത്തെത്തുന്നത്. മാസങ്ങൾ തുഴഞ്ഞിട്ടും ഇന്ത്യയിലേക്കുള്ള വഴിയുടെ സൂചനപോലുമില്ലാത്ത അവസ്ഥ യിൽ അവിടത്തെ രാജാവിനെ കണ്ടു സഹാ യം അഭ്യർഥിച്ചപ്പോൾ ഇങ്ങനെയാണു വിവരം കിട്ടിയത്.

'ഇബ്നു മാജിദിനെ കണ്ടെത്തുക. അദ്ദേഹമാണ് സമുദ്രത്തിന്റെ രാജകുമാരൻ. അദ്ദേഹത്തിനറിയാത്ത കപ്പൽച്ചാലുകൾ ഒരു സമുദ്രത്തിലുമില്ല."

നാളുകൾക്കു ശേഷം മാജിദിനെ കണ്ടെത്തി. വഴിമനസ്സിലാക്കിയെങ്കിലും തനിച്ചുമുന്നേറാൻ ഗാമയ്ക്കും ചങ്ങാതിമാർക്കും പേടിയായിരുന്നു. ഒടുവിൽ കടലിന്റെ സകല സ്പർശങ്ങളുമറിയുന്ന മാജിദ് ഗാമയ്ക്കക്കാ പ്പം ഇന്ത്യയിലേക്കു വഴികാട്ടിയായി തിരിച്ചു. അങ്ങനെയാണ് 1498ൽ കാപ്പാടുതീരത്ത് ഗാമ കപ്പലടുപ്പിക്കുന്നത്.

അഹ്മദ് ബിൻ മാജിദ് രചിച്ച ഗ്രന്ഥമാ ണ് 'അൽ മു അല്ലിം'. ഇതാണ് 'നാവിഗേ റ്റർ' എന്ന പേരിൽ മൊഴിമാറ്റം നടത്തി യൂറോപ്യൻ നാവികവൃന്ദം അംഗീകരിച്ചിട്ടുള്ളത്. പ്രാമാണികമായ പല അന്യഭാഷാ ഗ്രന്ഥ ങ്ങളിലും മാജി പരാമർശ വിധേയനാണ്.

അലക്സാണ്ടറും സ്കാൻഡിനേവിയക്കാരും
നോയ്ക്ക് മുൻപുതന്നെ ഫിനി ഷ്യൻ സഞ്ചാരികൾ വെളുത്തീ യം തേടി ബ്രിട്ടൻവരെ എത്തിയിരുന്നു. മാ സിഡോണിയയിലെ രാജാവായ അലക്സാ ണ്ടർ അവരിൽ പ്രധാനിയാണ്. മധ്യധരണ്യാ ഴി കടന്ന് ഇന്ത്യവരെ അദ്ദേഹം എത്തി. അങ്ങ നെയാണ് ഏഷ്യാ മൈനർ മുഴുവൻ വെട്ടിപ്പി ടിച്ച് അദ്ദേഹം ചക്രവർത്തിയായി വാണത്.

ഒൻപതു മുതൽ 11 വരെ നൂറ്റാണ്ടുകളിൽ സ്കാൻഡിനേവിയക്കാർ പുതിയ പ്രദേശ ങ്ങൾ കണ്ടെത്തിയിരുന്നു. യൂറോപ്പ് വൻക രയുടെ പ്രധാന ഭാഗങ്ങളിലെല്ലാം അവർ ചെന്നെത്തി. എഡി 870ൽ ഐസ്ലൻഡിലും 982ൽ ഗ്രീൻലൻഡിലും ആയിരാമാണ്ടിൽ ലാ ബ്രഡോർ, ന്യൂഫൗണ്ട് ലാൻഡ് എന്നിവിടങ്ങളിലുമെത്തിയ അവർ മൂന്നു നൂറ്റാണ്ടുക ളോളം അവിടെ തങ്ങളുടെ സാന്നിധ്യവും അധികാരവും തുടർന്നു. 930 ലാണ് പ്രഥമ 'ഐസ്ലൻഡ് റിപ്പബ്ലിക് അവർ സ്ഥാപിച്ച ത്. ഈ യാത വടക്കേ അമേരിക്കവരെ നീ ണ്ടുവെന്നു ചരിതശേഷിപ്പുകൾ തെളിവുത രുന്നു.

ആധിപത്യത്തിന് തുടക്കമിട്ട വാസ്കോഡ ഗാമ

പോർച്ചുഗ്രീസുകാരായ വാസ്കോഡ ഗാമ ആഫിക്കയെ ചുറ്റിയാണ് ഇന്ത്യയിലെത്തിയത്. 1498ലാണു ഗാമ കോഴിക്കോട്ടെ കാപ്പാട് കട പ്പുറത്തു കപ്പലടുപ്പിച്ചത്. ഇന്ത്യയിൽ യൂറോ പ്യന്മാരുടെ ആധിപത്യത്തിനു തുടക്കമിട്ട യാതയായിരുന്നു ഇത്. പോർച്ചുഗീസുകാർ ക്കു പിന്നാലെ ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലിഷുകാരുമൊക്കെ കാപ്പാടിന്റെ മറപിടി ച്ച് ഇന്ത്യയിലെത്തി ആരംഭത്തിൽ കച്ചവട ബന്ധങ്ങൾ തന്നെയായിരുന്നു ഈ വിദേശ ശക്തികളുടെ ഉദ്ദേശ്യമെങ്കിലും രാജ്യത്തെ തന്നെ അവർ കീഴടക്കി ഭരിക്കുന്ന കാഴ്ചയാ ണു പിന്നീട് ഇന്ത്യ കണ്ടത്.
Share it:

സഞ്ചാരി

Post A Comment:

0 comments: