കരുക്കളുടെ തമ്പുരാൻ

Share it:
Robert James "Bobby" Fischer was an American World Chess Champion. Many consider him the greatest player of all time. At age 13 Fischer won a "brilliancy" that became known as The Game of the Century.
  റ്റവും മികച്ച ചെസ് കളിക്കാരൻ ആര് എന്ന ചോദ്യത്തിന് ബോബി ഫിഷറുടെ മറുപടി ഇങ്ങനെയായിരുന്നു 'വിനയം നല്ലതാണ്. പക്ഷേ, സത്യം പറഞ്ഞില്ലെങ്കിൽ അതുവിഡ്ഢിത്തമാകും. അതു ഞാൻതന്നെ', ലോക ചെസിൽ സോവിയറ്റ് യൂണിയന്റെ ദീർഘകാലത്തെ മേധാവിത്വം അവസാനിപ്പിച്ച അമേരിക്കൻ താരമാണ് റോബർട്ട് ജെയിംസ് ഫിഷർ എന്ന ബോബി ഫിഷർ. 1972ൽ ഐസ്ലൻഡിൽ സോവിയറ്റ് യൂണിയന്റെ ലോകചാംപ്യൻ ബോറിസ് സ്പാസ്കിയെ തോൽപി ച്ച ചെസിൽ മറ്റു നാട്ടുകാർക്കും 'കാര്യ'മുണ്ടെന്ന് തെളിയിച്ച 'ചെസിലെ വിപ്ളവകാരി'.

1943 മാർച്ച് ഒൻപതിന് ഷിക്കാഗോയിൽ ജനിച്ച ഫിഷർ 14-ാം വയസിൽതന്നെ അമേരിക്കൻചെസ്ചാംപ്യനായി. 15-ാം വയസിൽ ഗ്രാൻമാസ്റ്റർ പദവി നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വിശേഷിപ്പി ക്കാവുന്ന ലോകചാംപ്യൻഷിപ്പിൽ (1972, ഐസ്ലാൻഡിലെ റെ യ്ക്ക്,ജാവിക) ബോബി തകർത്തത് ബോറിസ് സ്പാസ്ക്കിയെന്ന അന്നത്തെ ലോകചാംപ്യനെ മാത്രമായിരുന്നില്ല. ചെസിൽ പതിറ്റാ ണ്ടുകൾ നീണ്ട സോവിയറ്റ് ആധിപത്യത്തെകൂടിയാണ്. തന്റേതാ യ സ്വഭാവരീതികൾക്കൊണ്ട് കായികരംഗത്തും പുറത്തും വ്യത്യ സ്തനായ അദ്ദേഹത്തെ 'സമനില തെറ്റിയ പ്രതിഭ' എന്ന് ലോകം വിശേഷിപ്പിച്ചു. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം സ്വന്തം രാജ്യത്തി ന്റെ എതിർപ്പ് മറികടന്ന് 1992ൽ ഒരു അനൗദ്യോഗിക മൽസരത്തി നായി യുനൊസ്ലാവ്യയിലേക്ക് പറന്ന ബോബി, അവിടെ നേരിട്ട ത് പഴയ എതിരാളി സ്പാസ്കിയെതന്നെ. 35 ലക്ഷം അമേരിക്കൻ ഡോളർ സമ്മാനത്തുകയുണ്ടായിരുന്ന ഈ പോരാട്ടം 10-5നു ജയി ച്ചശേഷംഫിഷർ അമേരിക്കയുടെ കണ്ണിലെ കരടായി.യുഎൻ ഉപ രോധമുള്ള സ്ഥലത്ത് കളിച്ചതിന് അമേരിക്കയുടെ അറസ്റ്റ് വാറ ന്റ് അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും അദ്ദേഹ ത്തിന്റെ പാസ്പോർട്ട്റദ്ദാക്കുകയും ചെയ്തു. ചെസ് ബോർഡിലെ പോരാട്ടങ്ങൾ ഏറെക്കുറെ അവസാനിപ്പിച്ച അദ്ദേഹം ജന്മനാ സി ദ്ധിച്ച പോരാട്ടവീര്യം പുറത്തേക്കും വ്യാപിപ്പിച്ചു. വാക്കുകൾക്കൊ ണ്ട് അമേരിക്കയ്ക്കെതിരെ നിരന്തരം പോരാടിയ ബോബി അവരു ടെ ഒന്നാം നമ്പർ ശതുവായി. ജപ്പാനിൽ താമസമാക്കിയ അദ്ദേഹ ത്തെ 2004 ജൂലൈയിൽ ടോക്കിയോയിലെ നരിറ്റ വിമാനത്താവള ത്തിൽ ജപ്പാൻ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു മാസം കസ്റ്റഡി യിൽ കഴിയേണ്ടിവന്നു. അമേരിക്കയിലേയ്ക്കുള്ള നാടുകടത്തൽ ഭീഷണിയും മറ്റു വിവാദങ്ങളും അവസാനിച്ചത് 2005ൽ ഐസ്ലൻ ഡഅദ്ദേഹത്തിനപൗരത്വംനൽകിയപ്പോഴാണ്.2008:ജനുവരി 17ന്, തന്റെ 64-ാം വയസിൽ പോരാട്ടങ്ങളും വിവാദങ്ങളുമില്ലാത്ത ലോക ത്തേക്ക് അദ്ദേഹം യാത്രയായി.

Share it:

Record Book

Post A Comment:

0 comments: