മരങ്ങളുടെ സ്വന്തം പ്രസിഡന്റ്

മ്മുടെ സസ്യലോകത്തിനുമുണ്ട് സ്വന്തമായി പ്രസിഡന്റ്. അമേരിക്കയിലെ നെസ്ക്കോയ ദേശീയപാർക്കിലെ റെഡ് വുഡ് ഇനത്തിൽ പെട്ട മരമാണ് സസ്യലോകത്തിലെ പ്രസിഡന്റ്. 3200 വയസ് പ്രായമുള്ള പ്രസിഡന്റിന് ഏകദേശം 247 അടി ഉയരമുണ്ട്. ഈ ഭീമൻ മരത്തിന് രണ്ട് കോടിയോളം ഇലകളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 27 അടിയാണ് മരത്തിന്റെ വ്യാസം.


2012 ഡിസംബർ എഡിഷനിൽ നാഷണൽ ജിയോഗ്രഫിക് ഒരു സാഹസത്തിന് മുതിർന്നു. ഈ പ്രസിഡന്റ് മരത്തിന്റെ മുഴുനീള ചിത്രമെടുക്കാനായിരുന്നു തീരുമാനിച്ചത്. സെക്കോയ ദേശീയപാർക്കിലെ ശാസ്ത്രജ്ഞർക്കൊപ്പം ചേർന്നായിരുന്നു അത്ഭുത ചിത്രം സാധ്യമാക്കിയത്. അഞ്ച് പേജ് ഉപയോഗിച്ചാണ് പ്രസിഡന്റ് മരത്തെ ചിത്രീകരിച്ചത്. 84 ചിത്രങ്ങൾ കൂട്ടിച്ചേർത്തായിരുന്നു ഈ കൂറ്റൻമരത്തിന്റെ മുഴുനീള ചിത്രം നിർമിച്ചത്. പ്രസിഡന്റ് മരത്തിന്റെ ചിത്രമെടുക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

പ്രസിഡന്റിന്റെ മുകളിൽ ഉറപ്പിച്ചവടങ്ങളിൽ കെട്ടിയിറങ്ങി പ്രത്യേക തരംക്യാമറ ഉപയോഗി ച്ചാണ് പടമെടുത്തത്. ജനിച്ചശേഷം നിരവധി തലമുറകൾ കണ്ടിട്ടുള്ള മരത്തിന്റെ ആദ്യത്തെ ചിത്രം എടുക്കുകയായിരുന്നു സംഘം ചെയ്തതത്. ഫൊട്ടോഗ്രാഫർ മൈക്കൽ നിക്കോളസും സംഘവുമാണ് കണ്ണെത്താ ദൂരത്തോളം വളർന്നു നിൽക്കുന്ന മരത്തിന്റെ ചിതമെടുക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്. 32 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒറ്റപടത്തിലൊതുക്കാൻ ഇവർക്കായത്.

ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള മരമെന്ന പദവി പ്രസിഡന്റിനില്ല. കാലിഫോർണിയയിൽ തന്നെയുള്ള മറ്റൊരു റെഡ് വുഡ് മരത്തിന് 376 അടിയാണ് ഉയരം, എങ്കിൽതന്നെ ആകെ ഭാരം കണക്കാക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ മരങ്ങളിലൊന്നാണിത്. 45000 ക്യുബിക് അടിയാണ് തടിയുടെ ഭാരം കണക്കാക്കിയത്. ചില്ലകളുടെ ഒരു 9000 ക്യുബിക അടി കൂട്ടാതെയാണി ത്. അമേരിക്കൻ പ്രസിഡന്റായിരുന്ന വാറൻ ജി ഹാർഡിംഗ് 1923ൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് മരത്തിന് ആ പേര് ലഭിച്ചത്.

3200 വർഷത്തിലേറെയാണ് മരത്തിന്റെ പ്രായം കണക്കാക്കിയിരിക്കുന്നത്. പ്രായം തളർത്താത്ത മരമുത്തച്ഛൻ കൂടിയാണ് പ്രസിഡന്റ് ഇപ്പോഴും ഉയരം വെക്കുന്നതിന്റെ തോത് കുറഞ്ഞില്ലെന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. പ്രതിവർഷം ഒരു ക്യൂബിക് മീറ്റർ ഉയരം എന്നതോതിലാണ് ഉയരം വെക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മരമെന്ന റെക്കോഡും ഇതിയാനു സ്വന്തം.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.