പൂവട (Poovada)

Share it:
വാട്ടിയെടുത്ത ഇലച്ചീന്തിൽ അരിമാവ് കനം കുറച്ചു പരത്തി അതിൽ ശർക്കരയും തേങ്ങയും നേന്ത്രപ്പഴം നുറുക്കും ധാരാളമായി ചേർത്ത് കനത്തിൽ മടക്കി ആവിയിൽ വേവിച്ചെടുക്കുന്നതാണ് പൂവട. ഓണത്തിന്റെ പ്രഭാത വിഭവങ്ങൾ പ്രധാനമായിരുന്നു പൂവട. മഹാബലിക്ക് പൂവട നേദിക്കണമായിരുന്നു.

പൂവടയെന്നാൽ നല്ല വെളുത്ത്, പൂ  പോലിരിക്കുന്ന അട തന്നെ. സാധാരണ അടയിൽ മധുരത്തിന്  ശർക്കരയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ വെളുത്ത നിറത്തിന് വേണ്ടി പഞ്ചസാരയാണ് എടുക്കുന്നത്. പൂവട അധികവും ഓണത്തിന് നേദിക്കാനാണ് ഉണ്ടാക്കുക.  ചിലയിടങ്ങളിൽ ഓണക്കാലത്ത് ഇതിന്റെ കൂട്ടിൽ തുമ്പപ്പൂ ചേർക്കുമത്രേ! തീരെ മധുരം ചേർക്കാതെ ഉണ്ടാക്കുന്നവരുമുണ്ട്. പഞ്ചസാരയും ചെറുപഴവും ചേർത്തുണ്ടാക്കിയ പൂവടയിതാ:

ആവശ്യമുള്ള സാധനങ്ങൾ:

(അളവുകളൊന്നും പ്രത്യേകിച്ച് എടുത്തുപറയുന്നില്ല. അവരവരുടെ പാകം പോലെ എടുക്കുക)
  • പച്ചരി നേർമ്മയായി പൊടിച്ചത്
  • ആവശ്യത്തിന് വാഴയിലക്കഷ്ണങ്ങൾ
ഉള്ളിൽ വയ്ക്കാനുള്ള കൂട്ടിന്:
  • ഞാലിപ്പൂവൻ പഴം
  • തേങ്ങ ചിരകിയത്
  • പഞ്ചസാര
  • സ്വല്പം ഏലയ്ക്കാപ്പൊടി
ഉണ്ടാക്കുന്ന വിധം:
വാഴയിലക്കഷ്ണങ്ങൾ വാട്ടിയെടുക്കുക.
അരിപ്പൊടി ദോശമാവിന്റെ അയവിൽ കലക്കുക.
മാവ് കുറച്ചെടുത്ത് ഇലയുടെ നടുക്കൊഴിക്കുക.
കൈവിരലുകളുടെ അറ്റം കൊണ്ട് മെല്ലെ വട്ടത്തിൽ പരത്തുക(ദോശ പരത്തുന്നതുപോലെ)
ഇനി അടയുടെ കൂട്ട് തയ്യാറാക്കാം. വളരെ എളുപ്പമാണ്. പഴം ചെറുതായി നുറുക്കിയതിൽ തേങ്ങ ചിരകിയതും പാകത്തിന് പഞ്ചസാരയും സ്വല്പം ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മധുരം മുന്നിട്ടുനിൽക്കണം.
(അടയുടെ മാവ് ഇലയിൽ പരത്തി വച്ചശേഷമേ കൂട്ട് തയ്യാറാക്കാവൂ. നേരത്തേ ഉണ്ടാക്കിവച്ചാൽ പഞ്ചസാര അലിഞ്ഞ് ആകെ കുഴമ്പു പരുവത്തിലായിപ്പോവും)
ഇനി, ഇലയിൽ  പരത്തിവച്ചിരിക്കുന്ന മാവിന്റെ പകുതിഭാഗത്ത് ഈ കൂട്ട് നിരത്തുക
താഴെകാണും പ്രകാരം മടക്കുക.
ബാക്കി അടകളും ഇതുപോലെ തയ്യാറാക്കിയശേഷം കുക്കറിലോ ഇഡ്ഡലിപാത്രത്തിലോ അടുക്കി വച്ച് വേവിക്കാം. (മടക്കുകൾ ഉള്ള ഭാഗം താഴേയ്ക്കാക്കി വയ്ക്കണം. അല്ലെങ്കിൽ മടക്ക് തുറന്നുപോരും)


വെന്തു പാകമായ, പൂനിലാവു പോലുള്ള പൂവടയിതാ:

കടപ്പാട്: അടുക്കളത്തളം ബ്ലോഗ്
Share it:

Onam

Post A Comment:

0 comments: