ജീവിച്ചിരുന്ന അല്‌പകാലം അസാമാന്യ ധിഷണ പ്രകടിപ്പിച്ച പാസ്‌കല്‍ വെറും മുപ്പത്തിയൊന്‍പതു വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതില്‍ത്തന്നെ വളരെ കുറച്ചുകാലം മാത്രമേ ഗണിത ഗവേഷണത്തിനായി ഉപയോഗിച്ചുള്ളൂ. ഇത്ര ചുരുങ്ങിയ കാലംകൊണ്ട് ഇത്രത്തോളം അടിസ്‌ഥാനപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്‌ത്രകാരന്‍മാര്‍ വളരെ ചുരുക്കമായിരിക്കും. കൂടുതല്‍ കാലം ജീവിക്കുകയും കൂടുതല്‍ സമയം ഗണിത ഗവേഷണത്തിന് വിനിയോഗിക്കുകയും ചെയ്‌തിരുന്നെങ്കില്‍ ഗണിതശാസ്‌ത്രത്തിന് അതൊരു വലിയ മുതല്‍ക്കൂട്ടാവുമായിരുന്നു. |
0 Comments