കണ്ണാടി മാളിക!

Share it:
ണ്ടു പണ്ട് ഒരു ഗ്രാമത്തില്‍ രസകരമായ
ഒരു മാളികവീടുണ്ടായിരുന്നു. 'കണ്ണാടിമാളിക' എന്നായിരുന്നു അതിനെ എല്ലാവരും വിളിച്ചിരുന്നത്. ആ പേര് എങ്ങനെ കിട്ടി എന്നോ? ആ വീട്ടില്‍ ആകെ ഉണ്ടായിരുന്നത് ആയിരം കണ്ണാടികളായിരുന്നു!
ഒരിക്കല്‍ ഗ്രാമത്തിലെ മിടുക്കനായ
ഒരു പട്ടിക്കുട്ടന്‍ കണ്ണാടിമാളികയെക്കുറിച്ചു കേട്ടു. അവന് അതു കാണണമെന്ന് കൊതി തോന്നി. അന്നു തന്നെ അവന്‍
കണ്ണാടിമാളികയിലേക്കു പുറപ്പെട്ടു.
നല്ല ഉത്സാഹത്തിലായിരുന്നു നമ്മുടെ പട്ടിക്കുട്ടന്‍. അവന്‍ മാളികയുടെ നടക്കല്ലുകളിലൂടെ മൂളിപ്പാട്ടും പാടി ഓടിക്കയറി. തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്കൊന്നു നോക്കി.
ഹായ്! അതാ മാളികയ്ക്കുള്ളില്‍ നിന്നും ആയിരം പട്ടിക്കുട്ടന്മാര്‍ അവന്റെ നേര്‍ക്ക് സ്‌നേഹത്തോടെ നോക്കുന്നു! പട്ടിക്കുട്ടന്‍ ചെവികള്‍ ഉയര്‍ത്തിപ്പിടിച്ച്
മന്ദഹസിച്ചു. വേഗത്തില്‍ വാലാട്ടി തന്റെ സന്തോഷം അവരെ അറിയിച്ചു. അപ്പോ
ഴതാ, ആ പട്ടിക്കുട്ടന്മാരും അതുപോലെ പുഞ്ചിരിക്കുകയും
വാലാട്ടുകയും ചെയ്യുന്നു!
നല്ല വീട്!, പട്ടിക്കുട്ടന്‍ വിചാരിച്ചു.
'ഇന്നിപ്പോള്‍
സമയമില്ല. പക്ഷേ ഞാന്‍ ഇനിയും ഇവിടെ വരും.
ഇവരെ ചങ്ങാതിമാരാക്കുകയും ചെയ്യും!', ഇങ്ങനെ
സ്വയം പറഞ്ഞിട്ട് അവന്‍ പാട്ടുപാടി നൃത്തം ചെയ്ത് വീട്ടിലേക്കു മടങ്ങി.
ആ ഗ്രാമത്തില്‍ വേറെ ഒരു പട്ടിക്കുട്ടനുമുണ്ടായിരുന്നു. എന്തു കാര്യത്തിലും കുറ്റം കണ്ടു പിടിക്കുന്ന ഒരുത്തനായിരുന്നു അവന്‍. കണ്ണാടിമാളികയെക്കുറിച്ച് അവനും കേട്ടു.
'ഓ, എന്തോന്ന് മാളിക! എങ്കിലും ഒന്നു പോയിനോക്കാം!', ഇങ്ങനെ കരുതി അവനും മാളിക കാണാന്‍ വന്നു ചേര്‍ന്നു. മടിച്ചുമടിച്ച് അവന്‍ നടകള്‍ കയറി. തുറന്നു കിടന്ന വാതിലിലൂടെ പുച്ഛത്തോടെ അവന്‍ അകത്തേക്കു നോക്കി.
.അതാ, മാളികയ്ക്കുള്ളില്‍ നിന്നും ആയിരം പട്ടിക്കുട്ടന്മാര്‍ പുച്ഛത്തോടെ തന്നെ നോക്കുന്നു! 'ഹും, വീട്ടില്‍ വന്നു കയറിയ ഒരു അതിഥിയെ അവന്മാര്‍ നോക്കുന്ന മട്ടുകണ്ടോ?', ഇങ്ങനെ കരുതി പട്ടിക്കുട്ടന്‍ ദേഷ്യത്തോടെ ഒന്നു മുരണ്ടു.
അപ്പോഴതാ, മാളികവീട്ടിലെ പട്ടിക്കുട്ടന്മാരും അവനെ നോക്കി ദേഷ്യത്തോടെ മുരളാന്‍ തുടങ്ങുന്നു! മോശം വീട്!, ആ പട്ടിക്കുട്ടന്‍ മനസ്സില്‍ പറഞ്ഞു. 'ഇതു കാണാന്‍ വന്ന എന്നെ വേണം തല്ലാന്‍! ഞാനിനി ഒരിക്കലും ഇങ്ങോട്ടു വരില്ല!', ഇങ്ങനെയൊരു പ്രതിജ്ഞയെടുത്തിട്ട്
പട്ടിക്കുട്ടന്‍ നിരാശയോടെ മടങ്ങി.
കണ്ടോ, ആ പട്ടിക്കുട്ടന്മാര്‍ തമ്മിലുള്ള വ്യത്യാസം? നമ്മള്‍ ജീവിക്കുന്ന ഈ ലോകവും വാസ്തവത്തില്‍ ആ കണ്ണാടിമാളിക പോലെയാണ്. നമുക്കു ചുറ്റും കാണുന്ന മുഖങ്ങള്‍ ആ കണ്ണാടികള്‍ പോലെയും! സ്‌നേഹത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവരോടു പെരുമാറിയാല്‍ നമുക്കും അത് മടക്കിക്കിട്ടും!
കുറ്റപ്പെടുത്തലും പുച്ഛവുമാണ് നമുക്കു കൊടുക്കാന്‍ കഴിയുന്നതെങ്കിലോ? നമ്മോടും ആളുകള്‍ അങ്ങനെ പെരുമാറാന്‍ തുടങ്ങും! ഏതു വേണമെന്ന് ഇന്നു തന്നെ തീരുമാനിച്ചോളൂ!
Share it:

കഥകള്‍

Post A Comment:

2 comments:

  1. ഗുണപാഠം നല്ലതുപോലെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു.
    കുട്ടികളെക്കൊണ്ട് വായിപ്പിയ്ക്കുന്നുണ്ട്...

    vED veri ?

    ReplyDelete
  2. നല്ല സന്ദേശം...വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തു.. ഒരു മുത്തശ്ശി കഥ പോലെ...

    ReplyDelete