ബന്ധവ്‌ഗര്‍ - മധ്യപ്രദേശ്
വിന്ധ്യപര്‍വതനിരകള്‍ക്കിടയിലെ ഒരു പ്രധാന നാഷണല്‍പാര്‍ക്ക്. വെള്ളക്കടുവകള്‍ ഉള്ള ഇന്ത്യയിലെ ഒരു പ്രധാനപാര്‍ക്കാണിത്. 1993 ല്‍ ഇതിനെ കടുവാ സംരക്ഷണ കേന്ദ്രമാക്കി മാറ്റി. (സ്‌ഥാപിച്ച വര്‍ഷം -1982)
ബന്ദിപ്പൂര്‍ -കര്‍ണാടക (1974)
നീലഗിരി ബയോസ്‌ഫിയര്‍ റിസര്‍വിന്റെ ഭാഗമായുള്ള നാഷണല്‍ പാര്‍ക്ക്. 1931-ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി ആരംഭിച്ചു. 1973-ല്‍ ടൈഗര്‍ റിസര്‍വാക്കി മാറ്റി. ആനകളെ ധാരാളമായി ഇവിടെ കാണാം.
കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് - ഉത്തരാഞ്ചല്‍ (1936)
ഇന്ത്യയിലെ പഴക്കമേറിയ നാഷണല്‍ പാര്‍ക്കുകളിലൊന്നായ ഇവിടെയാണ് ആദ്യമായി ഇന്ത്യയുടെ പ്രൊജക്‌ട് ടൈഗര്‍ പരിപാടി 1973-ല്‍ ആരംഭിച്ചത്. കടുവകളെക്കൂടാതെ ലംഗൂര്‍, കരടി, കാട്ടുപൂച്ച, ആന, കാട്ടുപന്നി തുടങ്ങിയ അമ്പതോളം സസ്‌തനികളും 580ല്‍ അധികം പക്ഷിവിഭാഗങ്ങളും 25 ഓളം ഉരഗജീവികളും ഇവിടെയുണ്ട്.
നച്ചിഗാം - ജമ്മുകാശ്‌മീര്‍ (1981)
ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നാണിത്. ഋതുക്കള്‍ക്കനുസരിച്ച് പാര്‍ക്കിന്റെ സൗന്ദര്യത്തിലും മാറ്റം വരും. മനോഹരമായ ചെടികളും പുഷ്‌പങ്ങളും ഫലമൂലാദികളും നിറഞ്ഞ ഒരു വന്യജീവിസങ്കേതമാണിത്. കാശ്‌മീര്‍ മാന്‍ അല്ലെങ്കില്‍ ഹാംഗുല്‍ എന്നറിയപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ചുവപ്പുമാന്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. 1910 മുതല്‍ ഈ പ്രദേശം സംരക്ഷിതമേഖലയാണ്.
ഡെസെര്‍ട്ട് നാഷണല്‍ പാര്‍ക്ക് - രാജസ്‌ഥാന്‍ (1980)
താര്‍ മരുഭൂമിയോടനുബന്ധിച്ച് ജയ്‌സാല്‍മീറിനടുത്തായി സ്‌ഥാപിച്ചിരിക്കുന്ന പാര്‍ക്ക്. മരു ആവാസവ്യവസ്‌ഥയിലെ ജീവജാലങ്ങളെയാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ 20 ശതമാനവും മണല്‍ക്കുന്നുകളാണ്. ചിങ്കാര, ബ്ലാക്ക് ബറുക്ക് തുടങ്ങിയ ജീവികളെ ഇവിടെ കാണാം.
0 Comments