ദുധ്വ - ഉത്തര്‍പ്രദേശ് (1977)
ഹിമാലയന്‍ താഴ്‌വരയില്‍ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ സ്‌ഥിതിചെയ്യുന്നു. 1958-ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി ആരംഭിച്ചു. 1988 മുതല്‍ ടൈഗര്‍ റിസര്‍വായും പ്രവര്‍ത്തിക്കുന്നു. സ്വാംപ് മാനുകളും കടുവകളും കൂടാതെ കാണ്ടാമൃഗവും ധാരാളം പക്ഷിവര്‍ഗങ്ങളും ഇവിടത്തെ അന്തേവാസികളാണ്.
ഇരവികുളം - കേരളം (1978)
വലിയ വരയാടുകളുടെ ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണകേന്ദ്രമാണ് ഇരവികുളം. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഈ പാര്‍ക്കിന്റെ സമീപത്താണ്. ആന, സാംബാര്‍, കാട്ടുപോത്ത്, സിംഹവാലന്‍ കുരങ്ങ്, കടുവ തുടങ്ങിയ ജീവികളെയും ഇവിടെ കാണാം.
ഗിര്‍ - ഗുജറാത്ത് (1975)
ഏഷ്യന്‍ സിംഹങ്ങള്‍ കാണപ്പെടുന്ന ഇന്ത്യയിലെ ഒരു പ്രധാന വനമേഖലയാണിത്. സിംഹങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇതിന് നാഷണല്‍ പാര്‍ക്ക് പദവി നല്‍കിയത്. ചിങ്കാര, കാട്ടുപന്നി, കഴുതപ്പുലി, ചെന്നായ മുള്ളന്‍പന്നി തുടങ്ങിയവയെയും ഇവിടെ കാണാം.
ഗോവിന്ദ് നാഷണല്‍ പാര്‍ക്ക് - ഉത്തരാഞ്ചല്‍ (1990)
ഗോവിന്ദ് വൈല്‍ഡ് ലൈഫ് സാങ്‌ച്വറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഹിമക്കടുവകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ സാങ്‌ച്വറിയിലെ കുറേഭാഗം ഗോവിന്ദ് നാഷണല്‍ പാര്‍ക്കായി മാറ്റുകയായിരുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിവിഭാഗമാണ് ഹിമക്കടുവ.
ഹസാരിബാഗ് - ഝാര്‍ഖണ്ഡ്
1955ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി പ്രവര്‍ത്തനം ആരംഭിച്ചു. കടുവ, കരടി, മാന്‍, പന്നി തുടങ്ങി ഒട്ടേറെ ജീവികളെ ഇവിടെ കാണാം.
സരിസ്‌ക നാഷണല്‍ പാര്‍ക്ക് രാജസ്‌ഥാന്‍ (1982)
1955 ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി പ്രവര്‍ത്തനമാരംഭിച്ചു. കടുവ, നീല്‍ഗായ്, മുള്ളന്‍പന്നി തുടങ്ങിയവയാണ് ഇവിടെയുള്ള പ്രധാന ജീവികള്‍. പ്രധാന ടൈഗര്‍ റിസര്‍വാണ് ഈ പാര്‍ക്ക്.
തഡോബ നാഷണല്‍ പാര്‍ക്ക് - മഹാരാഷ്‌ട്ര (1955)
1935 ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി പ്രവര്‍ത്തനമാരംഭിച്ചു. ധാരാളം മരങ്ങളും മുളങ്കാടുകളും തടാകങ്ങളും നിറഞ്ഞ ഈ പാര്‍ക്കില്‍ കടുവ, കാട്ടുപോത്ത്, സാംബാര്‍ തുടങ്ങി ഒട്ടേറെ ജീവികളെ സംരക്ഷിച്ചിരിക്കുന്നു.
0 Comments