ഇത്തവണ ഒരു ജലയാത്രയായാലോ? വഞ്ചിപ്പാട്ടൊക്കെപാടി കുട്ടനാട്ടിലെ കായല്‍പ്പരപ്പിലൂടെ ഒരു രസികന്‍ യാത്ര! ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കായലും ചെറുതോടുകളും പുഞ്ചപ്പാടങ്ങളും നിറഞ്ഞ കുട്ടനാടന്‍ കാഴ്ചകള്‍ എത്രകണ്ടാലും മതിവരില്ല.
'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴ നഗരമാണ് കുട്ടനാട്ടിലേക്കുള്ള പ്രവേശനകവാടം. ആലപ്പുഴ നഗരത്തില്‍ നിന്ന് കുട്ടനാട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ധാരാളം ബോട്ടു
കളുണ്ട്. പക്ഷേ, നമുക്ക് ഈ ബോട്ടില്‍
കയറേണ്ട. നേരേ പുന്നമട എന്നസ്ഥലത്തേക്കു പോകാം. ലോകപ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളിനടക്കുന്ന പുന്നമടക്കായലിന്റെ തീരത്തേക്ക്!
ഇതാ, കായലോരത്ത് വലിയ കെട്ടുവള്ളങ്ങള്‍ സഞ്ചാരികളെയും കാത്ത് കിടക്കുന്നതുകണ്ടില്ലേ? ഒരു വീട്ടിനുള്ളില്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഈ വള്ളങ്ങളിലുണ്ട്. അടുക്കള, കിടപ്പുമുറി, ഊണുമുറി, കക്കൂസ്, കുളിമുറി അങ്ങനെ എല്ലാം! നമുക്ക് ഇതിലൊരു വള്ളം വാടകയ്‌ക്കെടുത്ത് കായല്‍സവാരി തുടങ്ങാം.
ഹൗസ്‌ബോട്ടിലെ യാത്ര എത്ര രസകരമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ശരിക്കും ഒരു വീട് വെള്ളത്തിനുമുകളിലൂടെ ഒഴുകിനീങ്ങുന്നതുപോലെ തോന്നും. ഈ ഹൗസ് ബോട്ട് തുഴയേണ്ട കാര്യമില്ല. കടലിലെ മീന്‍പിടിത്തവള്ളങ്ങളില്‍ ഉപയോഗിക്കുന്നതുപോലെയുള്ള യന്ത്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഇവ നല്ല വേഗത്തില്‍ തന്നെ മുന്നോട്ടുനീങ്ങും!
ഇനി ഒരു രഹസ്യം പറഞ്ഞുതരാം. ഹൗസ്‌ബോട്ടിലെ യാത്രക്കാര്‍ക്ക് നല്ല രസികന്‍ മീന്‍ വിഭവങ്ങള്‍ മിക്കപ്പോഴും ഉണ്ടാക്കികൊടുക്കാറുണ്ട്. ഇതിനുള്ള മീനുകളെ സൂക്ഷിക്കുന്നത് എവിടെയാണെന്നോ? വള്ളത്തിനുള്ളില്‍ തന്നെ!അതും ജീവനോടെ! വള്ളത്തിലെ താഴെയുള്ള തട്ടിനടിയില്‍ കുറച്ച് വെള്ളം കെട്ടിക്കിടപ്പുണ്ടാവും. ചൂണ്ടയിട്ടോ വലവീശിയോ ഒക്കെ പിടിക്കുന്ന മീനുകളെ ഈ വെള്ളത്തിലാണ് സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ ഇവയെ പിടികൂടി പാകം ചെയ്യുകയും ചെയ്യും! കുട്ടനാടന്‍ മീന്‍കറിയുടെ രുചി ലോകപ്രശസ്തമാണ് കേട്ടോ! പ്രത്യേകിച്ച് കരിമീനും കായല്‍ കൊഞ്ചും!
കായല്‍പ്പരപ്പിലൂടെ എത്രസമയം വേണമെങ്കിലും നമുക്ക് ചുറ്റിക്കറങ്ങാം. പക്ഷിസങ്കേതമായ കുമരകത്തേക്കോ പാതിരാമണല്‍ ദ്വീപിലേക്കോ, കുട്ടനാട്ടിലെ ഏതെങ്കിലും ഉള്‍നാടന്‍ ഗ്രാമത്തിലേക്കോ ഒക്കെ പോകാം. വേണമെങ്കില്‍ രാത്രിയിലും യാത്ര തുടരാം. പക്ഷേ, സമയം കൂടുന്നതനുസരിച്ച് കൊടുക്കേണ്ട തുകയും കൂടും എന്നു മാത്രം! വൈകുന്നേരം വരെ വള്ളത്തില്‍ സവാരി നടത്തിയിട്ട് എന്തായാലും നമുക്ക് മടങ്ങണം
0 Comments