മഹാ മണ്ടച്ചാരാണ് മിണ്ടു. എല്ലാ വിഷയത്തിനും അവന് 'മൊട്ട'യാണ് മാര്‍ക്ക്!
ഒരു ദിവസം തുള്ളിച്ചാടിയാണ് മിണ്ടു സ്‌കൂളില്‍നിന്നെത്തിയത്. ''അമ്മേ... ടീച്ചറെനിക്ക് സമ്മാനം തന്നു! ദേ... പേന!''
മിണ്ടു പറഞ്ഞതുകേട്ട് അമ്മയൊന്നു ഞെട്ടി: 'മണ്ടച്ചാരായ മിണ്ടുവിന് സമ്മാനം കിട്ടുകയോ?'
''ടീച്ചറെന്തിനാ സമ്മാനം തന്നത്?'', അമ്മ ചോദിച്ചു.
''കടലിലെ ഒരു ജീവിയുടെ പേരുപറയാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, മുക്കുവന്‍ എന്ന്'', മിണ്ടു പറഞ്ഞു.
''ങേ! ഈ മണ്ടന്‍ ഉത്തരത്തിന് ടീച്ചര്‍ സമ്മാനം തന്നെന്നോ!'', അമ്മ വാ പൊളിച്ചു.
''അതെ... മറ്റു കുട്ടികളൊക്കെ കോഴി, കഴുത എന്നൊക്കയാ പറഞ്ഞത്. കുറച്ചെങ്കിലും ശരിയായ ഉത്തരം പറഞ്ഞതിനാ സമ്മാനം തന്നത്!'', മിണ്ടു പേനയുംകൊണ്ട് തുള്ളിച്ചാടി
0 Comments