പ്രധാനകൃതികള്‍: നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി, അശ്വമേധം, മുടിയനായ പുത്രന്‍, തുലാഭാരം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, മൂലധനം (നാടകങ്ങള്‍), പ്രേമവും ത്യാഗവും (ചെറുകഥ), ഒളിവിലെ ഓര്‍മ്മകള്‍ (ആത്മകഥ).
പി. ജെ. ആന്റണി (1925-1979)
പ്രധാനകൃതികള്‍: സോക്രട്ടീസ്, കല്യാണച്ചിട്ടി, മൂഷികസ്‌ത്രീ, രാഗം, ചക്രായുധം, ഇങ്ക്വിലാബിന്റെ മക്കള്‍, ഞങ്ങളുടെ മക്കള്‍, കടലിരമ്പുന്നു.
സി.എന്‍. ശ്രീകണ്‌ഠന്‍നായര്‍ (1928-1976)
കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്‌മി എന്നീ നാടകത്രയംകൊണ്ട് ചിരപ്രതിഷ്‌ഠനേടിയ നാടകകൃത്ത്. കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു.
പ്രധാനകൃതികള്‍: മാന്യതയുടെ മറ, നഷ്‌ടക്കച്ചവടം, ഏട്ടിലെ പശു, ആ കനി നീ തിന്നരുത്, മധുവിധു, കാഞ്ചനസീത, ലങ്കാലക്ഷ്‌മി, സാകേതം, കലി (നാടകങ്ങള്‍).
എസ്.എല്‍. പുരം സദാനന്ദന്‍ (1928-2005)
പുരോഗമന നാടകപ്രസ്‌ഥാനത്തില്‍പ്പെടുന്ന നാടകകൃത്ത്. തിരക്കഥാകൃത്ത് എന്ന നിലയ്‌ക്കും ശ്രദ്ധിക്കപ്പെട്ടു.
പ്രധാനകൃതികള്‍: ഒരാള്‍കൂടി കള്ളനായി, കാക്കപ്പൊന്ന്, വിലകുറഞ്ഞ മനുഷ്യന്‍, അഗ്നിപുത്രി, കാട്ടുകുതിര, എന്നെ സൂക്ഷിക്കുക, ചിരിക്കാത്ത വീടുകള്‍, യാഗശാല.
കാവാലം നാരായണപ്പണിക്കര്‍ (ജനനം 1928)
ആലപ്പുഴ ജില്ലയിലെ കാവാലത്ത് ജനിച്ചു. നാടകകൃത്ത്, നാടകസംവിധായകന്‍, കവി എന്നീ നിലകളില്‍ ശ്രദ്ധേയന്‍.
പ്രധാനകൃതികള്‍: സാക്ഷി, അവനവന്‍ കടമ്പ, ദൈവത്താര്‍, കരിങ്കുട്ടി, തിരനോട്ടം, പ്രേമരശ്‌മി, ഭൂതം, കാലനെത്തീനി (നാടകങ്ങള്‍), കണ്ണീര്‍ മങ്ക, കാവാലം കഥകള്‍, കലിസന്തരണം (കവിതാസമാഹാരങ്ങള്‍).
കെ. ടി. മുഹമ്മദ് (1929 - 2008)
മഞ്ചേരിയില്‍ ജനിച്ചു. സാമൂഹ്യനാടകങ്ങളിലൂടെ പ്രശസ്‌തനായ നാടകകൃത്ത്. കോഴിക്കോട് സംഗമം തീയേറ്റേഴ്‌സ് വളര്‍ത്തിയെടുത്തത് ഇദ്ദേഹമാണ്.
പ്രധാനകൃതികള്‍: കറവറ്റപ്പശു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, രാത്രി വണ്ടികള്‍, കടല്‍പ്പാലം, ഇതുഭൂമിയാണ്, സൃഷ്‌ടി, സ്‌ഥിതി, സംഹാരം, സാക്ഷാത്‌കാരം, കാഫര്‍, വെളിച്ചം വിളക്കന്വേഷിക്കുന്നു, താക്കോലുകള്‍, തീക്കനല്‍.
ജി. ശങ്കരപ്പിള്ള (1930- 1989)
പ്രധാനകൃതികള്‍: റയില്‍പ്പാളങ്ങള്‍, തോറ്റംപാട്ട്, സ്‌നേഹദൂതന്‍, വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു, ബന്ദി, ധര്‍മക്ഷേത്രേ കുരുക്ഷേത്രേ, ഒരു കൂട്ടം ഉറുമ്പുകള്‍, പ്ലാവിലത്തൊപ്പികള്‍.
സി.എല്‍. ജോസ് (ജനനം 1932)
പ്രധാനകൃതികള്‍: ജ്വലനം, ഭൂമിയിലെ മാലാഖ, പീഡനയന്ത്രങ്ങള്‍ക്കിടയില്‍, വിഷക്കാറ്റ്, ശാപരശ്‌മി, സത്യം ഇവിടെ ദുഃഖമാണ്, കരിഞ്ഞ മണ്ണ്, നക്ഷത്രവിളക്ക്.
പി.എം. താജ് (1955-1990)
കോഴിക്കോട് ജില്ലയില്‍ ജനനം. സൃഷ്‌ടി എന്ന കെ. ടി. മുഹമ്മദിന്റെ നാടകത്തിലെ കഥാപാത്രമായി ശ്രദ്ധപിടിച്ചുപറ്റി.
പ്രധാനകൃതികള്‍: കനലാട്ടം, രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, മേരി ലോറന്‍സ്, പ്രിയപ്പെട്ട അവിവാഹിതന്‍, പാവത്താന്‍ നാട്..
0 Comments