|
പ്രധാനകൃതികള്‍: ജീവിതം പഴയ ബന്ധം, പുതിയ തെറ്റ്, പ്രസവിക്കാത്ത അമ്മ, അറ്റുപോയ കണ്ണി, തീപ്പൊരി, രാജമാര്‍ഗം, കന്യാദാനം, ഒരേ കുടുംബം, പുഷ്‌പവൃഷ്‌ടി (നാടകങ്ങള്‍), ചുവന്ന കടല്‍, അശ്വഹൃദയം (നോവലുകള്‍), അരങ്ങു കാണാത്ത നടന്‍ (ആത്മകഥ).
ടി.എന്‍. ഗോപിനാഥന്‍ നായര്‍ (1918 - 1999)
തിരുവനന്തപുരത്ത് ജനിച്ചു. നാടകകൃത്ത്, നടന്‍, കവി എന്നീ നിലകളില്‍ പ്രശസ്‌തന്‍. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ മകനാണ്.
പ്രധാനകൃതികള്‍: വിധിയേ വിധി, നിലാവും നിഴലും, പരീക്ഷ, പ്രതിധ്വനി, പരിവര്‍ത്തനം, അനാച്‌ഛാദനം, ജനദ്രോഹി, പിന്തിരിപ്പന്‍ പ്രസ്‌ഥാനം, അവള്‍ ഒരു പെണ്ണാണ് (നാടകങ്ങള്‍), അവസാനത്തെ നാടുവാഴി, അമ്മ മഹാറാണി (ജീവചരിത്രം).
സി.ജെ. തോമസ് (1918-1960)
മലയാള നാടകവേദിയെ പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കിയ ആധുനിക നാടകകൃത്ത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജനിച്ചു.
പ്രധാനകൃതികള്‍: ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു, വിഷവൃക്ഷം (നാടകങ്ങള്‍), ആന്റിഗണി, ഭൂതം, കീടജന്മം, ഈഡിപ്പസ് (പരിഭാഷ), ഇവനെന്റെ പ്രിയപുത്രന്‍, ധിക്കാരിയുടെ കാതല്‍, മനുഷ്യന്റെ വളര്‍ച്ച.
എന്‍.എന്‍.പിള്ള (1918-1995)
|
പ്രധാനകൃതികള്‍: ഈശ്വരന്‍ അറസ്‌റ്റില്‍, മരണനൃത്തം, മരീചിക, ക്രോസ്‌ബെല്‍റ്റ്, കാപാലിക, ശുദ്ധമദ്ദളം, ഡൈനാമൈറ്റ്, റ്റു ബി ഓര്‍ നോട്ട് റ്റു ബി, ഞാന്‍ സ്വര്‍ണ്മത്തില്‍, ദി പ്രസിഡന്റ്, ഗറില്ല (നാടകങ്ങള്‍), ഞാന്‍ (ആത്മകഥ), നാടകദര്‍പ്പണം, കര്‍ട്ടന്‍ (നാടകശാസ്‌ത്രഗ്രന്ഥങ്ങള്‍).
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ (1920-2005)
വൈക്കത്തു ജനിച്ചു. കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
പ്രധാനകൃതികള്‍: ഡോക്‌ടര്‍, ജാതുഗൃഹം, തണ്ണീര്‍ പന്തല്‍, കടന്നല്‍കൂട് (നാടകങ്ങള്‍), നീലക്കടമ്പ്, അഗ്നിപരീക്ഷ, തീയില്‍ നിന്ന്, പഞ്ചവന്‍ കാട്, സ്വാതിതിരുനാള്‍ (നോവലുകള്‍), രംഗപ്രവേശം (നാടകചരിത്രം).
0 Comments