Header Ads Widget

നാടകകൃത്തുക്കള്‍ ഭാഗം -1

മലയാള നാടകലോകത്തെ മികവുറ്റതാക്കിയ നാടകകൃത്തുക്കള്‍ നിരവധിയാണ്‌. അവരില്‍ പ്രധാനികളെക്കുറിച്ച്‌ കൂടുതല്‍ അറിയൂ!

വി.ടി. ഭട്ടതിരിപ്പാട്‌ (1896-1982)


പാലക്കാട്‌ ജില്ലയിലെ മേഴത്തൂരില്‍ ജനിച്ചു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ചു. ആദ്യത്തെ സാമുദായിക നാടകമായ അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌ 1929ല്‍ അരങ്ങേറി.

മറ്റു പ്രധാനകൃതികള്‍: കണ്ണീരും കിനാവും (ആത്മകഥ), ജീവിതസ്‌മരണകള്‍ (ആത്മകഥ), വി.ടി.യുടെ തെരഞ്ഞെടുത്ത കഥകള്‍.









എം.ആര്‍.ബി. (1908-2001)


മുല്ലമംഗലത്ത്‌ രാമന്‍ ഭട്ടതിരിപ്പാട്‌ എന്ന്‌ മുഴുവന്‍ പേര്‌. പൊന്നാനിക്കടുത്ത്‌ വന്നേരിയില്‍ മുല്ലമംഗലത്ത്‌ ജനിച്ചു. നമ്പൂതിരി സമുദായത്തില്‍ വിധവാവിവാഹം നടത്താന്‍ നേതൃത്വം നല്‍കി.

പ്രധാന കൃതികള്‍: മറക്കുടയ്‌ക്കുള്ളിലെ മഹാനരകം, വാല്‍ക്കണ്ണാടി, എന്റെ ഓമന, മുഖച്‌ഛായ.

പ്രേംജി (1908-1998)


നമ്പൂതിരി സമുദായത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താവ്‌, നാടകകൃത്ത്‌, കവി, നടന്‍. മുല്ലമംഗലത്ത്‌ പരമേശ്വരന്‍ ഭട്ടതിരിപ്പാട്‌ എന്നു ശരിയായ പേര്‌. നാടകകൃത്തായ എം. ആര്‍. ബി. സഹോദരനാണ്‌.

പ്രധാനകൃതികള്‍: ഋതുമതി (നാടകം), പ്രേംജി പാടുന്നു, ആരൂഡകേരളം (കവിതാ സമാഹാരങ്ങള്‍)









കെ. ദാമോദരന്‍ (1912-1976)



മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകമായ പാട്ടബാക്കിയുടെ രചയിതാവ്‌. തിരൂരിലാണ്‌ ജനിച്ചത്‌. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

പ്രധാനകൃതികള്‍ : പാട്ടബാക്കി, രക്‌തപാനം (നാടകം), കണ്ണുനീര്‍ (ചെറുകഥാസമാഹാരം)

പുളിമാന പരമേശ്വരന്‍പിള്ള (1913-1949)

കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. സമത്വവാദി എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ ആദ്യത്തെ എക്‌സ്പ്രഷണിസ്‌റ്റ് നാടകം ഇതാണ്‌.

പ്രധാനകൃതികള്‍: സമത്വവാദി, മഴവില്ല്‌, കാമുകി (ചെറുകഥാസമാഹാരം)

എന്‍. കൃഷ്‌ണപിള്ള (1916-1988)

വര്‍ക്കലയ്‌ക്കടുത്ത്‌ ചെമ്മരുതിയില്‍ ജനിച്ചു. നാടകകൃത്ത്‌, അദ്ധ്യാപകന്‍, പ്രഭാഷകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍.

പ്രധാനകൃതികള്‍: ഭഗ്നഭവനം, കന്യക, ബലാബലം, അനുരഞ്‌ജനം, മുടക്കുമുതല്‍, അഴിമുഖത്തേക്ക്‌, മരുപ്പച്ച (നാടകങ്ങള്‍), കൈരളിയുടെ കഥ (സാഹിത്യചരിത്രം), അനുഭവങ്ങള്‍ അഭിമതങ്ങള്‍ (ആത്മകഥ), തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, പ്രതിപാത്രം ഭാഷണഭേദം.

Post a Comment

1 Comments

  1. നാടകരംഗത്തെകുറിച്ച് കൂടുതൽ വിശദമായ വിലയിരുത്തലുകൾ പ്രതീക്ഷീക്കുന്നു.

    ReplyDelete