വിവര്‍ത്തനങ്ങളിലൂടെ മലയാള നാടകസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് ഇബ്‌സന്റെ നാടകങ്ങളാണ്. ഇബ്‌സനില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് എന്‍. കൃഷ്‌ണപിള്ള ഭഗ്നഭവനം (1942) രചിക്കുന്നത്. 1943ല്‍ വൈക്കം മുഹമ്മദ് ബഷീര്‍ കഥാബീജം എന്ന നാടകമെഴുതി. 1944-ല്‍ പുളിമാന പരമേശ്വരന്‍പിള്ളയുടെ സമത്വവാദി പുറത്തുവന്ന ു (എക്‌സ്പ്രഷനിസ്‌റ്റ് സങ്കേതത്തില്‍ മലയാളത്തില്‍ ആദ്യമായി എഴുതപ്പെടുന്ന കൃതി).
1949ല്‍ സി.ജെ. തോമസ് അവന്‍ വീണ്ടും വരുന്നു എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ചു. 1949ല്‍ ഇടശ്ശേരിയുടെ കൂട്ടുകൃഷി പുറത്തിറങ്ങി. അതേവര്‍ഷം തന്നെ എം. ഗോവിന്ദന്‍ നീ മനുഷ്യനെ കൊല്ലരുത് പ്രസിദ്ധീകരിച്ചു.
1950കളിലാണ് കെ.പി.എ.സി. എന്ന നാടകസംഘം എന്റെ മകനാണു ശരി എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് ഈ രംഗത്തേക്കു കടന്നുവരുന്നത്. എന്‍.എന്‍.പിള്ള എന്ന നാടകകൃത്ത് ആദ്യനാടകമായ മനുഷ്യന്‍ എഴുതി അവതരിപ്പിക്കുന്നത് 1953ലാണ്.
സംസ്‌കൃതത്തില്‍ നിന്നു തര്‍ജമ ചെയ്യപ്പെട്ട ശ്രദ്ധേയ നാടകകൃതികള്‍
1889-ചാത്തുക്കുട്ടി മന്നാടിയാരുടെ ജാനകീപരിണയം
1890-കെ. നാരായണമേനോന്റെ മാളവികാഗ്നിമിത്രം.
1892- കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിക്രമോര്‍വശീയം, മാലതീമാധവം
1893- കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ആശ്‌ചര്യചൂഢാമണി.
1916- പന്തളം കേരളവര്‍മയുടെ മാളവികാഗ്നിമിത്രം, സ്വപ്‌ന വാസവദത്തം
തനതു നാടകവേദി
കേരളത്തിലെ നാടോടിയും ക്ലാസിക്കലുമായ കലകളുടെ അംശങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ അവതരണരീതിയാണ് തനതുനാടകം. 1967ല്‍ ശാസ്‌താംകോട്ടയില്‍ നടന്ന ആദ്യത്തെ നാടകക്കളരിയില്‍ എം. ഗോവിന്ദന്‍ ഇതൊരു ചര്‍ച്ചാവിഷയമായി അവതരിപ്പിച്ചു. സി.എന്‍. ശ്രീകണ്‌ഠന്‍ നായര്‍ രചിച്ച കലി എന്ന നാടകത്തില്‍ ഈ സങ്കല്‌പത്തിന്റെ ചില സ്‌പന്ദനങ്ങള്‍ കാണാം. കാവാലം നാരായണപ്പണിക്കരുടെ ദൈവത്താര്‍, അവനവന്‍ കടമ്പ എന്നീ നാടകങ്ങളില്‍ തനതു നാടകം എന്ന ആശയം സഫലമാക്കുകയുണ്ടായി.
മലയാള നാടക രചയിതാക്കള്‍
|
കുട്ടികളുടെ നാടകവേദി
1970കളിലാണ് കുട്ടികളുടെ നാടകവും നാടകവേദിയും മലയാളത്തില്‍ ആരംഭിക്കുന്നത്. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ വെഞ്ഞാറമ്മൂട്ടില്‍ ആരംഭിച്ച രംഗപ്രഭാത് (1970), തൃശൂര്‍ ആസ്‌ഥാനമാക്കി തുടങ്ങിയ രംഗചേതന (1980), എറണാകുളത്തെ സൂര്യ ചില്‍ഡ്രന്‍സ് തിയറ്റര്‍ എന്നിവ കുട്ടികളുടെ നാടകങ്ങള്‍ സ്‌ഥിരമായി അവതരിപ്പിക്കുന്ന സംഘങ്ങളാണ്.
നാടക പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍
|
0 Comments