ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്നം. 1954-ല്‍ ആണ് ഇത് ആദ്യമായി നല്‍കിയത്. മരണാനന്തര ബഹുമതിയായും ഭാരതരത്നം നല്‍കാമെന്ന് 1955-ല്‍ വ്യവസ്‌ഥയുണ്ടാക്കി. 1977-79 ല്‍ മൊറാര്‍ജി സര്‍ക്കാര്‍ ഭാരതരത്നം സസ്‌പെന്‍ഡ് ചെയ്‌തു. 1980-ല്‍ ഇന്ദിരാഗവണ്‍മെന്റ് തിരികെവന്നപ്പോള്‍ പുനഃസ്‌ഥാപിക്കപ്പെട്ടു. ഭാരതരത്നം നല്‍കുന്നതിന്റെ സാധുത സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതിനാല്‍ 1993-96 കാലത്ത് ഈ ബഹുമതി ആര്‍ക്കും നല്‍കിയില്ല. ബഹുമതി നല്‍കുന്നതില്‍ അപാക തയില്ലെന്ന് 1995-ല്‍ കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1997-ല്‍ ഭാരതരത്നം പുനഃസ്‌ഥാപിക്കപ്പെട്ടു.
ഡോ. എസ്. രാധാകൃഷ്‌ണന്‍ (1888-1975)
ഭരണഘടനാപദവിയിലിരിക്കെ ഭാരതരത്നം ലഭിച്ച ആദ്യവ്യക്‌തി. 1888-ല്‍ ആന്ധ്രാപ്രദേശിലെ തറുത്തണി ഗ്രാമത്തില്‍ ജനിച്ചു. ആന്ധ്രാ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവയുടെ വൈസ് ചാന്‍സലറായും 16 വര്‍ഷത്തോളം ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു. 1946-52 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു. 1957-67 കാലത്ത് ഇന്ത്യയുടെ പ്രഥമ ഉപരാഷ്‌ട്രപതി, രാജ്യസഭാധ്യക്ഷന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവി അലങ്കരിച്ചത് ഡോ. എസ്. രാധാകൃഷ്‌ണനാണ്. 1967-ല്‍ ഡോ. രാജേന്ദ്രപ്രസാദിനുശേഷം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതിയായി. ആ പദവിയിലെത്തിയ ആദ്യ ദക്ഷിണേന്ത്യക്കാരനും ഇദ്ദേഹമാണ്.
സി. രാജഗോപാലാചാരി (1878-1972)
സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും (ഇന്ത്യാക്കാരനായ) ഗവര്‍ണര്‍ ജനറല്‍. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടു. 1878-ല്‍ മദ്രാസ് സംസ്‌ഥാനത്തെ സേലം ജില്ലയില്‍ ജനി
ച്ചു. 1921-ല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1934ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മദ്രാസ് സംസ്‌ഥാനത്ത് പ്രധാനമന്ത്രിയായി. മൗണ്ട് ബാറ്റനുശേഷം സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ (ജൂണ്‍ 21, 1948). വൈസ്‌റീഗല്‍ കൊട്ടാരത്തില്‍ (ഇപ്പോള്‍ രാഷ്‌ട്രപതി ഭവന്‍) താമസിച്ച ആദ്യ ഇന്ത്യന്‍ ഭരണാധികാരി. 1951-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി. 1952-ല്‍ മദ്രാസ് മുഖ്യമന്ത്രിയായി. 1954-ല്‍ രാജിവച്ചു. കോണ്‍ഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 1959ല്‍ സ്വതന്ത്രപാര്‍ട്ടി രൂപീകരിച്ചു. തമിഴിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കണ്ണന്‍ കാട്ടിയവഴി, വ്യാസര്‍ വിരന്ത്, രാജാജി കുട്ടിക്കഥൈകള്‍, സത്യമേവജയതേ, സോക്രട്ടീസ്, മാര്‍ക്കസ് ഒറീലിയസ്, ചക്രവര്‍ത്തി തിരുമകന്‍, വോയ്‌സ് ഓഫ് ദ അണ്‍ ഇന്‍വോള്‍വ്‌ഡ്, ജയില്‍ ഡയറി എന്നിവയാണ് പ്രധാന കൃതികള്‍. 1972 ഡിസംബര്‍ 25ന് അന്തരിച്ചു.
സി. വി. രാമന്‍ (1888-1970)
ഭാരതരത്നം ലഭിച്ചആദ്യ ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞനും നോബല്‍ സമ്മാനം ലഭിച്ച ആദ്യ ഏഷ്യന്‍ ശാസ്‌ത്രജ്‌ഞനും. 1888-ല്‍ തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ ജനിച്ചു. 1917-ല്‍ കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് പ്രൊഫസറായി. 1924-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി അംഗമായി. രാമന്‍ പ്രഭാവംകണ്ടെത്തിയ ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ആചരിക്കുന്നു. രാമന്‍ ഇഫക്‌ടിനെ മുന്‍നിര്‍ത്തി 1930-ല്‍ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1929-ല്‍ സര്‍ പദവി ലഭിച്ചു. ഇന്ത്യന്‍ ജേണല്‍ ഓഫ് ഫിസിക്‌സ് ആരംഭിച്ചതും ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ്, ബാംഗ്ലൂരിലെ രാമന്‍ റിസര്‍ച്ച്‌് ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്നിവ സ്‌ഥാപിച്ചതും ഇദ്ദേഹമാണ്. 1957-ല്‍ സോവിയറ്റ് യൂണിയന്റെഇന്റര്‍നാഷണല്‍ ലെനിന്‍ പ്രൈസ് ലഭിച്ചു. 1970 നവംബര്‍ 21ന് ബാംഗ്ലൂരില്‍ അന്തരിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു (1889-1965)
ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി. 1957 മുതല്‍ അദ്ദേഹത്തിന്റെജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. 1889 നവംബര്‍ 14ന് അലഹബാദില്‍ മോത്തിലാല്‍ നെഹ്‌റുവിന്റെയും സ്വരൂപറാണിയുടെയും മകനായി ജനിച്ചു. 1917ലെ ബങ്കിപ്പൂര്‍ സമ്മേളനമാണ് നെഹ്‌റു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം. 1923-ല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1947 ആഗസ്‌റ്റ് 15ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന വ്യക്‌തി. സോവിയറ്റ് യൂണിയനില്‍ നടപ്പാക്കിയ മാതൃക സ്വീകരിച്ച്‌് ഇന്ത്യയില്‍ പഞ്ചവത്സരപദ്ധതി നടപ്പാക്കി. ഈജിപ്‌തിലെ നാസര്‍, യുഗോസ്ലാവിയയിലെ മാര്‍ഷല്‍ ടിറ്റോ എന്നിവരുമായി ചേര്‍ന്ന് ചേരിചേരാപ്രസ്‌ഥാനത്തിന് തുടക്കമിട്ടു. 1954 ജൂണ്‍ 28ന് ചൈനീസ് പ്രധാനമന്ത്രിയുമായി പഞ്ചശീലതത്വങ്ങളില്‍ ഒപ്പുവച്ചു. ഒരച്‌ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 1964 മെയ് 27ന് അധികാരത്തിലിരിക്കെ അന്തരിച്ചു.
എം. വിശ്വേശ്വരയ്യ (1861-1962)
എഞ്ചിനീയറും ആസൂത്രണ വിദഗ്‌ധനും ആധുനിക മൈസൂറിന്റെശില്‌പിയും. 1861 സെപ്‌റ്റംബര്‍ 15ന് കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയില്‍ ജനിച്ചു. അദ്ദേഹത്തിന്റെജന്മദിനം ഇന്ത്യയില്‍ എന്‍ജിനീയേഴ്‌സ് ദിനമായി ആചരിക്കുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ബി. എ.യും പൂനെയിലെ കോളജ് ഓഫ് സയന്‍സസില്‍നിന്നു സിവില്‍ എഞ്ചിനീയറിങ്ങും പാസ്സായി. മൈസൂറിലെ ചീഫ് എഞ്ചിനീയറും ഗവണ്‍മെന്റ് സെക്രട്ടറിയുമായി. മൈസൂറിലെ കൃഷ്‌ണ രാജസാഗര്‍ അണക്കെട്ട് ആസൂത്രണം ചെയ്‌ത് നിര്‍മ്മിച്ചു. 1912-ല്‍ മൈസൂര്‍ ദിവാനായി. 1916 ല്‍ മൈസൂര്‍ സര്‍വകലാശാല സ്‌ഥാപിച്ചു. 1917ല്‍ വിശ്വേശ്വരയ്യ മൈസൂറില്‍ സ്‌ഥാപിച്ച എന്‍ജിനീയറിംഗ് കോളജ് ഇപ്പോള്‍ അദ്ദേഹത്തിന്റെപേരിലാണ് അറിയപ്പെടുന്നത്. ജന്മശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ബാംഗ്ലൂരില്‍ വിശ്വേശ്വരയ്യ ഇന്‍ഡസ്‌ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയം സ്‌ഥാപിക്കപ്പെട്ടു. 1962 ഏപ്രില്‍ 12 ന് അന്തരിച്ചു.
ഭഗവന്‍ദാസ് (1869-1958)
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പൊതുപ്രവര്‍ത്തകനും. 1869-ല്‍ വാരണാസിയില്‍ ജനിച്ചു. പതിനാറാംവയസ്സില്‍ ബിരുദം നേടിയശേഷം കല്‍ക്കത്താ സര്‍വകലാശാലയില്‍നിന്നു പാശ്‌ചാത്യ തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദം നേടി. ഡോ. ആനിബസന്റുമായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും ബനാറസ് ഹിന്ദുസര്‍വകലാശാല സ്‌ഥാപിക്കുന്നതില്‍ മുന്‍കൈയെടുക്കുകയും ചെയ്‌തു.
ഗോവിന്ദവല്ലഭ പന്ത് (1887-1961)
ധീരനായ സ്വാതന്ത്ര്യസമരസേനാനിയും പ്രഗല്‌ഭനായ ഭരണതന്ത്രജ്‌ഞനും. യു. പിയിലെ ആദ്യമുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹമാണ് ഭാഷാടിസ്‌ഥാനത്തിലുള്ള സംസ്‌ഥാന പുനഃസംഘടനാസമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിസ്‌ഥാനം വഹിച്ചിരുന്നത്. 1887 സെപ്‌റ്റംബര്‍ 10-ന് യു.പി.യിലെ അല്‍മോറ ജില്ലയില്‍ ജനിച്ചു. ഇന്ത്യയിലെ ആദ്യ കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ഇദ്ദേഹത്തിന്റെപേരാണ് നല്‍കിയത്.
ധോണ്ഡോ കേശവ കാര്‍വേ (1858-1962)
സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനും. ഇന്ത്യയിലെ ആദ്യവനിതാ സര്‍വകലാശാല ശ്രീമതി നഥീബായ് താക്കര്‍സി വിമന്‍സ് യൂണിവേഴ്‌സിറ്റിസ്‌ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 1858 ഏപ്രില്‍ 18ന് മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലെ ഖേദ് താലൂക്കില്‍ ജനിച്ചു. ആദ്യഭാര്യയുടെ മരണത്തെതുടര്‍ന്ന് ഒരു വിധവയെ വിവാഹം കഴിച്ചകാര്‍വേ 1893-ല്‍വിധവാപുനര്‍വിവാഹ സംഘവും 1896-ല്‍ അനാഥബാലികാശ്രമം അസോസിയേഷനും സ്‌ഥാപിച്ചു. കൂടാതെ സാമൂഹിക പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കാന്‍ 1908-ല്‍ ബോംബെയില്‍ നിഷ്‌കാമമഠംസ്‌ഥാപിച്ചു. 1962 നവംബര്‍ 9ന് അന്തരിച്ചു.
ഡോ. ബി.സി.റോയ് (1882-1962)
1948 മുതല്‍ 1962 വരെ പശ്‌ചിമബംഗാളിന്റെമുഖ്യമന്ത്രി. ഇദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയില്‍ ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നു. 1882 ജൂലൈ ഒന്നിന് ബീഹാറിലെ പാറ്റ്‌നയിലുള്ള ബങ്കിപ്പൂരില്‍ ജനിച്ചു. പാറ്റ്‌ന കോളേജില്‍നിന്ന് ബിരുദമെടുത്തശേഷം കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍നിന്ന് വൈദ്യശാസ്‌ത്ര ബിരുദം നേടി. യാദവ്‌പൂര്‍ ടി. ബി ആശുപത്രി, ചിത്തരഞ്‌ജന്‍ സേവാസദന്‍, കമല നെഹ്‌റു ആശുപത്രി, ചിത്തരഞ്‌ജന്‍ കാന്‍സര്‍ ആശുപത്രി തുടങ്ങിയവ സ്‌ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കൊല്‍ക്കത്ത സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്‌ഠിച്ച്‌ധിട്ടുണ്ട്. 1928-ല്‍ എ.ഐ.സി. സി. അംഗം. 1933-ല്‍ കൊല്‍ക്കത്ത മേയര്‍. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു എങ്കിലും വൈദ്യവൃത്തിയില്‍ തുടരാനാണ് ആഗ്രഹിച്ചത്. ഗാന്ധിജിയുടെ ഉപദേശപ്രകാരം 1948 ജനുവരിയില്‍ അദ്ദേഹം മുഖ്യമന്ത്രിപദം ഏറ്റു. 1962 ജൂലൈ ഒന്നിന് അന്തരിക്കുംവരെ അദ്ദേഹം ആ സ്‌ഥാനത്ത് തുടര്‍ന്നു.
പുരുഷോത്തം ദാസ് ഠണ്ഡന്‍ (1882-1961)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകനും ദേശീയ നേതാവും. രാജര്‍ഷി എന്ന് മഹാത്മാഗാന്ധി ഇദ്ദേഹത്തെ വിശേഷിപ്പിച്ചു. 1882-ല്‍ അലഹാബാദില്‍ ജനിച്ചു. 1906-ല്‍ അഭിഭാഷകനായി പ്രാക്‌ടീസ് ആരംഭിച്ചഅദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ 1921-ല്‍ പ്രാക്‌ടീസ് ഉപേക്ഷിച്ചു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു. 1952-ല്‍ ലോക്‌സഭാംഗമായി. 1956-ല്‍ രാജ്യസഭാംഗമായി. 1961 ജൂലൈ ഒന്നിന് അന്തരിച്ചു.
ഡോ. രാജേന്ദ്രപ്രസാദ് (1884-1963)
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി. ഭരണഘടനാ നിര്‍മാണസഭയുടെ അധ്യക്ഷന്‍. ബീഹാര്‍ ഗാന്ധി എന്നറിയപ്പെട്ടു. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം രാഷ്‌ട്രപതിയായ ഏകവ്യക്‌തി. ഭാരതരത്നം നേടിയ ആദ്യ രാഷ്‌ട്രപതി. 1884 ഡിസംബര്‍ മൂന്നിന് ബീഹാറിലെ പാറ്റ്‌നയില്‍ ജനിച്ചു. 1939-ല്‍ സുബാഷ്‌ചന്ദ്രബോസ് രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിക്കപ്പെട്ടു. 1963 ഫെബ്രുവരി 28ന് അന്തരിച്ചു.
ഡോ. സക്കീര്‍ഹുസൈന്‍ (1897-1969)
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്‌ട്രപതി. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി. 1897 ഫെബ്രുവരി 8ന് ഹൈദരാബാദില്‍ ജനിച്ചു. ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തികശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ് നേടി. ഇന്ത്യയിലെത്തി സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1952ല്‍ രാജ്യസഭാംഗമായി. 1962-ല്‍ ഉപരാഷ്‌ട്രപതിയും 1967-ല്‍ രാഷ്‌ട്രപതിയുമായി. പ്രധാനകൃതികള്‍: പ്ലേറ്റോയുടെ റിപ്പബ്ലിക് ഉര്‍ദുവിലേക്ക് തര്‍ജ്‌ജമചെയ്‌തത്,
പാണ്ഡുരംഗ വാമന കാനെ (1880 - 1972)
പ്രശസ്‌ത ഇന്‍ഡോളജിസ്‌റ്റും സംസ്‌കൃതപണ്ഡിതനും. മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയില്‍ ജനനം. എന്ന ഗ്രന്ഥം 5 വാള്യങ്ങളിലായി പുറത്തിറക്കി. 1960-ല്‍ പൂനെ സര്‍വകലാശാല അദ്ദേഹത്തിന് ഡോക്‌ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1972-ല്‍ അന്തരിച്ചു.
ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി (1904-1966)
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചആദ്യവ്യക്‌തി. സ്വാതന്ത്ര്യ സമരസേനാനിയും രാഷ്‌ട്രതന്ത്രജ്‌ഞനും. ഉത്തര്‍പ്രദേശിലെ മുഗള്‍സരായിയില്‍ 1904 ഒക്‌ടോബര്‍ രണ്ടിന് ജനിച്ചു. നിസ്സഹകരണപ്രസ്‌ഥാനത്തില്‍ പങ്കെടുക്കാന്‍ 1921-ല്‍ പഠനം ഉപേക്ഷിച്ചു. യു. പി. ആഭ്യന്തരമന്ത്രി, കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ-ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട്-വ്യവസായമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെഹ്‌റുവിനുശേഷം 1964 ജൂണ്‍ 9 മുതല്‍ 1966 ജനുവരി 11വരെ ഇന്ത്യന്‍ പ്രധാനമന്ത്രി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം 1966 ജനുവരി 10ന് ഉസ്‌ബക്കിസ്‌ഥാനിലെ താഷ്‌കെന്റില്‍വച്ച്‌് സോവിയറ്റ് പ്രധാനമന്ത്രി കൊസിജിനിന്റെ സാന്നിധ്യത്തില്‍ പാക്കിസ്‌ഥാനിലെ അയൂബ്‌ഖാനുമായി താഷ്‌കെന്റ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. പിറ്റേദിവസം ഹൃദ്രോഗംമൂലം അന്തരിച്ചു. ജയ് ജവാന്‍, ജയ് കിസാന്‍എന്ന മുദ്രാവാക്യം ശാസ്‌ത്രിയുടേതാണ്.
0 Comments