മനുഷ്യശരീരം

Share it:
ഒരു സൂപ്പര്‍ കമ്പ്യൂട്ടറിലും സങ്കീര്‍ണമാണ്‌ മനുഷ്യശരീരം. അതിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്ന

ആരും അത്ഭുതപ്പെട്ടുപോകും. ഈ അത്ഭുതയന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവയവങ്ങളെ പരിചയപ്പെടാം.

ത്വക്ക:





മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണിത്‌. എപ്പിഡെര്‍മിസ്‌ (Epidermis), ഡെര്‍മിസ്‌ (Dermis) എന്നീ രണ്ടുഭാഗങ്ങളാല്‍ ത്വക്ക്‌ നിര്‍മ്മിതമാണ്‌. പുറമെ കാണുന്നതും തുടര്‍ച്ചയായി മാറ്റപ്പെടുന്നതുമായ ഭാഗമാണ്‌ എപ്പിഡെര്‍മിസ്‌. ഉള്ളില്‍ കാണുന്ന ഡെര്‍മിസില്‍ നാഡികള്‍ (Nerves), രക്‌തക്കുഴലുകള്‍, രോമകൂപങ്ങള്‍ (Hair follicle), സേ്വദഗ്രന്ഥികള്‍ (Sweat glands), സെബേഷ്യസ്‌ ഗ്രന്ഥികള്‍ (Sebaceous glands) എന്നിവ ഉണ്ട്‌. ത്വക്കിലേക്കെത്തുന്ന രക്‌തത്തില്‍ നിന്നും ജലം, ലവണങ്ങള്‍, യൂറിയ എന്നിവ ആഗിരണം ചെയ്‌ത്‌ വിയര്‍പ്പാക്കി ത്വക്കിന്റെ ഉപരിതലത്തിലേക്ക്‌ നീക്കം ചെയ്യുന്നത്‌ സേ്വദഗ്രന്ഥികളാണ്‌.

 



ഹൃദയം (Heart):





ശ്വാസകോശങ്ങള്‍ക്കിടയിലായി അല്‌പം ഇടത്തോട്ട്‌ ചരിഞ്ഞ നിലയിലാണ്‌ ഹൃദയം സ്‌ഥിതിചെയ്യുന്നത്‌. ഹൃദയ ത്തെ ആവരണംചെയ്‌ത്‌ കാണുന്ന ഇരട്ടസ്‌തരമാണ്‌ പെരികാര്‍ഡിയം (Pericardium). ഹൃദയത്തിന്റെ ഉള്‍ഭാഗം പേശീനിര്‍മ്മിതമായ ഭിത്തികള്‍ മുഖാന്തിരം നാലറകളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. മുകളിലായി കാണുന്ന അറകളെ ആറിക്കിളുകള്‍ (Auricles) എന്നും താഴെക്കാണുന്ന അറകളെ വെന്‍ട്രിക്കിളുകള്‍ (Ventricles) എന്നും പറയുന്നു. ഹൃദയത്തില്‍ നിന്നുള്ള രക്‌തം (വെന്‍ട്രിക്കിളില്‍നിന്ന്‌) ധമനികള്‍ (Arteries) വഴി ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തുന്നു. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള രക്‌തം സിരകള്‍ (Veins) വഴി ഹൃദയത്തിന്റെ മുകളിലത്തെ അറയായ ആറിക്കിളുകളില്‍ എത്തുന്നു.

 


ശ്വാസകോശങ്ങള്‍ (Lungs):





മനുഷ്യനിലെ ശ്വസനാവയവം. ശ്വാസകോശത്തെ ആവരണം ചെയ്‌ത്‌ പ്ലൂറ (Pleura) എന്ന ഇരട്ടസ്‌

തരം ഉണ്ട്‌. ശ്വാസകോശം വായുഅറ (Alveolus) കളാല്‍ നിര്‍മ്മിതമാണ്‌. വായുഅറകളുടെ ഭിത്തികളിലെ രക്‌തലോമികകള്‍ രക്‌തത്തിലൂടെയുള്ള ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും വിനിമയത്തിന്‌ സഹായിക്കുന്നു.

കരള്‍ (Liver)

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി. കരള്‍ ഉല്‍പാദിപ്പിക്കുന്ന ദഹനരസമാണ്‌ പിത്തരസം (Bile).കരളിനോടനുബന്ധിച്ച്‌ കാണുന്ന പിത്താശയ (Gall bladder) ത്തില്‍ പിത്തരസം സംഭരിക്കപ്പെടുന്നു. മാംസ്യ (Alveolus) ത്തിന്റെയും കൊഴുപ്പി (Proteins) ന്റെയും ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കരളാണ്‌.

 



വൃക്ക (Kidney)





മനുഷ്യനിലെ പ്രധാന ശുചീകരണാവയവമാണ്‌ വൃക്ക. മനുഷ്യശരീരത്തില്‍ ഉദരാശയത്തില്‍ നട്ടെല്ലിനു ഇരുവശത്തുമായി വൃക്കകള്‍ സ്‌ഥിതിചെയ്യുന്നു. വൃക്കയില്‍നിന്നു പുറപ്പെടുന്ന നാളിയാണ്‌ മൂത്രവാഹി (Ureter). വൃക്ക വേര്‍തിരിച്ചെടുക്കുന്ന മാലിന്യങ്ങള്‍ (മൂത്രം) മൂത്രവാഹിവഴി മൂത്രാശയ (Urinary bladder) ത്തിലെത്തുന്നു. താല്‍ക്കാലികമായി മൂത്രാശയത്തില്‍ സംഭരിക്കപ്പെടുന്ന മൂത്രം പിന്നീട്‌ മൂത്രനാളം (Urethra) വഴി പുറത്തുപോകുന്നു.

മസ്‌തിഷ്‌കം (Brain)





മസ്‌തിഷ്‌കവും സുഷുമ്‌നയും (Spinal cord) ഉള്‍പ്പെടുന്നതാണ്‌ മനുഷ്യനിലെ കേന്ദ്ര നാഡീവ്യവസ്‌ഥ. ജീവികളില്‍ എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്‌ മസ്‌തിഷ്‌കമാണ്‌. സെറിബ്രം

(Cere-brum), സെറിബല്ലം (Cerebellum), മെഡുല്ല ഒബ്‌ളോംഗേറ്റ (Medulla oblongata) എന്നീ ഭാഗങ്ങള്‍ മസ്‌തിഷ്‌കത്തില്‍ കാണപ്പെടുന്നു.

സെറിബ്രം





മസ്‌തിഷ്‌കത്തിലെ ഏറ്റവും വലിയ ഭാഗം. ഉപരിതലത്തില്‍ ധാരാളം ചുളിവുകളും മടക്കുകളും ഉണ്ട്‌. സെറിബ്രത്തിലെ ഇടത്‌ വലത്‌ അര്‍ധഗോളങ്ങളെ കോര്‍പ്പസ്‌ കലോസം (Corpus callosum) എന്ന നാഡീപാളികൊണ്ട്‌ ബന്ധിച്ചിരിക്കുന്നു. ഇടത്തെ അര്‍ധഗോളം ശരീരത്തിന്റെ വലതുഭാഗത്തെയും വലത്തെ അര്‍ധഗോളം ശരീരത്തിന്റെ ഇടതുഭാഗത്തെയും നിയന്ത്രിക്കുന്നു. സെറിബ്രത്തിന്റെ പിന്നില്‍ താഴെ രണ്ടു ദളങ്ങളായി സെറിബല്ലം കാണപ്പെടുന്നു. മസ്‌തിഷ്‌കത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗമാണ്‌ മെഡുല്ല ഒബ്ലോംഗേറ്റ. ഇതിന്റെ തുടര്‍ച്ചയായി സുഷുമ്‌ന കാണപ്പെടുന്നു. സുഷുമ്‌ന നട്ടെല്ലിനുള്ളിലാണ്‌ സ്‌ഥിതിചെയ്യുന്നത്‌. തലച്ചോറില്‍നിന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തലച്ചോറിലേക്കും സന്ദേശങ്ങള്‍ വഹിക്കുന്നത്‌ നാഡികള്‍ (Nerves) ആണ്‌. ഒരുകൂട്ടം നാഡീ തന്തുക്കള്‍ (Nerve fibres) ചേര്‍ന്നാണ്‌ നാഡിയുണ്ടായിരിക്കുന്നത്‌. ശിരോനാഡികള്‍ (Cranial nerves), സുഷുമ്‌നാനാഡികള്‍ (Spinal nerves) എന്നീ രണ്ടുതരം നാഡികള്‍ ഉണ്ട്‌. ശിരോനാഡികള്‍ മസ്‌തിഷ്‌കത്തില്‍നിന്നു പുറപ്പെടുന്നവയും സുഷുമ്‌നാ നാഡികള്‍ സുഷുമ്‌നയില്‍ നിന്നു പുറപ്പെടുന്നവയുമാണ്‌.

ദഹനേന്ദ്രിയവ്യൂഹം (Digestive system)

വായില്‍ (Mouth) തുടങ്ങി മലദ്വാര (Anus) ത്തില്‍ അവസാനിക്കുന്ന അന്നപഥ (Alimentary canal)മാണ്‌ മനുഷ്യനിലെ ദഹനേന്ദ്രിയവ്യൂഹം. വായ്‌, ഗ്രസനി (Pharynx), അന്നനാളം (മ്പനുന്ഥഗ്നണ്മന്റദ്ദഗ്മന്ഥ), ആമാശയം (Stomach), ചെറുകുടല്‍ (Small intestine), വന്‍കുടല്‍ (Large intestine), മലാശയം (Rectum), മലദ്വാരം (Anus) എന്നിവ ഉള്‍പ്പെടുന്നതാണ്‌ അന്നപഥം. അന്നപഥത്തോടു ബന്ധപ്പെട്ട്‌ ഉമിനീര്‍ ഗ്രന്ഥികള്‍ (Salivary glands), ആഗ്നേയ ഗ്രന്ഥി (Pancreas), കരള്‍ (Liver) എന്നീ ദഹനഗ്രന്ഥികള്‍ കാണപ്പെടുന്നു.

ജ്‌ഞാനേന്ദ്രിയങ്ങള്‍ (Sense organs)

കണ്ണ്‌, ചെവി, മൂക്ക്‌, നാക്ക്‌, ത്വക്ക്‌ എന്നിങ്ങനെ 5 ജ്‌ഞാനേന്ദ്രിയങ്ങള്‍ മനുഷ്യനിലുണ്ട്‌. പ്രകാശം, ശബ്‌ദം,

ഗന്ധം, രുചി, സ്‌പര്‍ശം മുതലായ ഉദ്ദീപന (Stimulus)ങ്ങളെ കേന്ദ്രനാഡീ വ്യവസ്‌ഥയിലെത്തിക്കുന്നത്‌ ജ്‌ഞാനേന്ദ്രിയങ്ങളാണ്‌. നാക്കിലെ സ്വാദുമുകുളങ്ങള്‍ (Taste buds) രുചി അറിയാന്‍ നമ്മെ സഹായിക്കുന്നു. മൂക്കിലെ ഘ്രാണഗ്രാഹികള്‍ (Olfactory receptors) ഗന്ധം അറിയാനും ത്വക്കിലെ സ്‌പര്‍ശനഗ്രാഹികള്‍ (Touch receptors) സ്‌പര്‍ശം അറിയാനും നമ്മെ സഹായിക്കുന്നു.
Share it:

Biology

Post A Comment:

0 comments: