ഈച്ച


പുരാതന കാലം മുതല്‍ മനുഷ്യനുമായി അടുത്തു ഇടപഴകുന്ന ഒരു ഷഡ്പദം ആണ് ഈച്ച. മനുഷ്യന്‍ താമസിക്കുന്ന ഇടതെല്ലാം ഇവയെ കാണാം.
ചാര നിറത്തിലുള്ള ഇവയുടെ ചിറകുകള്‍  സുതാര്യം ആണ്.അഴുക്കു നിറഞ്ഞ സ്ഥലത്തും ആഹാര സാധനങ്ങളിലും ഒരുപോലെ പറന്നു എത്തുന്ന ഇവ മനുഷ്യരെ ആശംഗ പ്പെടുതാറുണ്ട് . വിവിധ രോഗനുക്കളെയും കൊണ്ട് പറക്കുന്നത്തിലാണ് ഇവര്‍ അപകടകാരികള്‍ ആയി മാറുന്നത്.
ഈച്ചകള്‍ പൊതുവേ ചുടു കാലത്താണ് കുടുതല്‍ ആയി കാണപ്പെടുന്നത്. തണുപ്പ് കാലത്ത് മിക്കവാറും അപ്രതക്ഷ്യം ആകാറുണ്ട്.
The Fly [Blu-ray]മസ്ക ഇനത്തില്‍ പെട്ട ഏതാണ്ട് എണ്‍പതോളം തരം ഈച്ചകള്‍ ലോകത്തുണ്ട്. ഇവയില്‍ പ്രധാനം  മസ്കടോമാസ്ടിക്കയും  ഉഷ്ണ മേഖലയില്‍ കാണപ്പെടുന്ന മസ്കവിസിന എന്ന വര്‍ഗ്ഗവും ആഫ്രിക്കയിലും പസഫിക് ദ്വീപിലും ഉള്ളത്  മസ്കസോര്‍ബന്സും ഓസ്ട്രലിയില്‍ കാണപ്പെടുന്നത് മസ്ക വെസ്ടിസീമ്മ എന്നിവയുമാണ്.
വിവിധ  ഇനം പകര്‍ച്ചവ്യാധികളും വ്യപിപ്പിക്കുനത്തില്‍ വളരെ വലിയ ഒരു പങ്കു വഹിക്കുന്നത് ഈച്ചകള്‍ ആണ്. കോളറ,അതിസാരം,ടൈഫൊഇദു, ക്ഷയം,ആത്രരക്സ് എന്നിവയുടെ അണുക്കളെ വ്യാപിപ്പിക്കുന്നത് ഈച്ചകള്‍ ആണ്. വളരെ വേഗത്തില്‍ ആണ് ഇവ രോഗാണുക്കളെ പരതുന്നത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് വേണ്ടി ഈച്ച ശല്യം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. മലിന വസ്തുക്കള്‍ നശിപ്പിക്കുകയും വീടും പരിസരവും വൃത്തിയാക്കി സുക്ഷിക്കുകയും ചെയ്താല്‍ ഈച്ച ശല്യം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഭക്ഷണ സാധനങ്ങള്‍ അടച്ചു വയ്ക്കാനും പ്രധാനമായും ശ്രദ്ധിക്കണം    

Post a Comment

2 Comments

  1. മികച്ച വായന നല്‍കിയ താങ്കള്‍ക്ക്‌ ആശംസകള്‍..!!
    സ്വാഗതം..
    അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
    http://entemalayalam1.blogspot.com/

    ReplyDelete