ചില പുള്ളിപുലികളുടെ രോമ കുപ്പായത്തിനു നിറം മാറ്റം ഉണ്ടാകാറുണ്ട്. ഇങ്ങനെ കറുപ്പ് നിറമായ പുലിയെയാണ് കരിമ്പുലി എന്നുപറയുന്നത്.
ആഫ്രിക്കയിലും ഏഷ്യയിലെ ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യത്തും അപ്പുര്‍വമായി കണ്ടുവരുന്നു. പുലികളില്‍ കരുത്തു കൊണ്ടും ഇവര്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ബ്ലാക്ക് പന്തെര്‍ എന്നാണ് ഇംഗ്ലീഷില്‍ വിളിക്കുന്നത്.
സാധാരണ പുലികളുടെ ദേഹത്തുള്ള ഒറഞ്ഞു നിറത്തിന് കാരണമായ ഫിയോമെലാനിന്‍ കരിമ്പുലികളുടെ ദേഹത്ത് കാണപ്പെടുന്നില്ല. ജനിതക കാര്യങ്ങളില്‍ ഇതിനു വ്യതാസം സംഭവിച്ചു യുമെലാനിന്‍ എന്ന കറുത്ത വര്‍ണവസ്തു ഉണ്ടാകുന്നു. യുമെലനിന്‍ ധാരാളം ഉണ്ടാകുന്നതിനാല്‍ ആണ് ഈ പുലികള്‍ക്ക് കറുത്ത നിറം ഉണ്ടാകുന്നതു. എന്നാല്‍ ഇവുടെ ദേഹത്തും പുള്ളികള്‍ ഉണ്ട്. അത് കരിമ്പുലി നല്ല പ്രകാശത്തില്‍ അടുത്ത് കാണുമ്പോള്‍ വ്യക്തമായി അറിയാന്‍ കഴിയും.
വനങ്ങളിലെ ഉള്‍പ്രദേശത്ത് ആണ് കരിമ്പുലികളുടെ താമസം. പകല്‍ ഇരുളടഞ്ഞ വല്ലിപടര്‍പ്പുകള്‍ക്ക് ഇടയിലോ,പറയിടുക്കിലോ കഴിയുകയാവും. ഏറെക്കുറെ രാത്രി സഞ്ചാരി ആണിവ. ഇരതേടല്‍ മിക്കവാറും രാത്രിയില്‍ തന്നെ.മാനുകള്‍, കാട്ടുപോത്തുകള്‍ ,കുരങ്ങ്, കുറുക്കന്‍, പക്ഷികള്‍ തുടങ്ങിയവയാണ് ഭക്ഷണം. പുള്ളിപുലികളെ പോലെ ഇവയും നാട്ടിലേക്കു ഇറങ്ങാറുണ്ട്.
കരിമ്പുലികള്‍ എന്നതില്‍ വളരെ കുറവാണ്. ഇവയുടെ ഭക്ഷണരീതിയും സ്വഭാവവും ജീവിത ശൈലിയും എല്ലാം പുള്ളിപുലിയുടെത് തന്നെ. മരം കയറാനും അതിവേഗം ഓടാനും ഇവക്കു സാധിക്കും. കേരളത്തില്‍ ഇടുക്കി ജില്ലയില്‍ ആണത്രേ ഇവയെ ആദ്യമായി കണ്ടെത്തിയത്.
4 Comments
നിറമാറ്റം വന്നിട്ടാണ് കരിമ്പുലികള്‍ ഉണ്ടാകുന്നത് എന്നത് സത്യം തന്നെ ആണോ? അങ്ങനെയെങ്കില്‍ ഇര തേടലിലും മറ്റും മറ്റൂള്ള പുലികളില്‍ നിന്നും ഇവയ്ക്ക് ചെറിയ വ്യത്യസ്തത വരുന്നതെങ്ങനെ?
ReplyDeleteപകല്‍ ഇവയെ ഇരകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും അതിനാല്‍ ആയിരിക്കും ഇവ രാത്രി സന്ജരികള്‍ ആകുന്നത്.
ReplyDeleteമറുപടിയ്ക്ക് നന്ദി മാഷേ
ReplyDeleteപടത്തിനും, വിവരണത്തിനും നന്ദി!
ReplyDelete(മക്കൾക്കു പറഞ്ഞു കൊടുക്കാൻ ഇത്ര മതി!)