Header Ads Widget

ഉല്ലമാന്‍




നാലു കൊമ്പുണ്ട് എന്നതാണ് ഉല്ലമന്റെ ഏറ്റവും വലിയ പ്രത്യേകത. ഹിമാലയം ഉള്‍പടെ ഉള്ള മഞ്ഞു പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരിനം മാനാണ് ഇത്. നാലു കൊമ്പ് ഉള്ളതിനാല്‍ നല്കൊമ്പന്‍ അന്രിലോപ്  എന്നും പേരുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉല്ലമാനെ കണ്ടുവരുന്നു. കേരളത്തിലും ഇതിനെ കണ്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു. രണ്ടു ജോഡി കൊമ്പുകള്‍ ഉള്ളതിനാല്‍ മുന്‍ഭാഗത്തെ കൊമ്പ് തീരെ ചെറുതാണ്. പെണ്‍ മാനിനു കൊമ്പില്ല.
കേഴാ മാനോളം വലിപ്പമുള്ള ഉല്ലമന്റെ ഉയരം 55-65   സെ.മീറ്റര്‍ . നീളം എതാണ്ട് 100-120 സെ.മീറ്ററും വാല് ഉള്‍പടെ ആണിത്. സസ്യഭുക്കായ ഇവക്കു 15 മുതല്‍ 20 കിലോഗ്രാം വരെ തുക്കം ഉണ്ടാവും.
ഇവക്കു  തവിട്ടു നിറമാണ്‌. ശരീരത്തിന്റെ അടിഭാഗത്ത്‌ വെള്ളനിറവും. ശരീരം രോമം നിറഞ്ഞതും മൃധുവുമാണ്. ചുളം വിളിക്കും പോലെ ഉള്ള  ഒരു ശബ്ദം പുറപ്പെടുവിക്കാറുണ്ട്.
ഇവ ഒറ്റക്കും ഒരു ജോടിയും ആയാണ് സന്ജരിക്കുന്നത്. കുട്ടമായി കാണാറില്ല. ജലാശയങ്ങളുടെ അടുത്തായി ആണ് ഇവയെ കാണപ്പെടാര്. എന്നതില്‍ വളരെ കുറവായ ഇവയെ കണ്ടെത്തല്‍ എളുപ്പമല്ല. രാത്രിയില്‍ ആണ് കുടുതലായി കാണപ്പെടര്. 
തമിഴ്നാട്ടിലെ മുതുമല നാഷണല്‍ പാര്‍ക്ക്, കര്‍ണാടകത്തിലെ  ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഉല്ലമാനെ സംരക്ഷിക്കുനുണ്ട്.

Post a Comment

0 Comments