പേര് സുചിപ്പിക്കുന്നതുപോലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളില്‍ ആണ് ഹിമപ്പുലികള്‍ ജീവിക്കുന്നത് . ഹിമാലയത്തിലും ലടക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള സ്ഥലങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്.
മഞ്ഞില്‍ ജീവിക്കാന്‍ കഴിയും വിധത്തിലാണ് ഇവയുടെ ശരീരപ്രകൃതി. ഇടതുര്‍ന്നു കട്ടിയുള്ള രോമങ്ങള്‍ കടുത്ത മഞ്ഞിലും ജീവിക്കാന്‍ കഴിയും വിധത്തിലാണ് പോതിഞ്ഞിരിക്കുനത്. നീളം കുടിയ വാലും വലിപ്പമുള്ള മുക്കും ഇവയുടെ സവിശേഷത ആണ്. വലിയ മുക്ക് കടുത്ത തണുപ്പുകാലത്ത് വായു ധാരാളമായി വലിച്ചെടുക്കാന്‍ സഹായിക്കുന്നു.
ഒന്നാംതരം വേട്ടക്കാര്‍ ആണ് ഹിമപ്പുലികള്‍. കട്ടാടുകളും പക്ഷികളും മറ്റുമാണ് പ്രധാന ഭക്ഷണം. ഇവയെ കിട്ടാതെ ആവുമ്പോള്‍ ചെറിയ മൃഗങ്ങളെയും പിടികുടാറുണ്ട്. കുര്‍ത്ത പല്ലുകളും കാലുകളിലെ നഘങ്ങളും ആണ് ഇവയെ മഞ്ഞിലെ കരുത്തരായ വേട്ടക്കാര്‍ ആക്കി മാറ്റുന്നത്.
ഹിമപ്പുലിയുടെ ശരീരത്തിന്റെ ആകെ നീളം 130 സെ.മീറ്റര്‍ വരെയും തുക്കം 35 മുതല്‍ 55 കിലോഗ്രാം വരെയും ആണ്. കാലിലും മുഘതും വരെ പുള്ളികളുണ്ട്.
ഹിമാപ്പുലികളുടെ കാലുകള്‍ വളരെ ബലമുള്ളത് ആണ്. ഇരയെ പിടിക്കുന്നതില്‍ കാലുകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്.
കുഞ്ഞന്റെ സംരക്ഷണ ചുമതല പെണ്‍ പുലികളുടെതാണ്. കുഞ്ഞുങ്ങളുമായി നടക്കുന്ന ഹിമപ്പുലികള്‍ പെട്ടന്ന് ആക്രമണകാരികള്‍ ആവും.കുഞ്ഞുങ്ങളെ മരപ്പോത്തിലോ ഗുഹകളിലോ ഒളിപ്പിച്ചാണ് വളര്‍ത്തുന്നത്. പര്‍വതപ്രദേശങ്ങളിലെ പുല്‍മേടുകളും കള്ളിമുള്‍ ചെടികള്‍ വളരുന്ന പ്രദേശങ്ങളിലും ആണ് ഇവയുടെ ഇഷ്ട സഹവാസ കേന്ദ്രങ്ങള്‍. വംശനാശ വക്കിലുള്ള ജീവികളാണ് ഹിമപ്പുലികള്‍.
ഹിമാപ്പുലികളെ സംരക്ഷിക്കു.....
1 Comments
നല്ല പോസ്റ്റ്
ReplyDelete