ഇന്ത്യയുടെ വടക്ക് കിഴക്ക് പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരിനം ചെറിയ പുലിയാണിത്. കാവിമണ്ണിന്റെ നിറമുള്ള ഇവയുടെ ശരീരത്തില്‍ ദീര്‍ഘ വൃത്ത ആകൃതിയില്‍ വലിയ അടയാളങ്ങള്‍ ഉണ്ടാകും.ഈ അടയാളങ്ങള്‍ മേഘങ്ങള്‍ പോലെ തോന്നും. അതിനാല്‍ ആണ് ഇവയ്ക്ക് മേഘപ്പുലി എന്ന പേര് ലഭിച്ചത്.
ഒറ്റയ്ക്ക് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയ്ക്ക് സാധാരണ പുലികളുടെ അത്രയും വലിപ്പമില്ല .എങ്കിലും അപകടകാരികള്‍ ആണ്.
മരത്തിലാണ് ഇവ ജീവിതത്തില്‍ ഏറിയ പന്ഗും കഴിച്ചുക്കുട്ടുന്നത്.ഇര പിടിക്കാന്‍ വേണ്ടി മാത്രമാണ് ഇവ നിലത്തിരങ്ങുന്നത് എന്ന് പറയാം.മരത്തിലിരുന്നു ഇരയുടെ മുകളിലേക്ക് ചാടി വീഴുകയാണ് പതിവ്.
ഇരയെ കടിച്ചു കീറാന്‍ പറ്റിയ വിധത്തിലാണ് ഇവയുടെ പല്ലുകള്‍. നീളമുള്ള മുര്‍ച്ച ഏറിയ ഉളിപല്ലുകള്‍ ഇവയ്ക്കു ഉണ്ടാകും.ഇരയെ കൊന്നു മരത്തിന്റെ മുകളില്‍ വലിച്ചു കേറ്റിയ ശേഷമാണു ഭക്ഷിക്കുന്നത്. മരത്തില്‍ തുങ്ങി കിടക്കാനും തലകീഴായി ഇറങ്ങാനും ഇവയ്ക്ക് വിരുതുണ്ട്. കാഴ്ച,കേള്‍വി ശക്തികള്‍ അപാരമാണ്.
രാത്രിയില്‍ ആണ് ഇവ ഇരയെ തേടുന്നത്.ചെറിയ മൃഗങ്ങള്‍ ,പക്ഷികള്‍ എന്നിവയാണ് ഭക്ഷണം.എന്നാല്‍ പകല്‍ സമയം ഇര പിടിക്കാറില്ല. പകല്‍ സമയങ്ങളില്‍ മരക്കൊമ്പുകളില്‍ വിശ്രമിക്കുകയാണ് പതിവ്.
മേഘപ്പുലികള്‍ക്ക് ഏതാണ്ട് 115 സെ.മീ വരെ നീളം ഉണ്ടാകും.തുക്കം 20 കിലോയും. സസ്തനികള്‍ ആയ ഇവ കുഞ്ഞിനെ മരപൊത്തില്‍ ആണ് വളര്‍ത്തുന്നത്. വലുതാകുംബോഴെ അവയെ പുറത്തു കൊണ്ടുവരു.
2 Comments
പുതിയ അറിവിന് നന്ദി.
ReplyDeleteകൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു.
[ഫോണ്ട് വലുപ്പം ഒരല്‍പ്പം കൂടുതലല്ലേ?]
നന്നായിട്ടുണ്ട്....ഇനിയും ഇതുപോലെ പുതിയ പുതിയ വിഷയങ്ങളുമായി വരൂ.വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു...ആശംസകള്‍
ReplyDelete