"കാക്കേ കാക്കേ കുടെവിടെ?കുട്ടിനകത്തൊരു കുഞ്ഞുണ്ടോ?" കുട്ടിക്കാലത്ത് ഒരു പക്ഷേ, ഏറ്റവും കുടുതല്‍ മനസ്സില്‍ പതിഞ്ഞ വരികളിലൊന്ന് ഇതായിരിക്കും.
നേരം വെളുക്കുനതിനു മുന്‍പ് ഉണര്‍ന്നു പരിസരമെല്ലാം വൃതിയക്കുനവര്‍ ഇവരാണ്.വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ മുതല്‍ ജന്തുക്കളുടെ അഴുകിയ ശരീരം വരെ അവര്‍ കൊത്തിത്തിന്നും . ഒന്നാംതരം ശുചികരണ ജോലിക്കാരന് ഇവരെന്ന് തന്നെ പറയാം. കുട് ഉണ്ടാക്കുനത്തില്‍ ഉള്ള കാക്കയുടെ മിടുക്ക് ആരെയും അത്ഭുതപ്പെടുത്തും. കുട് ഒരുക്കാന്‍ മരങ്ങള്‍ തന്നെ വേണം എന്ന് അവര്‍ക്ക് യാതൊരു നിര്‍ബന്ധവും ഇല്ല. നഗരങ്ങളിലെ ഇരുമ്പു തുണ്‌കളിലും കെട്ടിടങ്ങളുടെ ജനല്‍ പടികളിലും ഒക്കെ കാക്കകള്‍ കുട് ഉണ്ടാക്കാറുണ്ട്.
നാട്ടിന്‍പുറങ്ങളില്‍ പ്രധാനമായും ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ചാണ് കുട് നിര്‍മാണം. പട്ടണങ്ങളില്‍ ചുള്ളിക്കമ്പുകള്‍ കിട്ടിയിലെന്ഗില്‍ കാക്കയ്ക്ക് ഒരു പ്രശ്നവും ഇല്ല . കാണാം കുറഞ്ഞ ഇരുമ്പു കമ്പികള്‍ ഉപയോഗിച്ച് കുടുണ്ടാക്കും! പ്ലാസ്റ്റിക് നാരുകള്‍, ചകിരി നാരുകള്‍, ഓല, ഈര്‍ക്കില്‍ , മുടി എന്നിവയൊക്കെ കാക്ക കുട് ഉണ്ടാക്കാന്‍ ഉപയോഗിക്കും.
ആണ്‍ കാക്കയും പെണ്‍ കാക്കയും ചേര്‍ന്നാണ് കുട് ഉണ്ടാക്കുന്നത്. ചിലപ്പോള്‍ രണ്ടാഴ്ച വരെയെടുക്കും ഇത് തീരാന്‍. കുടിനു നടുവിലെ കുഴിഞ്ഞ ഭാഗത്ത് കാക്ക ചകിരി നാരുകളും മറ്റു നാരുകളും നിറച്ചു ഒരു കിടക്ക ഒരുക്കും. ഇതിലാണ് മുട്ട ഇടുന്നത്.
0 Comments