അമ്മ
മാക്‌സിം ഗോര്‍ക്കി എന്ന തൂലികാനാമത്തില്‍ വിശ്വപ്രസിദ്ധനായ അലക്‌സി മാക്‌സിമോവിച്ച് പെഷ്‌കോവിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവലാണ് അമ്മ. നിലോവ്‌ന എന്ന അമ്മയെയും പാവേല്‍ എന്ന മകനെയും അവതരിപ്പിച്ചുകൊണ്ട് ചൂഷണത്തിനു വിധേയരാകുന്ന തൊഴിലാളിവര്‍ഗത്തെ തുറന്നു കാട്ടുകയാണ് ഈ നോവലില്‍ മാക്‌സിംഗോര്‍ക്കി. പ്രധാന ലോകഭാഷകളിലേക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ട ഈ റഷ്യന്‍ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് നൂറ്റാണ്ടു പിന്നിട്ടു.
ജീവിതകാലം മുഴുവന്‍ അധ്വാനിക്കാന്‍ വിധിക്കപ്പെട്ട് ഒടുവില്‍ തളര്‍ന്നുവീഴുന്ന തൊഴിലാളികള്‍ക്കുവേണ്ടി പോരാടാന്‍ തയാറാവുകയാണ് മനുഷ്യസ്‌നേഹിയായ പാവേല്‍. അമ്മയുടെ അനുഭവങ്ങളിലൂടെ ലോകത്തെ നോക്കിക്കണ്ട പാവേല്‍ മനുഷ്യസ്‌നേഹത്താല്‍ പ്രചോദിതനായാണ് ചൂഷണങ്ങള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങുന്നത്. രഹസ്യസങ്കേതങ്ങളില്‍ കൂടിച്ചേര്‍ന്ന് പാവേലും സംഘവും വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അവര്‍ ചെയ്യുന്നതെന്തെന്ന് ആദ്യമൊന്നും അമ്മയ്‌ക്കു മനസ്സിലായില്ല. പാവേല്‍ അറസ്‌റ്റു ചെയ്യപ്പെട്ട പ്പോള്‍ മകന്റെ ദൗത്യം ഏറ്റെടുക്കാന്‍ അമ്മ മുന്നോട്ടുവരുന്നു. അവരും ഒരു വിപ്ലവകാരിയായി മാറി. നിലോവ്‌ന എന്ന അമ്മ വിപ്ലവകാരികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ അമ്മയായിത്തീരുകയാണ് ഈ നോവലിലൂടെ. ലെനിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ രൂപംകൊണ്ട ബോള്‍ഷെവിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയ മാക്‌സിം ഗോര്‍ക്കിയെ 1902ല്‍ പൊലീസ് അറസ്‌റ്റു ചെയ്‌ത് ജയിലിലടച്ചു. ഈ അറസ്‌റ്റിലേക്ക് നയിച്ച തൊഴിലാളി സമരങ്ങളാണ് അമ്മ എന്ന നോവല്‍ എഴുതാന്‍ ഗോര്‍ക്കിക്ക് പ്രചോദനമായത്. ഒരു കപ്പല്‍ ജോലിക്കാരനായി 1906-ല്‍ അമേരിക്കയിലെത്തിയ ഗോര്‍ക്കി ഈ നോവല്‍ എഴുതിത്തീര്‍ക്കുന്നത് അവിടെ വച്ചാണ്. റഷ്യന്‍ ഭാഷയിലാണ് ഇതെഴുതപ്പെട്ടതെങ്കിലും അമ്മയുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ആദ്യം പുറത്തിറങ്ങിയത്. 1906 ഡിസംബര്‍ മുതല്‍ 1907 ഫെബ്രുവരി വരെ ന്യൂയോര്‍ക്കിലെ ആപ്പിള്‍ടൗണ്‍ മാസികയിലാണ് ഈ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചത്. അമ്മ പൂര്‍ണരൂപത്തില്‍ റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്ക പ്പെട്ടത് 1917ല്‍ മാത്രമാണ്.
മാക്‌സിം ഗോര്‍ക്കി (1868-1936)
1868 മാര്‍ച്ച് 28ന് റഷ്യയിലെ നിഷ്‌നിനൊ വോഗൊറോഡ് (ഇപ്പോള്‍ ആ നഗരത്തിന്റെ പേര് ഗോര്‍ക്കി എന്നാണ്) പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഗോര്‍ക്കി ജനിച്ചത്. കുഞ്ഞുന്നാളില്‍തന്നെ അച്‌ഛനും അമ്മയും മരിച്ചതോടെ ഗോര്‍ക്കി അനാഥനായി. മാനസികരോഗിയായ അപ്പൂപ്പന്റെ കൂടെയായിരുന്നു പിന്നീടുള്ള ജീവിതം. എട്ടുവയസ്സു മുതല്‍ ഭക്ഷണത്തിനായി ജോലി ചെയ്യേണ്ടിവന്നതിനാല്‍ പ്രാഥമികവിദ്യാഭ്യാസം പോലും ചെയ്യാന്‍ പറ്റിയില്ല. 12-ാം വയസ്സില്‍ വീടുവിട്ടിറങ്ങി പല ജോലികളും ചെയ്‌തു. പല നാടുകളില്‍ ചുറ്റിത്തിരിഞ്ഞു. കൂലിവേല, അടുക്കള ജോലി, ശിപായിപ്പണി, കപ്പലിലെ ജോലി, പഴക്കച്ചവടക്കാരന്‍, റെയില്‍വെ തൊഴിലാളി എന്നിങ്ങനെ വിവിധതരം ജോലികള്‍ ചെയ്‌ത് ജീവിച്ചു. കപ്പലിലെ സഹ പ്രവര്‍ത്തകന്റെ സഹായത്തോടെ വായിക്കാന്‍ പഠിച്ചു. അത് ജീവിതത്തിലെ വഴിത്തിരിവായി. രാത്രിയില്‍ വിശ്രമവേള ഭിക്കുമ്പോള്‍ മുനിഞ്ഞ് കത്തുവിളക്കിന്റെ പുകപാറുന്ന നേരിയ പ്രകാശത്തില്‍ പായയില്‍ ഇരുന്നും കിടന്നും വായിക്കുകയും തോന്നുന്നതെല്ലാം കുത്തിക്കുറിക്കുകയും ചെയ്യുക ഗോര്‍ക്കിയുടെ പിവായിരുന്നു. ആദ്യകാല രചനകള്‍ ഒരു പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്
മാക്‌സിം ഗോര്‍ക്കി എന്ന പേര് സ്വീകരിച്ചത്. ഗോര്‍ക്കി എന്ന വാക്കിന് കയ്‌പ്പുള്ളത് എന്നാണര്‍ത്ഥം. 1907-ല്‍ അമ്മ പുറത്തിറങ്ങി.
0 Comments