Header Ads Widget

കൃഷിയും പ്രകൃതി സംരക്ഷണവും

നമ്മുടെ കൃഷിരീതികൾ പലതും പരിസ്ഥിതി സൗഹാർദ്ദപരമായിരുന്നു. തെങ്ങുകൃഷിയിൽ വർഷത്തിലൊരിക്കൽ തടമെടുക്കലും കുറേകാലത്തിനു ശേഷം വെട്ടി മൂടലും നടത്തും.

മഴക്കാലത്തോടനുബന്ധിച്ചാണ് തടം വെട്ടുക. വെള്ളം തെങ്ങിൻ ചുവട്ടിലേക്ക് ഒഴുകിച്ചെല്ലാൻ കുറച്ചു വിടവുണ്ടാക്കി ഇടുമായിരുന്നു. ഈ ഭാഗത്തുകൂടി മഴവെള്ളം തെങ്ങിൻ ചുവട്ടിലേക്ക് ഒഴുകിയെത്തി അവിടെ കെട്ടിക്കിടന്ന് ഭൂമിയിലേയ്ക്ക് താഴും. ഇപ്രകാരം തടം തുറക്കുന്ന സമയത്തു തെങ്ങിൻ ചുവട്ടിൽ നിക്ഷേപിക്കുന്ന പച്ചിലകളും മറ്റും മണ്ണിനെ കൂടുതൽ കാലം നനവുള്ളതായി നിലനിർത്തും.

കപ്പ പോലുള്ള വിളകൾ നടുന്നത് മണ്ണ് നല്ല രീതിയിൽ ഇളകുന്നതിന് സഹായിക്കും. വയൽ കൃഷി ഭൂഗർഭ ജലനിരപ്പ് ഉയർത്തും.

നെൽകൃഷിയ്ക്ക് ശേഷം മുതിരയും പയറും ഉഴുന്നും കൃഷി ചെയ്തിരുന്നത് മണ്ണിന്റെ ഫലപുഷ്ടി കൂട്ടും. ഇപ്രകാരം പ്രകൃതിയുടെ തനിമ നിലനിർത്തുന്നതിൽ ശാസ്ത്രീയമായ കൃഷി രീതികൾക്ക് നല്ല പങ്കുണ്ട്.

Post a Comment

0 Comments