വിഷം കുടിക്കുന്ന ചെടികൾ - 1

Share it:
ലോഹങ്ങളെ ആഗിരണം ചെയ്യാനുള്ള ചെടികളുടെ കഴിവിനെക്കുറിച്ചു ബയോളജിയിൽ പഠിക്കാനുണ്ടല്ലോ? വിഷലോഹങ്ങൾ വലിച്ചെടുത്ത് പ്രകൃതിയെ സംരക്ഷിക്കുന്ന ചെടികളെ അറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും......

മണ്ണിൽ ലയിച്ചുചേർന്നീട്ടുള്ള ലോഹങ്ങൾ ആഗിരണം ചെയ്യാൻ ചില ചെടികൾക്ക് സവിശേഷമായ കഴിവുണ്ട്. ലോഹങ്ങൾ സ്വീകരിച്ചു അതിന്റെ ശരീരത്തിൽ സൂക്ഷിക്കുന്നു. ചിലപ്പോൾ നമ്മുക്ക് വിശ്വസിക്കാനാവാത്തത്ര സാന്ദ്രതയിൽ ഈ ശേഖരം ചെടികളുടെ ശരീരത്തിൽ കാണും. ഇത്തരം സസ്യങ്ങൾ Hyper accumulator എന്നാണ് അറിയപ്പെടുന്നത്.

പുഷ്പിക്കുന്ന അഞ്ഞൂറോളം സസ്യങ്ങൾ ഈ സ്വഭാവം കാണിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാലിന്യം നീക്കാൻ മരം നടാം.

വ്യവസായവൽക്കരണത്തിന്റെയും ഖനനത്തിന്റെയും ഭാഗമായി മലിനീകരണപ്പെട്ട പരിസ്ഥിതി, പൂർവ്വസ്ഥിതിയിലാക്കാൻ സസ്യങ്ങൾക്കുള്ള ശേഷി ഉപയോഗിക്കാം. ഇത് ഫൈറ്റോറെമെഡിയേഷൻ എന്നറിയപ്പെടുന്നു. ഇത്തരം ചെടികൾ നടുന്നതുവഴി ആ പ്രദേശത്തുള്ള മണ്ണിലെ വിഷമയമുള്ള ലോഹങ്ങൾ നീക്കം ചെയ്യാം. മാത്രമല്ല, ഈ ലോഹങ്ങളെ വേർതിരിച്ചെടുക്കാനും സാധിക്കും. ഈ ലോഹങ്ങളെ ചെടികൾ വലിച്ചെടുക്കുന്നത് എളുപ്പമാക്കുന്നതിനായി മറ്റു ചില പദാർത്ഥങ്ങളും മണ്ണിൽ ചേർക്കാറുണ്ട്. പരിസ്ഥിതി സൗഹൃദഖനനങ്ങളിലും ഈ മാർഗ്ഗം ഉപയോഗിക്കാം.

ഇങ്ങനെ മാലിന്യം വലിച്ചെടുക്കുന്ന ചെടികളെ സംഭരിച്ചു അവയിൽ നിന്ന് ആ ലോഹങ്ങളെ വേർതിരിക്കുന്ന പ്രക്രിയയ്ക്ക് ഫൈറോഎക്‌സ്ട്രാക്ഷൻ എന്നാണ് പറയുന്നത്.

നിക്കൽ നീക്കാൻ

Rinorea Niccolifera
ഫിലിപ്പീൻസിലാണ് ലോകത്ത് ഏറ്റവും കൂടുതൽ നിക്കൽ ലോഹം ഖനനം ചെയ്യുന്നത്. നിക്കൽ പലതരത്തിലും വിഷമയമാണ്. ആറരക്കോടിവർഷം മുൻപ് ഒരു ചിഹ്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ അതിൽ ഉണ്ടായിരുന്ന നിക്കൽ മണ്ണിൽപരന്നത് വലിച്ചെടുത്ത് വിഷമയമായ ചെടികൾ ഭക്ഷിച്ചതിലൂടെയാണ് ജീവികളും ദിനോസറുകളും നശിച്ചതെന്ന് ഒരു സിദ്ധാന്തം പോലുമുണ്ട്.
ഫിലിപ്പീൻസിൽ പുതുതായി കണ്ടെത്തിയ ഒരു ചെടിയ്ക്ക്, മണ്ണിൽ നിന്ന് മറ്റു ചെടികൾ വലിച്ചെടുക്കുന്നതിന്റെ ആയിരം മടങ്ങ് നിക്കൽ ആഗീരണം ചെയ്യാൻ ശേഷിയുണ്ട്. അതിനാൽതന്നെ ആ ചെടിയ്ക്ക് റിനോറിയ നിക്കോളിഫെറ (Rinorea Niccolifera) എന്നാണ് പേര് നൽകിയിരിക്കുന്നത്.

Rinorea Bengalensis
എട്ടു മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെറു വൃക്ഷത്തിന്റെ അതേ ജനുസ്സിൽ പെട്ട ഒരു മരം നമ്മുടെ നാട്ടിൽ ഉണ്ട്. റിനോറിയ ബംഗാളിൻസി (Rinorea Bengalensis). ഈ ചെടിയ്ക്കും നിക്കൽ വലിച്ചെടുക്കാൻ ശേഷിയുണ്ട്.

ചെറുപുലിത്തെയ്യൻ
ചെറുപുലിത്തെയ്യൻ എന്ന ശലഭം മുട്ടയിടുന്നതായി കണ്ടെത്തിയീട്ടുള്ള ഏക സസ്യം റിനോറിയ ബംഗാളിൻസിസ് ആണ്. ഈ ചെടി ഇല്ലാതായാൽ അതോടൊപ്പം ചെറുപുലിത്തെയ്യൻ എന്ന ശലഭവും ഇല്ലാതാകുമെന്ന് അർത്ഥം. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയീട്ടുള്ള പൂമ്പാറ്റയാണ് ചെറുപുലിത്തെയ്യൻ.

  
Share it:

Plants

Post A Comment:

0 comments: