
പദാര്‍ത്ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്
രസതന്ത്രം. അതുപോലെ വിദ്യാര്‍ത്ഥികളുടെ ഗുണവും അവരുടെ പഠനനിലവാരവുമെല്ലാം മനസ്സിലാക്കി എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ അല്പം രസവും തന്ത്രവും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഒരു കയ്യെഴുത്തു പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പാണ് ഇതോടൊപ്പമുള്ളത്. ജി.വി.എച്ച്.എസ് എസ് ചോറ്റാനിക്കരയില്‍ നിന്നും കിരണ്‍ബേബി എന്ന അധ്യാപകനാണ് ഇത് മാത്സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. ശാസ്ത്രവിഭാഗം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ അംഗമായ പി.പി.ബെന്നി സാറാണ് ഈ പി.ഡി.എഫ് പുസ്തകത്തിന്റെ രചയിതാവ്. തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ 21 പേജുള്ള കയ്യെഴുത്ത് പ്രതിയിലുള്ളത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ ടിപ്സു് പരീക്ഷയ്ക്കു തയ്യാറെടുത്ത കുട്ടികള്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലിന് സഹായകമാകും. അതൊടൊപ്പം തന്നെ ഇതു വരെ
മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ഗണിതചോദ്യപേപ്പറുകളെല്ലാം സമാഹരിച്ചു കൊണ്ട് ജോണ്‍ സാര്‍ തയ്യാറാക്കിയ ഒരു സിപ്പ് ഫയലും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.
Click here to Download the Chemistry Notes
Prepared by P.P Benny
Click here to download the Mathematics Questions
Prepared by John. P. A
രാജേന്ദ്രന്‍ സാര്‍ തയ്യാറാക്കിയ സംസ്കൃതപേപ്പര്‍
0 Comments