പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളില്‍ മാത്രം കണ്ടുവരുന്ന മനോഹരമായ ചെറുപക്ഷിയാണ് നീലക്കുരുവി. അന്ഗാടിക്കുരുവിയുടെ വലുപ്പം,ശരീരത്തിന്റെ ഏറിയഭാഗവും നീലനിറം.ആണ്പക്ഷിയുടെ തൊണ്ടയും നെഞ്ചും ഓറഞ്ചു നിറമാണ്.പിടക്കു കഴുത്തിലെ ഓറഞ്ചു നിറം വളരെ കുറവായിരിക്കും. ഇവയുടെ ദേഹത്തിന്റെ അടിഭാഗത്ത് വെള്ള നിറമാണ്.
കറുപ്പ് നിറത്തില്‍ ചെറിയ കൊക്കാന് നീലക്കുരുവിക്കു. കൊക്കിനടിയില്‍ കുറ്റിരോമങ്ങള് ഉണ്ട്. ഇര കൊക്കില്‍നിന്നും വഴുതി പോകാതിരിക്കാന്‍ ഈ രോമങ്ങള്‍ സഹായിക്കുന്നു.
ഈറ്റയും കുരിഞ്ഞിയും ധാരാളമുള്ള പൊന്തക്കാടുകളില്‍ ആണ് നീലക്കുരുവിയെ കണ്ടുവരുന്നത്. മിക്കവാറും ചിലച്ചു കൊണ്ടായിരിക്കും ഇവയുടെ സന്ജരം. വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒരു കാട്ടുപക്ഷിയാണ് ഇത്.
--
എല്ലാ ഭാവുകങ്ങളും നേരുന്നു
1 Comments
കൊള്ളാം
ReplyDelete