പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പക്ഷികളില്‍ ഒന്നാണ് പോതക്കിളി(Broad-tailed Grassbird). കാണാന്‍ അത്ര സൗന്തര്യം ഇല്ലാത്ത ഇവ മലമ്ബ്രദേശങ്ങളില്‍ ആണ് ജീവിക്കുനത്. ചുറ്റുപാടുകളുമായി ചെര്‍ന്ന്നുപോകുന്ന നിറമാണ് ഇവക്കു. ഒരുപക്ഷെ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പക്ഷികളില്‍ ഈറ്റവും ഭംഗി കുറഞ്ഞ പക്ഷി ഇതുമാത്രമാവും.
പാറകളിലും മരങ്ങള്‍ നിറഞ്ഞ പുല്മെദുകലിലുമനു പൊതുവേ ഇവയെ കണ്ടുവരുന്നത്. നീളമുള്ള വാലും തടിച്ച കൊക്കും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ശരീരത്തിന് മുകള്‍ഭാഗം ഒരുതരം നരച്ച ചാരനിറമാണ്. വാലില്‍ വ്യക്തമല്ലാത്ത വരകള്‍ ഉണ്ടാകും. കൊക്കിന്റെ മുകള്‍ഭാഗം നരച്ച വെള്ള നിറവും കിഴ് ഭാഗം മങ്ങിയ കറുപ്പ് നിറവും ആണ്. നാട്ടു മൈനയെക്കാള്‍ വലുപ്പം കുറവാണു ഈ പക്ഷിക്ക്. എങ്കിലും നീണ്ട വലുള്ളതിനാല്‍ ഇവയ്ക്കു മൈനയോളം വലുപ്പം തോന്നിക്കാറുണ്ട്.
മിക്കവാറും ഇണകളോടോപ്പമാണ് പോതക്കിളിയുടെ സഞ്ചാരം . പഴങ്ങളും പ്രാണികളും മറ്റും ഭക്ഷിക്കുന്ന ഈ പക്ഷി കുടൊരുക്കുനത് വലിയ മരങ്ങളിലാണ്.
Reference: http://en.wikipedia.org/wiki/Broad-tailed_Grassbird
Subscribe to കിളിചെപ്പ് by Email
0 Comments