ഓണം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഉത്സവമാണ്. ഓണം വന്നു ചേര്‍ന്നതിന്റെ അടയാളമാണ് പുക്കാള്‍. പണ്ടുകാലത്ത് പുക്കളം ഒരുക്കുനത് പാടത്തും പറമ്പിലും തൊടികളിലും ഒക്കെ സുലഭമായിരുന്ന കണ്ണാന്തളിയും കദളിയും മുക്കുറ്റിയും തുമ്പയും തനി നടന്‍ പൂക്കളും കൊണ്ടായിരുന്നു. മാറി വന്ന ജീവിത സാഹചര്യവും ജനസംഘ്യ വര്‍ധനവും പരിസ്ഥിതി മലിനീകരണവും മുലം ഈ പൂക്കളൊക്കെ വെറും കേട്ടറിവുകള്‍ മാത്രമായി മാറി. അവയുടെ സ്ഥാനം നമ്മുക്ക് ഓണം ഉണ്ണാന്‍ അറിയും പച്ചക്കറിയും എത്തിക്കുന്ന അന്യ സംസ്ഥാനങ്ങളിലെ തന്നെ ജമന്തിയും വടമാള്ളിയും ഒക്കെ കയ്യടക്കി. ശേഷിക്കുന്ന സ്ഥാനം വര്നപ്പോടികള്‍ കൊണ്ട് കോടിയുടുത്ത കറിയുപ്പും അറക്കപൊടിയും ചകിരിചോറും വഴിമാറി. പൂവില്ലാതെ അങ്ങനെ പൂകാലം ഒരുക്കാന്‍ നമ്മള്‍ പഠിച്ചു.എങ്കിലും ഇന്നിയും മറിഞ്ഞിട്ടില്ലാത്ത നടന്‍ പൂക്കള്‍ ഏറെ ഉണ്ട് നമ്മുടെ നാട്ടില്‍....അവയെ പരിചയപ്പെടാം.
ആമ്പല്‍
Common Water Lily - Nymphaea pubescens
Family :- Nymphaeaceae
Common Water Lily - Nymphaea pubescens
Family :- Nymphaeaceae
'പൂകളുടെ റാണി' എന്ന് ആമ്പല്‍ പൂവിനെ വിളിക്കാം.മഴാക്കാലത്ത് നിറയുന്ന നമ്മുടെ നാട്ടിലെ മിക്ക കുളങ്ങളിലും തടാകങ്ങളിലും ഓണക്കാലത്ത് ധാരാളം ആമ്പല്‍ പൂക്കള്‍ ഉണ്ടാകും. വൈകുന്നേരം വിരിയുന്ന പൂക്കള്‍ പിറ്റേന്ന് ഉച്ചയോടെ വാടിത്തുടങ്ങും.ഈ പൂ ഒരു ഔഷധം കുടിയാണ്. പൂകള്‍ക്ക് മുതല്‍ വരെ വ്യാസം ഉണ്ടാകും.
ചുവന്ന ആമ്പല്‍
ആമ്ബലുകളില്‍ ഏറ്റവും ഭംഗിയേറിയതാണ് സിന്ദൂര നിറത്തിലുള്ള പൂകളോട് കുടിയ ഈ ആമ്പല്‍ . ഏറെ പ്രചാരമുള്ള ഉദ്യാന സസ്യമാണ് ഇത്. സാദാരണ ആമ്ബലിനെ അപേക്ഷിച്ച് ഇത് വളരെ കുറച്ചു സ്ടലങ്ങളിലെ കാണുന്നുള്ളൂ. കുളങ്ങളും തടാകങ്ങളും മറ്റും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്ന് ആബലുകളുടെ നിലനില്‍പ്പ് അപകടത്തിലാണ്.
തൊട്ടാവാടി
Touch-me-not-Mimosa pudica
Family :- Mimosaceae
Touch-me-not-Mimosa pudica
Family :- Mimosaceae
നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന സസ്യമാണ് തൊട്ടാവാടി. പൂകള്‍ക്ക് വരെ വ്യാസമുണ്ടാകും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് പൂകള്‍ ധാരാളമായി കാണപ്പെടുന്നത്. ഔഷധ സസ്യമാണ് തൊട്ടാവാടി. ഇലയും വേരുമാണ് പ്രധാനമായും ഔഷധ ആവശ്യത്തിനു ഉപയോഗിക്കുനത്.
മുക്കുറ്റി
Little Tree Plant - Biophytum sensitivum
Family :- Oxalidaceae
Little Tree Plant - Biophytum sensitivum
Family :- Oxalidaceae
ഒരു കുഞ്ഞുമരം പോലെ നില്‍ക്കുന്ന മുക്കുറ്റി ദശപുഷ്പങ്ങളില്‍ ഒന്നാണ്. കുഞ്ഞു മഞ്ഞ പൂക്കള്‍ നീണ്ട തണ്ടുകളുടെ അറ്റത് ഉയര്‍ന്നു നില്‍ക്കുന്നു.മഞ്ഞ പൂക്കള്‍ക്ക് നേര്‍ത്ത ഒരഞ്ചു നിറമുള്ളത് സുക്ഷിച്ചു നോക്കിയാല്‍ കാണാന്‍ കഴിയും.പൂകള്‍ക്ക് മില്ലിമീറ്റര്‍ വരെ വ്യാസം ഉണ്ടാകും.തണലും ഈര്‍പ്പവും ഉള്ള സ്ഥലങ്ങളിലാണ് മുക്കുറ്റി നന്നായി വളരുന്നത്. മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് കുടുതലായി കനപ്പെടര്. ഔഷധ സസ്യമായ മുക്കുറ്റി അതേപടി തന്നെ ഉപയോഗിക്കാം.
തെച്ചി/ചെത്തി
Jungle Flame - Ixora coccinea
Family :- Rubiaceae
Jungle Flame - Ixora coccinea
Family :- Rubiaceae
വിവിദ തരം തെചികള്‍ ഉടുഅനങ്ങളില്‍ നാട്ടു വളര്തരുന്ടെങ്ങിലും നടന്‍ തെച്ചി കട്ട് സസ്യമാണ്. ചെത്തിപൂവ് പൂജാപുഷ്പം ആണ്.ചെത്തിപൂവും വീറും ഔഷധമായി ഉപയോഗിക്കുന്നു. ജനുവരി ഡിസംബര്‍ മാസങ്ങളിലാണ് പ്രദാന പൂക്കാലം
0 Comments