Header Ads Widget

കുട്ടികളുടെ അവകാശങ്ങള്‍ - 1


ജോര്‍ജ്ജ് ബെര്‍ണാഡ് ഷായുടെ പ്രസിദ്ധമായ വാക്കുകള്‍ നിങ്ങള്‍ കേട്ടു കാണും "മനുഷ്യനെ ആപത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നത് എന്നെ സംബന്ധിച്ച് ഏക പ്രതീക്ഷ വിദ്യാഭ്യാസത്തിലൂടെയാണ് എന്നാണ്". ഒരു സംസ്കാരം എന്ന നിലയില്‍ അദ്ധ്യാപകര്‍ക്ക് നമ്മള്‍ ഇന്ത്യാക്കാര്‍ എപ്പോഴും അനുവദിച്ചിരിക്കുന്ന സ്ഥാനം സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടാണ്. ദൈവത്തിനടുത്ത സ്ഥാനം. അങ്ങനെയല്ലേ
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അദ്ധ്യാപകന്‍ വഹിക്കുന്നത് നിര്‍ണ്ണായക പങ്കാണ്. ഒരു നല്ല അദ്ധ്യാപകന്‍ യുവ വിദ്യാര്‍ത്ഥികളുടെ മനസ്സുകളില്‍ മഹത്വപൂര്‍ണ്ണമായതും ധാര്‍മ്മികവുമായ സ്ഥാനമാണ് വഹിക്കുന്നത്. രക്ഷകര്‍ത്താക്കള്‍ കഴിഞ്ഞാല്‍ അദ്ധ്യാപകനാകുന്നു ഒരു കുട്ടിയെ ഏറ്റവും സ്വാധീനിക്കുന്നതും വ്യക്തിത്വം രുപപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കുന്നതും.
എല്ലാ സമൂഹത്തിലെയും കുട്ടികള്‍ അധിക്ഷേപത്തെയും അക്രമത്തെയും ചൂഷണത്തെയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. നിങ്ങള്‍ നിങ്ങളുടെ മാത്രം ചുറ്റില്‍ ശ്രദ്ധിച്ചാലും നിങ്ങള്‍ക്കത് കാണാന്‍ കഴിയും. ചെറിയ കുട്ടികള്‍ തൊഴിലില്‍ ഏര്‍‍പ്പെട്ടിരിക്കുന്നത്, പാഠശാലയില്‍ നിന്ന് ലഭിക്കേണ്ട വിദ്യാഭ്യാസം നഷ്ടപ്പെടുന്നത്, രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അടിക്കുന്നത്, ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ കുട്ടികളെ അടിക്കുന്നത്, ജാതിമത വിവേചനം..............
1. കുട്ടികളുടെ അവകാശങ്ങള്‍ ധാരണ
1.1 ആരാണ് ഒരു ‘കുട്ടി’ ?
അന്താരാഷ്ട്ര നിയമ പ്രകാരം ഒരു കുട്ടി എന്നര്‍ത്ഥമാക്കുന്നത് 18 വയസ്സിന് താഴെയുള്ള എല്ലാ മനുഷ്യരും എന്നാണ്. ഇതാണ് കുട്ടി എന്നതിന് പൊതുവെ സ്വീകാര്യമായ നിര്‍വ്വചനം. ഇത് ഉരുത്തിരിഞ്ഞ് വന്നത് യുണൈറ്റഡ് നേഷന്‍സിന്‍റെ കുട്ടികളുടെ അവകാശങ്ങള്‍ (യു.എന്‍.സി.ആര്‍.സി) എന്ന വിഷയത്തെ സംബന്ധിച്ച സമ്മേളനത്തിലാണ്. ഇതിന് എല്ലാ രാജ്യങ്ങളും അംഗീകാരം നല്‍കിയിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ളവരെ ഇന്ത്യയില്‍ എപ്പോഴും കണക്കാക്കുന്നത് വേറിട്ടു നിലനില്‍ക്കുന്ന നിയമ വിഭാഗമായാണ്. കൃത്യമായിപ്പറഞ്ഞാല്‍ 18 വയസ്സ് പൂര്‍ത്തിയായാലേ വോട്ട് ചെയ്യുന്നതിനോ, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനോ നിയമ ഉടമ്പടി ഒപ്പ് വയ്ക്കുന്നതിനോ കഴിയുകയുള്ളൂ. 1929 –ലെ ശൈശവ വിവാഹം തടയല്‍ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെയും 21 വയസ്സിന് താഴെയുള്ള ആണ്‍കുട്ടിയുടെയും വിവാഹം തടയപ്പെട്ടിട്ടുണ്ട്. കൂടാതെ 1992 –ലെ യു.എന്‍.സി.ആര്‍.സി അംഗീകാരത്തിന് ശേഷം ഇന്ത്യയില്‍ ജുവനൈല്‍ നിയമത്തില്‍ മാറ്റം വരുത്തി. ശ്രദ്ധയും സംരക്ഷണവും അത്യാവശ്യമുള്ള 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും അത് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉറപ്പാക്കുന്നതിന് അവകാശപ്പെടുത്തിയിരിക്കുന്നു.
എങ്ങനെയായിരുന്നാലും ഇവിടെ കുട്ടി എന്നതിന് വിവിധ തരത്തില്‍ നിര്‍വചിക്കുന്ന മറ്റ് നിയമങ്ങള്‍ ഉണ്ട്. അതിനെല്ലാം യു.എന്‍.സി.ആര്‍.സി അനുയോജ്യത അംഗീകാരം ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ പ്രായത്തിന്‍റെ നിയമപരമായ പക്വത പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉം ആണ്.
ഇതിന്‍റെ അര്‍ത്ഥം നിങ്ങളുടെ വില്ലേജ്/ഠൌണ്‍/സിറ്റിയിലുള്ള 18 വയസ്സിന് താഴെയുള്ള എല്ലാവരെയും കുട്ടികളായി കരുതണമെന്നും നിങ്ങളുടെ സഹായവും പിന്‍തുണയും അവര്‍ക്ക് ആവശ്യവുമാണെന്നാണ്.
ഒരാളെ ഒരു കുട്ടിയാക്കുന്നത് അയാളുടെ പ്രായമാണ്. 18 വയസ്സിന് താഴെയുള്ള ഒരാള്‍ വിവാഹം കഴിഞ്ഞ് അവനോ/അവള്‍ക്കോ സ്വന്തം കുട്ടികള്‍ ഉണ്ടെങ്കില്‍ പോലും അന്താരാഷ്ട്ര നിലവാര പ്രകാരം അവനെയോ/അവളെയോ ഒരു കുട്ടിയായി മാത്രമേ കരുതാന്‍ കഴിയുകയുള്ളൂ.
പ്രധാന സവിശേഷതകള്‍
  • 18 വയസ്സിന് താഴെയുള്ള എല്ലാ ആള്‍ക്കാരും കുട്ടികളാണ്.
  • എല്ലാ മനുഷ്യരും കടന്ന് പോകുന്ന അവസ്ഥയാണ് കുട്ടിക്കാലം.
  • കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടായിരിക്കും.
  • അപമാനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും എല്ലാ കുട്ടികളും സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയുണ്ട്.

കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളത് എന്തുകൊണ്ട് ?
  • കുട്ടികള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ യുവാക്കളെക്കാള്‍ എളുപ്പത്തില്‍ കുഴപ്പത്തില്‍ ചെന്ന് ചാടുന്നവരാണ്.
  • അതുകൊണ്ട് ഭരിക്കുന്നവരുടെയും സമൂഹത്തിന്‍റെയും നടപടികളും ഉദാസീനതയും ഏറ്റവും ബാധിക്കുന്നത് മറ്റ് പ്രായക്കാരെക്കാള്‍ ഇവരെയാണ്.
  • നമ്മുടെയും ഭൂരിഭാഗം സമൂഹത്തിന്‍റെയും അഭിപ്രായങ്ങള്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നത് കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ മാത്രം സ്വത്താണെന്നും അല്ലെങ്കില്‍ യുവാക്കളായിമാറുന്ന അവസ്ഥയില്‍ സമൂഹത്തിന് വേണ്ടി അവര്‍ ഒന്നും സംഭാവന ചെയ്യാന്‍ പ്രാപ്തിയായിട്ടില്ല എന്നുമാണ്.
  • സ്വന്തമായി ഒരു മനസ്സുള്ള, ആശയം പ്രകടിപ്പിക്കുന്ന, ഒരു തീരുമാനം എടുക്കാന്‍ കഴിവുള്ള, എതെങ്കിലും തിരഞ്ഞെടുക്കാനുള്ള കഴിവുള്ള ജനതയായി കുട്ടികള്‍ കാണപ്പെടുന്നില്ല.
  • ചെറുപ്പക്കാരാല്‍ നിയന്ത്രിക്കപ്പെടുന്നതിന് പകരം അവരുടെ ജീവിതം ചെറുപ്പക്കാര്‍ തന്നെ തീരുമാനിക്കണം.
  • കുട്ടികള്‍ക്ക് ഇഷ്ടങ്ങളില്ല, രാഷ്ട്രീയ സ്വാധീനമില്ല, സാന്പത്തിക ശക്തിയില്ല. ചിലപ്പോള്‍ അവരുടെ ശബ്ദങ്ങള്‍ ആരും കേള്‍ക്കുന്നുമില്ല.
  • പ്രത്യേകിച്ച് കുട്ടികള്‍ ചൂഷണത്തിനും അപമാനത്തിനും എളുപ്പത്തില്‍ വിധേയരാകുന്നു.
1.2. കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ?
18 വയസ്സിന് താഴെയുള്ള എല്ലാ ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്ന നിയമം മാന്യതകളും അവകാശങ്ങളും ഉറപ്പാക്കി അധികാരപ്പെടുത്തിയിരിക്കുന്നു. അതിനെല്ലാം അന്താരാഷ്ട്ര നിയമ സംരക്ഷണ സ്ഥാപനങ്ങള്‍ ഔപചാരികമായ അംഗീകാരം നല്‍കിയിട്ടുണ്ട്.
എല്ലാ കുട്ടികള്‍ക്കും തീര്‍ച്ചയായ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നു. അതെല്ലാം പ്രത്യേകിച്ച് അവര്‍ക്ക് വേണ്ടിയാണ് ഉള്‍‍‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍‍‍പ്പെടുന്നത് :
  • 6-14 വയസ്സ് പ്രായക്കാരായ കുട്ടികള്‍ക്ക് സൌജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21 എ )
  • 14 വയസ്സ് വരെ ആപല്‍ക്കരമായ തൊഴിലുകളില്‍ ഏര്‍‍‍പ്പെടുന്നതില്‍നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 24 )
  • സാമ്പത്തിക ആവശ്യത്തിനായി പ്രായത്തിനും ശക്തിക്കും നിരക്കാത്ത തൊഴിലുകളില്‍ ചീത്ത പറഞ്ഞും ബലം പ്രയോഗിച്ചും ഉപയോഗിക്കുന്നതില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 39(ഇ) )
  • തുല്യ അവസരങ്ങള്‍ക്കു ത്രാണിയുള്ള വിധം പുരോഗതിയുണ്ടാക്കാന്‍ സൌകര്യങ്ങളും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള സ്ഥിതിയും കുട്ടിക്കാലത്തെയും ചെറുപ്പത്തിലെയും ചൂഷണത്തില്‍ നിന്നും സദാചാരങ്ങളുടെയും ഉപകരണങ്ങളുടെയും കയ്യൊഴിയലില്‍ നിന്നും സംരക്ഷണത്തിനുള്ള ഉറപ്പിനും അവകാശം (ആര്‍ട്ടിക്കിള്‍ 39(എഫ്) )
ഇതിനോടൊപ്പം അവര്‍ക്ക് മറ്റ് യുവാക്കളെയും യുവതികളെയും പോലെ ഇന്ത്യന്‍ പൗരന്‍റെ തുല്യാവകാശങ്ങളുമുണ്ട്.
  • സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14 )
  • വിവേചനത്തിനെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 15 )
  • സ്വയം സ്വാതന്ത്ര്യവും നിയമപരിരക്ഷയും കിട്ടുവാനുമുള്ള അവകാശം
  • വില്പനയില്‍ നിന്നും നിര്‍ബന്ധിത തൊഴിലുകളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 23 )
  • സാമൂഹ്യ അനീതികളില്‍ നിന്നും എല്ലാ ചൂഷണത്തില്‍ നിന്നും പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 46 )

സംസ്ഥാനം ഉറപ്പാക്കേണ്ട കാര്യങ്ങള്‍

  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നിബന്ധനകള്‍ ഉണ്ടാക്കണം (ആര്‍ട്ടിക്കിള്‍ 15 (3)).
  • ന്യൂനപക്ഷത്തിന്‍റെ താല്‍പര്യം സംരക്ഷിക്കുക (ആര്‍ട്ടിക്കിള്‍ 29).
  • വിദ്യാഭ്യാസ കാ4ര്യങ്ങളില്‍ താല്പര്യമുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുക ( ആര്‍ട്ടിക്കിള്‍ 46).
  • ജനങ്ങളുടെ പോഷകാഹാരത്തിന്‍റെയും ജീവിത സാഹചര്യത്തിന്‍റെയും അളവ് ഉയര്‍ത്തലും പൊതുജനാരോഗ്യത്തിന്‍റെ പുരോഗതിയും(ആര്‍ട്ടിക്കിള്‍ 47 )
ഭരണഘടനയ്ക്ക് പുറമെ മറ്റു പല നിയമങ്ങളും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇവിടെയുണ്ട്. ഉത്തരവാദപ്പെട്ട അദ്ധ്യാപകരും പൗരന്‍മാരും എന്ന നിലയില്‍ ഒരു ഉപദേശമുണ്ട്. നിങ്ങള്‍ അവരെ കുറിച്ചും അവരുടെ പ്രാധാന്യത്തെകുറിച്ചും അറിഞ്ഞിരിക്കണം. ഈ ചെറു പുസ്തകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിവരിച്ചിട്ടുണ്ട്.
കുട്ടികളുടെ അവകാശം സംബന്ധിച്ച യുണൈറ്റഡ് നേഷന്‍സ് സമ്മേളനം
ലോകസമ്മതമായി സി.ആര്‍.സി എന്ന് പരാമര്‍ശിക്കുന്ന കുട്ടികളുടെ അവകാശം സംബന്ധിച്ച യുണൈറ്റഡ് നേഷന്‍സ് സമ്മേളനമാണ് കുട്ടികള്‍ക്കായുള്ള നിയമങ്ങളില്‍ എറ്റവും അര്‍ത്ഥപൂര്‍ണ്ണമായത്. ഇതോടൊപ്പം ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും കുട്ടികള്‍ക്ക് ഉറപ്പായും ലഭിക്കേണ്ട അവകാശങ്ങളും നിര്‍ണ്ണയിച്ചിട്ടുണ്ട്.
കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യു.എന്‍. സമ്മേളനം എന്നാല്‍ എന്ത് ?
പ്രായ പരിഗണനയില്ലാതെ കുട്ടികള്‍ ഉള്‍‍‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ സ്വന്തമാണ്. എങ്ങനെയായിരുന്നാലും അവരുടെ പ്രത്യേക അവസ്ഥ കാരണം, എന്തിനും കുട്ടികള്‍ക്ക് ചെറുപ്പക്കാരുടെ കൂടുതല്‍ സംരക്ഷണവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ആവശ്യമുണ്ട്. കുട്ടികള്‍ മാത്രം സ്വന്തമായുള്ള ചില പ്രത്യേക അവകാശങ്ങളുമുണ്ട്. ഇതിനെയെല്ലാമാണ് കുട്ടികളുടെ അവകാശങ്ങള്‍ എന്നു പറയുന്നത്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യു.എന്‍. സമ്മേളനത്തിലാണ് (സി.ആര്‍.സി) ഇതെല്ലാം രൂപം കൊണ്ടത്.
കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യു.എന്‍. സമ്മേളനത്തിന്‍റെ (സി.ആര്‍.സി) പ്രധാനമായി എടുത്തുകാട്ടുന്നവ.
  • കുട്ടികള്‍ വിവാഹം കഴിഞ്ഞവരാണെങ്കിലും നേരത്തെ തന്നെ അവര്‍ക്ക് സ്വന്തം കുട്ടികള്‍ ഉണ്ടെങ്കിലും 18 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമാക്കി ബാധകമാക്കിയിരിക്കുന്നു.
  • സമ്മേളനത്തെ നയിച്ചത് കുട്ടിയുടെ നല്ല ഇഷ്ടം, വിവേചനമില്ലായ്മ, കുട്ടിയുടെ അഭിപ്രായങ്ങളോടുള്ള ആദരവ് എന്നീ തത്വങ്ങളാണ്.
  • അതില്‍ പ്രത്യേക പ്രാധാന്യം നല്‍കിയത് കുടുംബത്തിന്‍റെ മാഹാത്മ്യവും കുട്ടികളുടെ ആരോഗ്യമുള്ള വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന ചുറ്റുപാടിന്‍റെ ആവശ്യകതയുമാണ്.
  • അതില്‍ കുട്ടികളെ ബഹുമാനിക്കുന്നതും അവര്‍ക്ക് സമൂഹത്തില്‍ ന്യായമായതും നിഷ്പക്ഷമായ പങ്ക് ലഭ്യമാക്കുന്നതും ഭരണാധികാരികളുടെ കര്‍ത്തവ്യമാക്കുന്നു.
  • അത് പൌരനെ സംബന്ധിച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ നാല് തരത്തിലുള്ള ശ്രദ്ധ തുറന്നിടുന്നു.
  • അതിജീവനം
  • സംരക്ഷണം
  • പുരോഗമനം
  • പങ്കാളിത്തം
അതിജീവനത്തിനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നത്
  • ജീവിക്കാനുള്ള അവകാശം
  • എത്താവുന്ന എറ്റവും കുടിയ ആരോഗ്യനിലവാരം
  • പോഷകങ്ങള്‍
  • മതിയായ ജീവിത സാഹചര്യം
  • ഒരു പേരും പൌരത്വവും
പുരോഗമന അവകാശത്തില്‍ ഉള്‍‍‍പ്പെടുന്നത്
  • വിദ്യാഭ്യാസത്തിനുള്ള അവകാശം
  • ശൈശവാരംഭത്തില്‍തന്നെ ശ്രദ്ധയ്ക്കും വികാസത്തിനും പിന്‍തുണ
  • സാമൂഹ്യ സുരക്ഷിതത്വം
  • ഒഴിവു സമയത്തിനും വിനോദത്തിനും സാസ്കാരിക പ്രവര്‍ത്തനത്തിനുമുള്ള അവകാശം
സംരക്ഷണത്തിനുള്ള അവകാശത്തില്‍ ഉള്‍‍‍‍പ്പെടുന്നത്
എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യം
  • ചൂഷണത്തില്‍ നിന്നും
  • അധിക്ഷേപത്തില്‍ നിന്നും
  • നിര്‍ദ്ദയമായ അല്ലെങ്കില്‍ തരം താണ സ്വീകരണത്തില്‍ നിന്നും
  • അവഗണന
  • പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക സംരക്ഷണം, അതായത് അത്യാഹിതം, ആയുധ സംഘര്‍ഷം, ബലഹീന അവസരം തുടങ്ങിയ അവസ്ഥകളില്‍
പങ്കാളിത്തത്തിനുള്ള അവകാശത്തില്‍ ഉള്‍‍‍‍പ്പെടുന്നത്
  • കുട്ടികളൂടെ വീക്ഷണങ്ങളെ ബഹുമാനിക്കുക
  • അഭിപ്രായ സ്വാതന്ത്ര്യം
  • അനുയോജ്യമായ വിവരങ്ങളിലേക്കുള്ള വഴി
  • ചിന്തയ്ക്കും മനസ്സാക്ഷിയ്ക്കും മതത്തിനുമുള്ള സ്വാതന്ത്ര്യം
എല്ലാ അവകാശങ്ങളും പരസ്പരം ആശ്രയിച്ചിരിക്കുന്നു, അവയെ വിഭജിക്കാനും കഴിയുകയില്ല.
എന്നാലും അവയുടെ സ്വഭാവം അനുസരിച്ചാണ് എല്ലാ അവകാശങ്ങളെയും ഭാഗിച്ചിരിക്കുന്നത്.
  • ഉടനെ സംഭവിക്കുന്ന അവകാശങ്ങള്‍ (സാധാരണവും രാഷ്ട്രീയവുമായ അവകാശങ്ങള്‍) ഇതി ഉള്‍‍‍പ്പെടുന്നവ വിവേചനം, ശിക്ഷ, ക്രിമിനല്‍ കേസുകളില്‍ ന്യായമായ വിചാരണയ്ക്കുള്ള അവകാശം, ജുവനൈല്‍ നീതിക്ക് പ്രത്യേക സംവിധാനം, ജീവിക്കാനുള്ള അവകാശം, പൌരത്വത്തിനുള്ള അവകാശം, കുടുംബത്തിന്‍റെ പുനരേകീകരണത്തിനുള്ള അവകാശം എന്നിവയാണ്. ഭൂരിഭാഗം അവകാശങ്ങളും ഉടനെ സംഭവിക്കുന്ന വിഭാഗത്തിലാണ് ഉള്‍‍‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പെട്ടെന്നുള്ള ശ്രദ്ധയുടെയും ഇടപെടലിന്‍റെയും ആവശ്യകത വരുന്നു.
  • പുരോഗമനോന്മുഖമായ അവകാശങ്ങള്‍ (സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശങ്ങള്‍). ആരോഗ്യവും വിദ്യാഭ്യാസവും ഒന്നാമത്തെ വിഭാഗത്തില്‍‍‍പ്പെടാത്ത മറ്റ് അവകാശങ്ങളും ഇതില്‍‍പെടുന്നു.
അതെല്ലാം അംഗീകരിച്ചിട്ടുണ്ട്. സി.ആര്‍.സി ആര്‍ട്ടിക്കിള്‍ 4 പ്രകാരം അതില്‍ പ്രതിബാധിക്കുന്നത്
“സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശങ്ങള്‍ സംബന്ധിച്ച്, സംസ്ഥാനത്തെ പാര്‍ട്ടികള്‍ അവരുടെ കയ്യിലുള്ള വിഭവങ്ങളുടെ മുഴുവനും മാനദണ്ഡങ്ങള്‍ക്കായി കൈയ്യേല്‍ക്കും, എവിടെയെങ്കിലും ആവശ്യമാണെങ്കില്‍ അന്താരാഷ്ട്ര ചട്ടക്കൂടിനകത്ത് നിന്നും അത് ചെയ്യും.“
ഈ പുസ്തകത്തില്‍ നമ്മള്‍ പ്രധാനമായി കൈകാര്യം ചെയ്യുന്നത് കുട്ടികളുടെ സംരക്ഷണത്തിലുള്ള അവകാശവും അത് അവര്‍ക്ക് ഉറപ്പാക്കുന്നതില്‍ അദ്ധ്യാപകരുടെയും സ്കൂളുകളുടെയും പങ്കുമാണ്.
ശ്രദ്ധിക്കുക : കുട്ടികള്‍ വളര്‍ന്ന് പ്രായമാകുന്പോള്‍, അവര്‍ പലതരത്തിലുള്ള കഴിവുകളും പല നിലവാരത്തിലുള്ള പക്വതയും ആര്‍ജ്ജിക്കും. അവര്‍ക്ക് 15 അല്ലെങ്കില്‍ 16 വയസ്സാകുമ്പോള്‍ സംരക്ഷണം ആവശ്യമില്ല എന്ന് അര്‍ത്ഥമാക്കുന്നില്ല. ഉദാഹരണത്തിന് നമ്മുടെ രാജ്യത്തെ കുട്ടികള്‍ 18 വയസ്സാകുമ്പോള്‍ തന്നെ വിവാഹം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ സമൂഹം അവരെ പക്വതയുള്ളവരായി കണക്കാക്കുന്നത് കാരണം കുറഞ്ഞ സംരക്ഷണം പോലും ലഭിക്കുന്നില്ല. അവര്‍ക്ക് ഏറ്റവും നല്ല സംരക്ഷണവും അവസരങ്ങളും ജീവിതത്തിലെ യൌവനാവസ്ഥയിലേക്കുള്ള യാത്രയില്‍ നല്ല തുടക്കവും ഉറപ്പാക്കുന്നതിന് സഹായവും ലഭിക്കണം.

Post a Comment

0 Comments