ആര്‍ക്കാണ് പരീക്ഷയെ പേടി? കൂട്ടുകാരേ, മിടുമിടുക്കരേ! നിങ്ങള്‍ക്ക് പേടിയുണ്ടോ? ഇല്ല അല്ലേ. പരീക്ഷയെ പണ്ടത്തെ കുട്ടികള്‍ പേടിച്ചിരുന്നു. ഇന്നത്തെ മിടുക്കര്‍ക്ക് പേടിയേ ഇല്ല. നിങ്ങള്‍ക്കുമില്ല എന്ന് മാമനറിയാം. പരീക്ഷ പാവം. നിങ്ങളെ സഹായിക്കാനാണ് പരീക്ഷ. നിങ്ങളുടെ കഴിവുകളെ, ശേഷികളെ അളക്കുന്ന കളിയാണത്. അതിനാല്‍, ചിരിച്ചുകൊണ്ട് പരീക്ഷയെ നേരിടുക. നേരിടാന്‍ ഇപ്പോഴേ തയാറെടുക്കുക.
എങ്ങനെ? ഇനിയുള്ള ദിവസങ്ങള്‍ ശരിയായി ഉപയോഗിക്കുക, പഠനത്തിന് ഒരു ടൈം ടേബ്ള്‍ ഉണ്ടാക്കുക, ഓരോ വിഷയത്തിനും ദിവസങ്ങള്‍ നല്‍കണം. വീതംവെച്ച് നല്‍കണം. എല്ലാം പഠിക്കണം. അങ്ങനെ തയാറെടുക്കണം.
പഠിച്ചാല്‍ മാത്രം പോരാ, പരീക്ഷയില്‍ വരാന്‍പോകുന്ന ചോദ്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തണം. എന്താണതിന് വഴി? അനേകം പരീക്ഷകള്‍ എഴുതുക. മോഡല്‍ ടെസ്റ്റുകള്‍ എഴുതുക, മോഡല്‍ ചോദ്യങ്ങള്‍ ശേഖരിച്ച് ഉത്തരങ്ങള്‍ എഴുതി പരിശീലിക്കുക. ഓരോ പാഠത്തില്‍നിന്ന് വരാവുന്ന എല്ലാത്തരം ചോദ്യങ്ങളുമായി അങ്ങനെ പരിചയമായാല്‍ പിന്നെ പരീക്ഷയെ പേടിക്കണോ? വേണ്ടേ വേണ്ട.
അങ്ങനെ തയാറായാല്‍ പിന്നെ നന്നായി ചിരിക്കുക. മൂളിപ്പാട്ടും പാടാം. നല്ല ധൈര്യത്തോടെ പരീക്ഷയെ നേരിടാം, പ്രാര്‍ഥിക്കാം. അങ്ങനെ ആത്മവിശ്വാസം വളര്‍ത്താം. എന്‍െറ പുന്നാരപരീക്ഷ, ഒന്നു വേഗം വായോ എന്ന് പറഞ്ഞ് നന്നായി ചിരിച്ചുകിടന്നുറങ്ങണം. പരീക്ഷ തുടങ്ങുന്ന അന്ന് നേരത്തേ എഴുന്നേറ്റ് തയാറാകണം. പേനയും മറ്റും മറക്കാതെ എടുക്കണം. പരീക്ഷാഹാളിലിരുന്നും ഒരു നിമിഷം പ്രാര്‍ഥിക്കണം. ചോദ്യപേപ്പര്‍ കിട്ടിയാല്‍ ശാന്തമായി വായിക്കണം. സമാധാനമായി ചിന്തിക്കണം. അറിയാവുന്ന ഉത്തരങ്ങള്‍ എഴുതണം. പിന്നെ അറിയാന്‍ വയ്യാത്തത് ആലോചിച്ച് ശരിയുത്തരം കണ്ടെത്തി എഴുതണം. ഇങ്ങനെ എല്ലാ പരീക്ഷകളും എഴുതണം. എങ്കില്‍ നല്ല വിജയം ഉറപ്പ്.
കൂട്ടുകാരേ, കുന്നിമണികളേ, ഇപ്പോഴത്തെ പരീക്ഷയൊന്നും വലിയ പരീക്ഷയല്ല. ഇതിലും വലിയ പരീക്ഷകള്‍ ഭാവിയില്‍ നിങ്ങള്‍ എഴുതും. അതിനുള്ള പരിശീലനം മാത്രമാണ് ഈ പരീക്ഷ. നിങ്ങള്‍ മിടുക്കര്‍. ഈ കൊച്ചുപരീക്ഷകളെ ചിരിച്ചുകൊണ്ട് നേരിടുക.
Subscribe to കിളിച്ചെപ്പ് by Email

എല്ലാവര്‍ക്കും വിജയാശംസകള്‍!
Subscribe to കിളിച്ചെപ്പ് by Email
0 Comments