നാലാം ക്ളാസിലെ പ്രതിഭാധനരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് എല്‍.എസ്.എസ്. ലോവര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ എന്നതാണ് എല്‍.എസ്.എസിന്‍െറ പൂര്‍ണ രൂപം. ഈ വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷ ഫെബ്രുവരി 22നാണ് നടക്കുക. എല്‍.എസ്.എസിനെ അടുത്തറിയാനും പരീക്ഷ എഴുതുന്ന കൂട്ടുകാര്‍ക്ക് പരിശീലനം നല്‍കാനുമുള്ള വിഭവമാണ് ഈ ലക്കം വെളിച്ചത്തില്‍...
വിലയിരുത്തല്‍
ഒന്നാം ക്ളാസ് മുതല്‍ നാലാം ക്ളാസ് വരെയുള്ള പഠനത്തിനിടയില്‍ കുട്ടികള്‍ ആര്‍ജിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍.എസ്.എസ് പരീക്ഷ നടക്കുക. മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികളെ വിലയിരുത്തുക. വിഭാഗം എയില്‍ പ്രവര്‍ത്തനാധിഷ്ഠിത വിലയിരുത്തലും ബിയില്‍ വസ്തുനിഷ്ഠ വിലയിരുത്തലും സിയില്‍ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും നടക്കും.

പ്രവര്‍ത്തനാധിഷ്ഠിത വിലയിരുത്തല്‍ (എ വിഭാഗം)
ഭാഷ, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുക. ചോദ്യങ്ങള്‍ സ്വയം വായിച്ച് ഉത്തരം എഴുതേണ്ട രീതിയിലാണ്. പ്രത്യേകം ഉത്തരക്കടലാസില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉത്തരങ്ങള്‍ എഴുതി പരീക്ഷാ ചുമതലയുള്ള അധ്യാപകന് കൈമാറണം. പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ ആ സമയം നല്‍കും.

വസ്തുനിഷ്ഠ ചോദ്യങ്ങള്‍ (ബി വിഭാഗം)
ഒരു മണിക്കൂറാണ് ഈ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സമയം. ഒരു ചോദ്യത്തിന് നാല് ഉത്തരങ്ങള്‍ തന്നിട്ടുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഇവയില്‍ വരുക. ഭാഷ, ഗണിതം, പരിസര പഠനം എന്നിവയിലെ പുതിയതും പഴയതുമായ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണം. ഉത്തരമെഴുതേണ്ടത് തന്നിട്ടുള്ള ടെസ്റ്റ്ബുക്ലെറ്റില്‍തന്നെയാണ്. ‘വെളിച്ച’ത്തിന്‍െറ മുന്‍ലക്കങ്ങള്‍ തേടിപ്പിടിച്ച് പരന്ന വായന നടത്തുന്നത് ഈ വിഭാഗത്തില്‍ കൂടുതല്‍ മാര്‍ക്കുകള്‍ സ്വന്തമാക്കാന്‍ സഹായിക്കും.

പോര്‍ട്ട്ഫോളിയോ (സി വിഭാഗം)
പഠനപ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ തയാറാക്കിയ മികച്ച പഠനോല്‍പന്നങ്ങള്‍ ചേര്‍ത്തുവെച്ച ഫയലാണ് പോര്‍ട്ട്ഫോളിയോ. ഇതില്‍ ഭാഷ, ഗണിതം, പരിസരപഠനം എന്നിവയിലെ ഉല്‍പന്നങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെട്ടിരിക്കണം. ഉള്ളടക്കം, പ്രവര്‍ത്തന മികവ്, തനിമ, നിലവാരം, കുട്ടിയുടെ ഇടപെടല്‍, പ്രവര്‍ത്തനം സംബന്ധിച്ച അറിവ് എന്നിവ നോക്കിയാണ് പോര്‍ട്ട്ഫോളിയോ വിലയിരുത്തുക. പോര്‍ട്ട്ഫോളിയോയെ അടിസ്ഥാനമാക്കി കുട്ടികളുമായി അഭിമുഖം നടത്തും. ഈ അഭിമുഖത്തിലൂടെ കുട്ടിയെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും അധ്യാപകന് കൃത്യമായ വിവരം കണ്ടെത്താന്‍ കഴിയും.

സമയക്രമം
രാവിലെ 10 മണി മുതല്‍ 12 വരെയാണ് എ വിഭാഗത്തിന്‍െറ മൂല്യനിര്‍ണയം നടത്തുക. തുടര്‍ന്ന് 12 മുതല്‍ ഒന്നു വരെയുള്ള ഒരു മണിക്കൂര്‍ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുമായുള്ള പരീക്ഷ നടക്കും. ആകെ 15 ചോദ്യങ്ങളാണ് ഈ വിഭാഗത്തില്‍നിന്ന് ഉണ്ടാവുക. എല്ലാ ചോദ്യങ്ങള്‍ക്കും രണ്ട് മാര്‍ക്ക് എന്ന വിധത്തില്‍ ആകെ 30 മാര്‍ക്ക്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ പോര്‍ട്ട്ഫോളിയോ വിലയിരുത്തലും അഭിമുഖവും നടക്കും.
ഭാഷ
മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതിനുശേഷമുള്ള ആദ്യ എല്‍.എസ്.എസ് പരീക്ഷയാണ് ഇത്തവണ നടക്കുന്നത്. അതിനാല്‍, ചോദ്യങ്ങള്‍ ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നത് നന്നായിരിക്കും. ചോദ്യങ്ങള്‍ എന്തുതന്നെയായാലും പത്രവാര്‍ത്ത, ലഘുകുറിപ്പ്, അടിക്കുറിപ്പ്, നോട്ടീസ്, വര്‍ണന, കവിത, കത്ത്, ഡയറി, ആത്മകഥ, നിവേദനം, വിവരണം, സംഭാഷണം, യാത്രാവിവരണം, ജീവചരിത്രക്കുറിപ്പ്, കഥ, കവിത എന്നീ ശേഷീമേഖലകളില്‍നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.

പരിസരപഠനം
ശാസ്ത്രസംബന്ധിയും ജീവിതഗന്ധിയുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിസരപഠനം പരീക്ഷ നടക്കുക. നിരീക്ഷണം, വര്‍ഗീകരണം, യാത്രാക്കുറിപ്പ്, പ്രോജക്ട്, അറിവിന്‍െറ പ്രയോഗം, അപഗ്രഥിച്ച് നിഗമനത്തിലെത്തല്‍ എന്നീ ശേഷീമേഖലകളെ ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യങ്ങള്‍ എല്‍.എസ്.എസിനു പ്രതീക്ഷിക്കാം.

ഗണിതം
സാധാരണ എല്‍.എസ്.എസ് പരീക്ഷയില്‍ കുഴക്കുന്ന ചോദ്യങ്ങളാണ് ഗണിതത്തില്‍നിന്ന് പൊതുവെ ചോദിക്കുക. എന്നാല്‍, ചോദ്യങ്ങള്‍ കൃത്യമായി വായിച്ച് മനസ്സിലാക്കിയാല്‍ ഉത്തരമെഴുതല്‍ എളുപ്പമാകും. സംഖ്യാബോധം, സങ്കലനം, ഹരണം, ഭിന്നസംഖ്യ, സമയവും ദൂരവും, വ്യവകലനം, ഗുണനം, യുക്തിസമര്‍ത്ഥനം, അളവുകള്‍, സമയം, രൂപങ്ങള്‍, പ്രായോഗിക പ്രശ്നങ്ങള്‍ എന്നീ ശേഷീമേഖലകളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ ചെയ്ത് പരിശീലിച്ച് പരീക്ഷാഹാളിലെത്തുക.

ഭാഷയുടെ പോര്‍ട്ട്ഫോളിയോ
പോര്‍ട്ട്ഫോളിയോ കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങളില്‍നിന്ന് രൂപപ്പെടുത്തിയ പഠനത്തെളിവുകളുടെ ശേഖരമാണ്. ഭാഷയില്‍നിന്ന് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താനുള്ള വിഭവങ്ങളായിരിക്കും കൂടുതല്‍ ഉണ്ടാവുക. കഥ, കവിത, വര്‍ണന, അനുഭവക്കുറിപ്പുകള്‍, വിവരണം, സംഭാഷണം, കത്ത്, യാത്രാവിവരണം, ആത്മകഥ, ഡയറിക്കുറിപ്പ്, നോട്ടീസ്, അറിയിപ്പ്, അഭിമുഖ ചോദ്യാവലി, ചിത്രങ്ങള്‍, പട്ടികകള്‍, ശേഖരങ്ങള്‍, സ്വരചനകള്‍, വര്‍ക്ഷീറ്റുകള്‍ എന്നിവയെല്ലാം ഭാഷയുടെ ഭാഗമായി പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താം.

പരിസരപഠനം പോര്‍ട്ട്ഫോളിയോ
പരീക്ഷണക്കുറിപ്പ്, നിരീക്ഷണക്കുറിപ്പ്, ചിത്രങ്ങള്‍, ഗ്രാഫുകള്‍, താരതമ്യക്കുറിപ്പുകള്‍, പ്രതികരണക്കുറിപ്പുകള്‍, സര്‍വേ റിപ്പോര്‍ട്ട്, പോസ്റ്ററുകള്‍, ശേഖരണങ്ങള്‍, ഫീല്‍ഡ് ട്രിപ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പരിസരപഠനം പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താം.

ഗണിതം പോര്‍ട്ട്ഫോളിയോ
കുസൃതിക്കണക്കുകള്‍, മോഡലുകള്‍, ചിത്രങ്ങള്‍, പസിലുകള്‍, പാറ്റേണുകള്‍, അക്കച്ചിത്രങ്ങള്‍, വര്‍ക്ഷീറ്റുകള്‍, ഗ്രാഫുകള്‍, പട്ടികകള്‍, സിമ്പ്ള്‍ പ്രോജക്ടുകള്‍ എന്നിവയെല്ലാം ഗണിതത്തിന്‍െറ ഭാഗമായി പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താം.

സംഭാഷണം എഴുതാം
ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളറിയാന്‍ ഒരു സയന്‍സ് പാര്‍ക്കിലെത്തിയ മീനു അവിടത്തെ ശാസ്ത്രജ്ഞനുമായി എന്തൊക്കെ കാര്യങ്ങള്‍ സംസാരിച്ചിരിക്കും... സംഭാഷണമാക്കി എഴുതുക.

Subscribe to കിളിച്ചെപ്പ് by Email
0 Comments