അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ഓരോന്നിനും ഓരോ വൃക്ഷം കല്പിച്ചു നല്കിയിട്ടുണ്ട്. നക്ഷത്ര വൃക്ഷങ്ങൾ എന്നാണിവ അറിയപ്പെടുന്നത്. നാളുകലെയല്ല മറിച്ച് അവയുമായി ചേർത്തു പറയുന്ന വൃക്ഷങ്ങളെ നമ്മൾക്കിവിടെ പരിചയപ്പെടാം.
കാഞ്ഞിരം (അശ്വതി)
Strychnine Tree
ശാസ്ത്ര നാമം :- Strychnos nux
ഏകദേശം 20 മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖയായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇത്. ഇതിന്റെ വിത്ത് ആയുർവേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ഔഷധ ദ്രവ്യമാണ്. ദഹനശക്തി വർധിപ്പിക്കാനും കഫം-വാത രോഗങ്ങൾ ശമിപ്പിക്കാനും ഇത് അത്യുത്തമമാണ്. തിളങ്ങുന്ന പച്ച നിറത്തിലുള്ള ഇവയുടെ ഇലകൾക്ക് ഏതാണ്ട് വൃത്താകാരമാണ് ആകൃതി.
നെല്ലി (ഭരണി)
Indian Gooseberry
ശാസ്ത്ര നാമം :- Phyllanthus emblica
ഇന്ത്യയിൽ ഉടനീളം ചതുപ്പ് പ്രദേശങ്ങളിലും ഇലകൊഴിയും വനങ്ങളിലും കണ്ടുവരുന്ന ഒരു ഇടത്തരം മരമാണിത്. ഇവയുടെ ഇലകൾക്ക് തവിട്ടു കലർന്ന പച്ച നിറമാണ്. നെല്ലിയുടെ ഫലം (നെല്ലിക്ക) വിറ്റാമിൻ സിയുടെ കലവറയാണ്. ച്യവനപ്രാശം, തൃഫലചൂർണം തുടങ്ങിയ ഔഷധങ്ങൾ നെല്ലിക്ക ചേർത്ത് ഉണ്ടാക്കുന്നവയാണ്. വാത-പിത്ത-കഫ ദോഷങ്ങൾ ശമിപ്പിക്കാൻ നെല്ലിക്കയ്ക്ക് കഴിയും. നെല്ലിയുടെ ഫലം മാത്രമല്ല വേരും തൊലിയും ഔഷധയോഗ്യഭാഗങ്ങളാണ്.
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
0 Comments